#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

#viral | 'എന്റെ പ്രാവാണേ സത്യം.... ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍
Dec 26, 2024 04:26 PM | By Athira V

( moviemax.in ) കുട്ടിക്കാലത്ത് ക്ലാസ് മുറയിലെ ആരുടെയെങ്കിലും എന്തെങ്കിലും സാധനം കാണാതായാല്ലോ, അതല്ലെങ്കില്‍ സ്വന്തം വീട്ടില്‍ അച്ഛന്‍റെയോ അമ്മയുടെയോ സഹോദരി സഹോദരന്മാരുടെ മുന്നിലോ ഒരു സത്യമിടലെങ്കിലും നടത്താതെ നമ്മുടെ കുട്ടിക്കാലെ പൂര്‍ണ്ണമാവില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അത്തരം ഓര്‍മ്മകളെ ഉണർത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്കെയില്‍ കാണാതായതുമായി ബന്ധപ്പെട്ട് ക്ലാസ് മുറിയില്‍ തന്‍റെ അധ്യാപകന്‍റെ മുന്നില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ ഏറ്റുപറച്ചിലായിരുന്നു വീഡിയോ. എടവനക്കാട് എസ് ആര്‍ സഭാ എല്‍ പി സ്കൂളിലെ ഒരു ക്ലാസ് റൂമായിരുന്നു സംഭവ സ്ഥലം.

അതേസമയം വിദ്യാര്‍ത്ഥിയുടെ ക്ലാസോ മറ്റ് വിവരങ്ങളോ വീഡിയോയില്‍ ഇല്ല. തീര്‍ത്ഥ ലക്ഷ്മി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

അത്യപൂര്‍വ്വമായ ഒരു സത്യമിടലായിരുന്നു അത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. തന്‍റെ സ്കൈയില്‍ കാണാതായത് സംബന്ധിച്ച് ഒരു കുട്ടി അധ്യാപകനോട് ചത്ത് പോയ തന്‍റെ പ്രാവിനെ ചൊല്ലിയാണ് സത്യമിടുന്നത്. എന്‍റെ പ്രാവിനെ തൊട്ട് ഞാന്‍ സത്യമിട്ടു. ഇനി എന്ത് സത്യം ഞാന്‍ ഇടണം. എന്‍റെ സ്കൈയില് എടുത്തോണ്ട് പോകാന്‍ ഞാന്‍ സമ്മതിക്കില്ല.

വീട്ടില്‍ നിന്നും ഇനിയൊരു സ്കൈയില്‍ വാങ്ങിത്തരില്ല. ഇനി എന്ത് സത്യം ഞാന്‍ ചെയ്യണം. സാറ് തന്നെ തീരുമാനിക്ക്.' ഏങ്ങലടിച്ച് കരയുന്നതിനിടെ കുട്ടി ഒരു വിധത്തില്‍ പറയുന്നത് കേള്‍ക്കാം. ഇതിനിടെ സാറ് ഇടപെടുകയും എന്തിനെ പിടിച്ചാണ് സത്യമിട്ടത് എന്ന് എടുത്ത് ചോദിക്കുന്നു.

അപ്പോള്‍ അതെന്‍റെ പ്രാവാനെയാണെന്നും കുട്ടി പറയുന്നു. ഈ സമയം ആരെയാണ് എറ്റവും ഇഷ്ടമെന്ന് സാറ് ചോദിക്കുമ്പോള്‍ അത് തന്‍റെ പ്രാവാണെന്നും അത് ചത്ത് പോയെന്നും കുട്ടി മറുപടി നല്‍കുന്നു.

എന്നെ ഇഷ്ടമല്ലേയെന്ന് സാറ് ചോദിക്കുന്നതും പ്രാവ് ചത്ത് പോയ സ്ഥിതിക്ക് ഇനി എന്നെ ഇഷ്ടപ്പെട്ട് കൂടെയെന്നും സാറ് തിരിച്ച് ചോദിക്കുന്നു. അതിന് അവന് മറുപടിയില്ല. പകരം, കണ്ണീരൊഴുകിയ മുഖത്തോടെ അവന്‍ തലയാട്ടുക മാത്രം ചെയ്യുന്നു.

കൂടെയുള്ള ആരോടെ സാറ് ഇനിയെങ്കിലും ഒന്ന് വിശ്വസിക്കൂ. അവന് ഏറ്റവും ഇഷ്ടമുള്ള പ്രാവിനെ പിടിച്ച് സത്യമിട്ടത് കണ്ടില്ലേയെന്നും ചോദിക്കുന്നു. ഒന്നു കൂടി സത്യമിടാന്‍ പറയുമ്പോള്‍ കുട്ടി വളരെ നിഷ്ക്കളങ്കമായി സത്യം സത്യം സത്യം എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. ഒപ്പം തനിക്ക് ഇഷ്ടമുള്ള സാധനം വച്ച് ഞാന്‍ സത്യമിട്ടെന്നും ഇനി വേറൊരു സത്യമിടാന്‍ പറ്റില്ലെന്നും കുട്ടി തറപ്പിച്ച് പറയുന്നു.

ഇനി വേറെ സത്യമിട്ടാല്‍ എന്‍റെ മനസില്‍ ചങ്ങല കെട്ടിയിട്ടേക്കണ പോലെ തോന്നുമെന്നും കുട്ടി പറയുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സാധനം വച്ച് ഞാന്‍ സത്യമിട്ടെന്നും ഇനി എന്താണ് വേണ്ടതെന്ന് മുനാഫും സാറും തീരുമാനിക്കാന്‍ കുട്ടി പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

വീഡിയോ വൈറലായതോടെ കുട്ടിക്ക് രണ്ട് പ്രാവുകളെ സമ്മാനിക്കാമെന്നും അവന്‍റെ സ്ഥലമെവിടെ എന്നും ചോദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. അവന്‍ ഉള്ളില്‍ തട്ടിയാണ് സത്യം ചെയ്യുന്നതെന്നും ചിലര്‍ എഴുതി.

#video #student #swearing #his #teacher #school #class

Next TV

Related Stories
പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

Apr 9, 2025 12:51 PM

പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

ട്രിക്കി ആയിട്ടുള്ള ചോദ്യങ്ങളിലൂടെ അഭിമുഖത്തിന് എത്തുന്നവരെ മനസിലാക്കാനും അവരെ കുടുക്കാനും ഒക്കെ ഇന്ന് പല അഭിമുഖങ്ങളിലും ശ്രമങ്ങൾ...

Read More >>
'മാംസം പലതും വെന്തിട്ടില്ല' ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നു, ഭര്‍ത്താവിന്‍റെ കുറിപ്പ്

Apr 8, 2025 02:08 PM

'മാംസം പലതും വെന്തിട്ടില്ല' ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നു, ഭര്‍ത്താവിന്‍റെ കുറിപ്പ്

ഇങ്ങനെ പോയാല്‍ അവൾ ആരെയെങ്കിലും കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവാവ് തന്‍റെ...

Read More >>
മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!

Apr 5, 2025 04:14 PM

മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!

നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ...

Read More >>
പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

Apr 4, 2025 09:10 AM

പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

തൻ്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്...

Read More >>
'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

Apr 3, 2025 09:05 PM

'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ...

Read More >>
Top Stories