#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി

#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി
Dec 26, 2024 08:23 PM | By Athira V

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയാണ് പാര്‍വ്വതി. അഭിനേത്രിയും ഒപ്പം മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ് പാര്‍വതി ആര്‍ കൃഷ്ണ. മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് പാര്‍വ്വതി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പാര്‍വ്വതി.

അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. അതിനൊക്കെ പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് പാര്‍വ്വതി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. പാര്‍വതിയും മകന്‍ അച്ചുകുട്ടനും ഒരുമിച്ചുള്ള വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയും. പ്രസവശേഷം ശരീര ഭാരം കുറച്ച് പാര്‍വതി നടത്തിയ മേക്കോവറും വൈറലായിരുന്നു.

ഇപ്പോഴിതാ പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവുകയാണ്.ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വ്വതി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മോശം കമന്റുകളും പാര്‍വ്വതി നേരിടുന്നുണ്ട്.

താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്റുകള്‍ പങ്കുവെക്കുന്നവരുമുണ്ട്. വളരെ മോശം രീതിയില്‍ കമന്റ് ചെയ്യുന്നവരുണ്ട്. താരം ചിത്രങ്ങളില്‍ വയര്‍ കാണിക്കുന്നത് കുറഞ്ഞ് പോയെന്ന് പോലും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

''ആഗ്രഹിക്കുന്നത് നിങ്ങളുടെ തുറന്ന പൊക്കിള്‍ കാണാന്‍, അത് കൂടി കാണിക്കു പാറൂ, ലോ ഹിപ്പ് വസ്ത്രം ധരിക്കൂ, പൊക്കിള്‍ കൂടി കാണിക്ക് ചേച്ചി, പ്ലീസ്, തമന്നയുടേത് പോലുള്ള ഷേപ്പ്, പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്. കുറഞ്ഞത് നേവല്‍ സ്ലിപ്പ് എങ്കിലും. ഇത്തിരി കൂടെ ഇറക്കാമായിരുന്നു. ഇപ്പോള്‍ അപൂര്‍ണമാണ്, എന്തായാലും ഇത്രയും ആയി. എങ്കില്‍ പിന്നെ പൊക്കിള്‍ കൂടെ കാണിച്ചിരുന്നേല്‍ സോഷ്യല്‍ മീഡിയ കത്തിയേനെ. പോര കുറച്ചുകൂടെ, കുറച്ച് കനിവ് കാണിക്കൂ.'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

അതേസമയം ഒരാള്‍ക്ക് മറുപടിയുമായി പാര്‍വ്വതി തന്നെ എത്തുന്നുണ്ട്. പൊക്കിള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ക്കാണ് പാര്‍വ്വതി മറുപടി നല്‍കിയിരിക്കുന്നത്. ''പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സെക്‌സി ആയേനെ'' എന്നായിരുന്നു കമന്റ്. പിന്നാലെ തന്നെ പാര്‍വ്വതി മറുപടിയുമായി എത്തുകയായിരുന്നു. ''അത് നടക്കാന്‍ പോകുന്നില്ല'' എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.

2014 ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി അരങ്ങേറുന്നത്.പിന്നീട് ഈശ്വരന്‍ സാക്ഷിയായി, അമ്മമാനസം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടി. ഹൃദയരാഗം, കുട്ടിക്കലവറ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായിരുന്നു പാര്‍വ്വതി. കിടിലം എന്ന ഷോയുടെ അവതാരകയായി കയ്യടി നേടിയ പാര്‍വ്വതിയെ തേടി പുരസ്‌കാരങ്ങളുമെത്തിയിരുന്നു.

2021ല്‍ മാലിക്കില്‍ അഭിനയിച്ചും പാര്‍വ്വതി ശ്രദ്ധ നേടിയിരുന്നു. കഠിന കഠോരമീ അണ്ഡകഡാഹം എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഗര്‍ര്‍ര്‍.. തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


#parvathykrishna #gives #reply #netizen #who #asked #her #show #her #navel

Next TV

Related Stories
#Peralymaaney | എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്'; ഇളയ മകളുടെ ജനനശേഷം  വീണ്ടും ബൈക്ക് ഓടിച്ച സന്തോഷത്തിൽ പേളി മാണി

Dec 27, 2024 09:16 AM

#Peralymaaney | എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്'; ഇളയ മകളുടെ ജനനശേഷം വീണ്ടും ബൈക്ക് ഓടിച്ച സന്തോഷത്തിൽ പേളി മാണി

ഇളയ മകളുടെ ജനനശേഷം വീണ്ടും ബൈക്കോടിച്ചതിന്റെ സന്തോഷമാണ് പുതിയ വ്‌ളോഗില്‍ പേളി...

Read More >>
#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

Dec 26, 2024 07:21 PM

#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് നടിയുടെ...

Read More >>
#pearlemaaney   |  ഹാപ്പി ന്യൂസുണ്ടെന്ന് പേളി, വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം, പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുന്നു?

Dec 26, 2024 03:47 PM

#pearlemaaney | ഹാപ്പി ന്യൂസുണ്ടെന്ന് പേളി, വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം, പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുന്നു?

പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു...

Read More >>
#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

Dec 25, 2024 09:38 PM

#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

എന്നാൽ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞതറിഞ്ഞ് സോഷ്യൽ മീഡിയയിൽ ക‌ടുത്ത പരിഹാസങ്ങൾ വന്നു. ഇപ്പോഴിതാ ​ഗോപി സുന്ദറുമായി...

Read More >>
#diyakrishna |  അപ്പോ തുടങ്ങുവല്ലേ...!  'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

Dec 24, 2024 05:05 PM

#diyakrishna | അപ്പോ തുടങ്ങുവല്ലേ...! 'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറും ഓ ബൈ...

Read More >>
Top Stories