( moviemax.in ) ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുകയാണ് എല്ലാവരും. ഇതിനിടെ 2024 കഴിഞ്ഞു പോകുന്നതിന്റെ സങ്കടവും ചിലര്‍ക്ക് സന്തോഷവുമൊക്കെ പങ്കുവയ്ക്കാനുണ്ട്. വിജയങ്ങളും പരാജയങ്ങളും സന്തോഷവും ദുഃഖവും ഒക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും 2024 തന്നെ സംബന്ധിച്ച് വളരെ മോശം വര്‍ഷമായിരുന്നു എന്ന് പറയുകയാണ് നടി അഞ്ജലി അമീര്‍.
മമ്മൂട്ടിക്കൊപ്പം പേരന്‍പ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അഞ്ജലി മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക കൂടിയാണ്. ജീവനുതുല്യം സ്‌നേഹിച്ച ആള്‍ക്ക് വേണ്ടി പോരാടേണ്ടി വന്നൊരു വര്‍ഷമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അഞ്ജലി പറയുന്നത്.
'അങ്ങനെ 2024 നമ്മില്‍ നിന്നും വിടവാങ്ങുകയാണ്... എന്റെ മനസ്സില്‍ ഇപ്പോള്‍ ഉള്ളത് എന്താണെന്ന് പറയട്ടെ !എത്രയും പെട്ടന്ന് ഈ വര്‍ഷം ഒന്ന് കഴിഞ്ഞു കിട്ടണേ എന്നുള്ള ഒരൊറ്റ ദുആ മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളു. ഈ വര്‍ഷം ആരംഭിക്കുന്നത് പോണ്ടിച്ചേരിയില്‍ സുഴല്‍ 2 എന്ന സീരിസിന്റെ ഷൂട്ടില്‍ ആണ്. അപ്പോള്‍ ഞാനും എല്ലാ സിനിമക്കാരെയും പോലെ പ്രതീക്ഷിച്ചു കൈ നിറയെ പടങ്ങളും ഷൂട്ടും ഒക്കെ ഉണ്ടാവുമെന്ന്.
വര്‍ഷാരംഭത്തില്‍ തന്നെ ഞാന്‍ പാതി ജീവനായി കാണുന്ന ആള്‍ എന്നെ തള്ളിപ്പറഞ്ഞു അതിന്റെ പേരിലുള്ള വഴക്കും, അടിപിടിയും, ആക്ഷേപങ്ങളും, കുത്തുവാക്കും, ചോദ്യശരങ്ങളും ഇന്നും തുടരുന്നു.
അതെ ഞാന്‍ പറഞ്ഞല്ലോ വര്‍ഷ തുടക്കം ഷൂട്ടില്‍ ആണെന്ന് പുറമെ ക്യാരക്ടര്‍ ആയി ചിരിച്ചും കാരവനില്‍ ചെന്ന് നെഞ്ച് പൊട്ടി കരഞ്ഞും ഉറങ്ങാതെ കിടന്നും പിറ്റേ ദിവസം നീളന്‍ ഡയലോഗുകള്‍ പഠിച്ചും പലപ്പോഴും കണ്ണീര്‍ പോലും പുറത്തു കാണിക്കാതെ നെഞ്ചുപൊട്ടിയും പലപ്പോളും എന്റെ മാനസിക നില തന്നെ അവതാളത്തിലും അസന്തുലിതത്തിലും ആയിരുന്നു.
ഇടയ്ക്ക് കൊടും വേനലില്‍ പെയ്യുന്ന മഴ പോലെ അവന്റെ മെസ്സേജോ കോളോ വരുമ്പോ ഞാന്‍ മതി മറന്നു. പക്ഷെ അതിനൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. അതുപോലെ ഇടയ്‌ക്കൊക്കെ എന്നെ അവന്‍ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇടക്ക് എന്തിനെന്നറിയില്ല എന്നെ ചേര്‍ത്തു പിടിക്കുകയും വഴിയിലുപേക്ഷിക്കുകയും കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ വരെ എന്നെ പറഞ്ഞ വേളയില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമം വരെ പരാജയപ്പെട്ടു.
