( moviemax.in ) നാടകത്തില്‍ വലിയ നടിയായിരുന്നുവെങ്കിലും സിനിമയില്‍ വലിയൊരു പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് എംടിയാണെന്ന് നടി കുട്ട്യേടത്തി വിലാസിനി.
അന്തരിച്ച സാഹിത്യകാരന്‍ എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയതായിരുന്നു അവര്‍.
'വാസുവേട്ടനോട് അടുത്തുകഴിഞ്ഞാല്‍ പിന്നെ അകലാന്‍ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. വാസുവേട്ടന്‍ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു.
കാരണം എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്‌നേഹവും ആരാധനയുമാണ്.' മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് വിലാസിനി പറയുന്നു.
അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. കോഴിക്കോടുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം അവസരം നല്‍കിയിട്ടുണ്ട്. ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു അടക്കം ഒരുപാട് ആളുകളെ വാസുവേട്ടന്‍ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും വിലാസിനി ഓര്‍മിച്ചു.
എന്റെ പേര് കോഴിക്കോട് വിലാസിനി എന്നായിരുന്നു അന്ന് പത്രത്തിലും നോട്ടീസിലുമെല്ലാം നല്‍കിയിരുന്നത്. കുട്ട്യേടത്തിയില്‍ അഭിനയിച്ചതിന് ശേഷമാണ് കുട്ട്യേടത്തി വിലാസിനി ആയത്.
എംടിയുടെ തിരക്കഥയില്‍ 1971 ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു.
#Kozhikode #Vilasini #was #popularized #Vasuvetan #who #cannot #be #forgotten