മലയാളത്തില്‍ ബിഗ് ബോസിന് തരംഗം സൃഷ്ടിച്ചവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും വിവാഹിതരായി 2 മക്കളുടെ കൂടെ ജീവിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ പേളി മൂന്നാം തവണയും ഗര്‍ഭിണിയായെന്നും വൈകാതെ ഒരു കുഞ്ഞ് അതിഥി കൂടി വരുന്ന സന്തോഷത്തില്‍ ആണെന്നും തുടങ്ങി കഥകള്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പേളി പങ്കുവെച്ച ഒരു വീഡിയോയില്‍ തനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്ടെന്നും അതിപ്പോള്‍ പറഞ്ഞാല്‍ കുറച്ച് നേരത്തെയായി പോകും, വൈകാതെ പറയാമെന്നും പേളി സൂചിപ്പിച്ചിരുന്നു. ഇത് പേളി ഗര്‍ഭിണി ആയത് തന്നെയെന്ന് ആരാധകരും ഉറപ്പിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് താരവും നടനുമായ അരിസ്റ്റോ സുരേഷും പേളിയുടെ ഗര്‍ഭവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്.
ബിഗ് ബോസിലേക്ക് പോയതോടെയാണ് പല ആളുകളും എന്നെ കൂടുതല്‍ തിരിച്ചറിയുന്നതെന്നാണ് സുരേഷ് അഭിമുഖത്തില്‍ പറഞ്ഞത്. ഗ്രാമത്തിലുള്ള പ്രായം ചെന്ന ഒത്തിരി ആളുകള്‍ പോലും എന്നെ അറിയുകയും എവിടെ ചെന്നാലും സ്‌നേഹം കാണിക്കുകയും ചെയ്യും. ആക്ഷന്‍ ഹീറോ ബിജുവിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും ബിഗ് ബോസില്‍ ഉണ്ടായിരുന്നത് അല്ലേ എന്ന് ചോദിച്ചാണ് പലരും പരിചയപ്പെടാന്‍ വരുന്നത്.
ബിഗ് ബോസ് എന്താണെന്ന് അറിയാതെയാണ് ഞാന്‍ അതിലേക്ക് പോയത്. വേഗം തിരികെ വരാമെന്ന് കരുതി ഒരു സിനിമയുടെ അഡ്വാന്‍സ് വരെ വാങ്ങിയിരുന്നു. പക്ഷേ അവിടെ നില്‍ക്കേണ്ടി വന്നു. ഇടയ്ക്ക് പോകണം എന്ന് പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല. ഇതിനിടെ പേളി-ശ്രീനിഷ് ബന്ധത്തെ കുറിച്ചും സുരേഷ് പറഞ്ഞു.
പേളിയും ശ്രീനിയും ആദ്യം ഇഷ്ടത്തിലായപ്പോള്‍ എനിക്ക് അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നിയിരുന്നില്ല. കാരണം വീടിനകത്ത് ഉണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞതെന്ന് പല കാര്യങ്ങളും അങ്ങനെ ആയിരുന്നു. പിന്നീട് അവര്‍ക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കി. അവരുടെ വിവാഹത്തിന് പോവുകയും ചെയ്തു. ഇടയ്ക്ക് എന്റെ വീട്ടില്‍ വലിയൊരു ബുദ്ധിമുട്ടുണ്ടായപ്പോള്‍ ശ്രീനിയും പേളിയും സാമ്പത്തികമായി എന്നെ സഹായിച്ചിരുന്നു.
അവര്‍ക്ക് കുട്ടികള്‍ ആയതിനുശേഷം കണ്ടിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അതൊരു ആണ്‍കുട്ടി ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ഞാന്‍ പേളിയോടും പറഞ്ഞിരുന്നു.
പേളിയ്ക്ക് ഒരു ഒരു ആണ്‍കുട്ടിയെ കൂടി കൊടുക്കാമായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. പേളി ഒരു ആണ്‍കുട്ടിയാണ്. നല്ല തന്റേടം ഒക്കെയുള്ള ആണ്‍കുട്ടിയാണ്. ബിഗ് ബോസില്‍ ശാരീരിക ക്ഷമത വേണ്ട ഗെയിമുകളില്‍ സാബു അടക്കമുള്ളവരെയൊക്കെ പേളി തോല്‍പ്പിച്ചിരുന്നു.
ഇപ്പോള്‍ മൂന്നാമതും പേളി ഗര്‍ഭിണിയാവാന്‍ പോകുന്നു എന്നൊക്കെ കേള്‍ക്കുന്നു. ആരോ എന്നോട് പറഞ്ഞതാണ്. അത് ആണ്‍കുട്ടി ആയിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അരിസ്റ്റോ സുരേഷ് കുട്ടി ചേര്‍ത്തു.
#aristosuresh #confirms #pearle #maaneys #third #pregnancy #his #wish