എറണാകുളം: ( moviemax.in ) പ്രമുഖ നടന്മാരായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുനെതിരെ ലൈംഗിക അതിക്രമ കേസ്.
കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാരോപിച്ച് പ്രമുഖ നടി നൽകിയ പരാതിയിൻമേലാണ് കേസ്. മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് നടിയുടെ പരാതി.
എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
#Sexual #assault #during #filming #serial #Case #against #BijuSopanam #SPSreekumar