( moviemax.in ) മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത് വ്യക്തിത്വമാണ് എം.ടിയെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.
സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ സമസ്തമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടിയെന്നും സുരാജ് അനുസ്മരിച്ചു.
മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ് എം.ടി. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ സമസ്തമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
തിരക്കഥകള്‍ക്ക് 22 സംസ്ഥാന അവാര്‍ഡുകളും ആറ് ദേശീയ പുരസ്‌കാരങ്ങളും സാഹിത്യത്തിന് ഭാരതത്തിലെ തന്നെ ഏറ്റവും ഉന്നതമായിട്ടുള്ള ജ്ഞാനപീഠവും അദ്ദേഹത്തെ തേടിചെല്ലുകയായിരുന്നു.
പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരാജ് പറഞ്ഞു.
#suraj #pays #tribute #mtvasudevannair