സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ഇന്ന് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ടെലിവിഷന്‍ താരങ്ങളായ ഇരുവരുടേയും വിവാഹം ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ ദിവ്യ യൂട്യൂബ് ചാനലുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ദിവ്യ ശ്രീധര്‍.
കഴിഞ്ഞ ദിവസം ക്രിസിന് അവാര്‍ഡ് ലഭിച്ച ഷോയില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിവ്യ. ഫിലിം ഫെസ്റ്റിവലിന് പോയതിന്റെ വീഡിയോയ്ക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളോടാണ് ദിവ്യ പ്രതികരിച്ചത്. യാതൊരു കാരണവുമില്ലാതെ തന്നെ തെറി വിളിക്കുകയും വിമര്‍ശിക്കുകയും ചെയ്തുവെന്നാണ് ദിവ്യ പറയുന്നത്.
''ഐഎഫ്എഫ്കെയില്‍ വന്ന സമയത്ത് വീഡിയോ ഇട്ടിരുന്നു. സാധാ വേഷമായിരുന്നു ധരിച്ചിരുന്നത്. അതിന് പോലും തെറി പറഞ്ഞു. അതിന് വേണ്ടി മാത്രമായി ഒരു ടീമുണ്ട്. എന്ത് സുഖമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്? കുറച്ചു പേരെ ഞാന്‍ ബ്ലോക്ക് ചെയ്തു. പറ്റുന്നില്ല'' എന്നാണ് ദിവ്യ മാധ്യമങ്ങളോട് പറയുന്നത്.
ഏട്ടന്റെ പണം കണ്ടിട്ടാണ്, വിദ്യാഭ്യാസം ഇല്ല എന്നൊക്കെ പറയുന്നു. എന്റെ ഏട്ടന് പ്രശ്നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊക്കെ എന്തിന്റെ സൂക്കേടാണ്? എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് എന്നെ സ്വീകരിച്ചത്. വിദ്യാഭ്യാസം കുറേ ഉണ്ടായതുകൊണ്ട് എല്ലാമാകുമോ? എന്റെ ഏട്ടന് വേണ്ടിയിരുന്നത് ഏട്ടനെ സ്നേഹിക്കുന്നൊരു പെണ്ണിനെയാണ്. അതിന് എനിക്ക് സാധിക്കുന്നുണ്ട്. മകള്‍ക്കും പറ്റുന്നുണ്ട്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ഇനി ഉതും പറഞ്ഞു ചെറിയാന്‍ കുറേ ആളുകളുണ്ടാകും. അവര്‍ ചൊറിഞ്ഞോട്ടെ എന്നും ദിവ്യ പറയുന്നു.
അതേസമയം ക്രിസിന് അവാര്‍ഡ കിട്ടിയതില്‍ സന്തോഷണുണ്ടെന്നും ദിവ്യ പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ ശേഷമുള്ള അവാര്‍ഡ് എന്ന നിലയില്‍ പ്രത്യേക സന്തോഷമുണ്ടെന്നും ദിവ്യ ശ്രീധര്‍ പറയുന്നു. ആദ്യമായാണ് താനൊരു അവാര്‍ഡ് ഫങ്ഷന് എത്തുന്നതെന്നും അതിന്റെ സന്തോഷമുണ്ടെന്നും ദിവ്യ ശ്രീധര്‍ പറയുന്നുണ്ട്.
ഈയ്യടുത്തായിരുന്നു ദിവ്യയുടേയും ക്രിസിന്റേയും വിവാഹം. ഒക്ടോബറിലായിരുന്നു വിവാഹം. പരമ്പരാഗത ആചാരങ്ങള്‍ അനുസരിച്ചായിരുന്നു വിവാഹം. പിന്നാലെ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വയസാം കാലത്ത് വിവാഹം കഴിക്കുന്നുവെന്ന പരിഹാസം കേള്‍ക്കേണ്ടി വന്നിരുന്നു ഇരുവര്‍ക്കും. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളേയും പരിഹാസങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ഇരുവരും.
#divyasreedhar #opens #up #about #socialmedia #critcism #trolls