(moviemax.in) പ്രേക്ഷരുടെ പ്രിയപ്പെട്ടവരാണ് പേളിയും ശ്രീനിഷും . കഴിഞ്ഞ ദിവസം പേളി പങ്കുവെച്ച പന്ത്രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വ്ലോഗാണ് ട്രെന്റിങിൽ ഇടംപിടിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവരും കൊച്ചിയുടെ ഹൃദയഭാഗത്ത് കായലിനോട് ചേർന്ന് ഒരു ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്.
ശ്രീനിഷിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അതിന്റെ പാലുകാച്ചൽ ചടങ്ങ് പേളിയും ശ്രീനിഷും നടത്തി. പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു പാലുകാച്ചൽ.
അടുത്തിടെ വീടിന്റെ ഇന്റീരിയർ പൂർത്തിയായശേഷം പേളി ഹോം ടൂർ വീഡിയോ പങ്കിട്ടിരുന്നു. ഈ ഫ്ലാറ്റ് സ്ഥിര താമസത്തിനായി പേളി വാങ്ങിയതല്ലത്രെ. വീക്കെന്റ് ഹൗസ് എന്ന രീതിക്കാണ് പുതിയ ഫ്ലാറ്റ് ഉപയോഗിക്കാൻ പോകുന്നതെന്നും വ്ലോഗിൽ പേളി പറഞ്ഞു. ഇത് ഞങ്ങളുടെ ഫസ്റ്റ് വീടാണ്. ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റായി ഞങ്ങളെടുത്താെരു വീടാണ്. ഇത് ഞങ്ങളുടെ വീക്കെന്റ് ഹൗസായിരിക്കും.
അതായത് ലീവുള്ള സമയത്ത് ഞങ്ങള്‍ വന്ന് താമസിക്കാനൊരു വീട്. പിന്നെ ഞാനൊരു എഴുത്തുകാരിയും കൂടിയാണ്. നിങ്ങള്‍ എത്രപേര്‍ക്ക് അതറിയും എന്നറിയില്ല. ഞാനൊരു പുസ്തകം എഴുതുന്നുണ്ട്.
എനിക്ക് എഴുതണമെന്ന് തോന്നുമ്പോള്‍ ഞാനും ശ്രീനിയും ചെയ്യുന്നത് ഏതെങ്കിലും റിസോര്‍ട്ടിലോ ഹോട്ടിലോ പോയി താമസിക്കാറാണ്. അങ്ങനെയൊക്കെയാണ് എഴുതാന്‍ സമയം കണ്ടെത്താറുള്ളത്. അതെപ്പോഴും പ്രാക്ടിക്കലാവുന്നില്ല.
എ വീക്കെന്‍ഡ് ക്രിയേറ്റീവ് ഹോമായിട്ടാണ് ഞാന്‍ ഇതെടുത്തിട്ടുള്ളത് എന്നാണ് പേളി പറഞ്ഞത്. രണ്ടുപേരുടെയും മാതാപിതാക്കൾക്കും വീട് വളരെ അധികം ഇഷ്ടപ്പെട്ടു. പേളിയുടെ പിതാവ് മാണിയും ശ്രീനിഷിന്റെ മാതാപിതാക്കളും ആദ്യമായാണ് ഇരുവരുടെയും പുതിയ ഫ്ലാറ്റ് കാണാനെത്തിയത്.
വീടിന്റെ പാല് കാച്ചൽ വിശേഷങ്ങൾക്കൊപ്പം തന്നെ പേളിയും ശ്രീനിഷും മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ഒരു ഹാപ്പിന്യൂസ് കൂടി പറയാനുണ്ടെന്നാണ് ഇരുവരും പറഞ്ഞത്. ഞങ്ങൾക്ക് ഒരു ഹാപ്പിന്യൂസ് കൂടി പറയാനുണ്ട്.
പക്ഷെ അതിപ്പോൾ പറയുന്നില്ല. വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം. ഇപ്പോൾ അത് പറഞ്ഞാൽ അത് വളരെ നേരത്തെയായിപ്പോകും എന്നാണ് ഇരുവരും പറഞ്ഞത്. ഇതോടെ എന്തായിരിക്കും താരദമ്പതികൾക്ക് പറയാനുള്ള ഹാപ്പിന്യൂസ് എന്നത് സംബന്ധിച്ചുള്ള ആരാധകരുടെ ചർച്ച കമന്റ് ബോക്സിൽ ആരംഭിച്ചു.
പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുകയാണോ എന്നാണ് ഏറെയും പേർ സംശയം പ്രകടിപ്പിച്ച് ചോദിച്ചത്. മറ്റ് ചിലർ സ്ക്രിപ്റ്റ് റൈറ്റിങുമായി ബന്ധപ്പെട്ടതാണോ ഹാപ്പി ന്യൂസ് എന്നൊക്കെയും ചോദിച്ചിട്ടുണ്ട്.
#We #will #tell #you #soon #happy #news #pearlemaaney #video #viral