അവിടേയും റബ്ബ് എന്നോട് കരുണ കാണിച്ചില്ല. അതിനു ശേഷം എന്റെ പ്രശ്‌നങ്ങളും എനിക്കുണ്ടായ അനുഭവങ്ങളും വീഡിയോ ആയും സ്റ്റാറ്റസുകള്‍ ആയും പലപ്പോഴായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടു. കാരണം തെറ്റ് എന്റെ മാത്രമാണെന്ന് ചൂടുന്നവരുടെ മുമ്പില്‍ എന്റെ മാത്രമല്ല ഞങ്ങള്‍ രണ്ടുപേരും ശരിയിലും തെറ്റിലും ഒക്കെ ഒപ്പമുണ്ടായിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത പലപ്പോഴായി എനിക്കും ഉണ്ടായിരുന്നു.
അതിനു ശേഷം 2023 ചെയ്ത 2 സിനിമയുടെ റിലീസ് ഉണ്ടായിരുന്നു. അതിനൊക്ക ഇടയിലും ഉള്ളിലുള്ള നെരിപ്പോട് മൂലം ഉറങ്ങാനോ പലപ്പോഴും ഭക്ഷണം കഴിക്കാനോ നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനോ ഡിപ്രെസ്സനും, സോഷ്യല്‍ ആങ്‌സൈറ്റി മൂലം കൂട്ടുകാരെയോ സമൂഹത്തെയോ അഭിമുഖീകരിക്കാനോ ഉള്ള കെല്‍പ്പോ ആര്‍ജ്ജവമോ മനസ്സോ ഉണ്ടായിരുന്നില്ല.എന്റെ നിത്യചിലവും , ഹോര്‍മോണ്‍സും, ഫ്‌ലാറ്റിന്റെ റെന്റും എന്തിനേറെ പറയുന്നു ഫുഡ് വരെ കഴിക്കാന്‍ പണമില്ലാത്ത അവസ്ഥ പല്ലപ്പോഴും വന്നതുകൊണ്ട് വീണ്ടും ഉള്ളില്‍ കരഞ്ഞു ഒരു ജോക്കറുടെ മുഖം മൂടി അണഞ്ഞു.
പലപ്പോഴും സോഷ്യല്‍ മീഡിയ പ്രൊമോഷനും ഉദ്ഘടനവും ആഡും ഒക്കെ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമൊക്കെ ചെയ്തു. അതിനിടക്ക് ഞന്‍ അവനെയും അവന്‍ എന്നെയും കണ്ടുള്ള ചര്‍ച്ചകള്‍ ഒന്നും ഒരു രമ്യതയിലും എത്തിയതും ഇല്ല. ഇതേ ഡിപ്രെഷന്‍ അവസ്ഥയിലും വര്‍ക്ക് ചെയ്തില്ലെങ്കില്‍ ഫുഡ് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്ന് ഉറപ്പുള്ള കൊണ്ട് തമിഴിലും തെലുങ്കിലുമായി ഓരോ സിനിമ കൂടെ ചെയ്തു.
അപ്പോഴൊക്കെ മാനസികമായി ആ ക്യാരക്ടര്‍ ആയി മാറുവാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ചെയ്യുന്ന വര്‍ക്കിനോട് ഒട്ടും നീതി പുലര്‍ത്താന്‍ പറ്റിയില്ല. പട്ടിണിയും ദാരിദ്രവും ഓര്‍ത്തു മാത്രം ഒരു യന്ത്രികമെന്നോണം ഞാന്‍ ആക്ഷന്‍ കട്ട് ന്റെ ഇടയില്‍ നിന്നു. പൊട്ടി കരയാത്ത രത്രികള്‍ ഈ വര്‍ഷം വിരളമായിരിക്കും. അങ്ങനെ ഡിപ്രെഷനില്‍ തന്നെ മാസങ്ങള്‍ കടന്നു പോയി. ബൈപോളാര്‍ അവസ്ഥ വരെ എത്തി ബെഡില്‍ നിന്ന് എണീക്കാതെ ഏങ്ങലടിച്ചു ബെഡ്‌സൊര്‍ വരെ വന്നു.
പുറം ഒക്കെ പൊട്ടി, ഹോര്‍മോണ്‍ എടുക്കാന്‍ പറ്റാത്തോണ്ട് മനസ്സ് ഒട്ടും എന്റെ കയ്യില്‍ നില്‍ക്കുന്നുമില്ല. ആരെയും ഞാന്‍ അധികം അറിയിക്കുകയുമില്ല. ഒരുപാട് പേരോട് അവന് വേണ്ടി യാചിച്ചു, കരഞ്ഞു, വിങ്ങിപ്പൊട്ടി കേണു.. പക്ഷെ അവന്‍ അതുപോലെ ഇടക്കെപ്പോഴോ വന്നു ചത്തില്ലല്ലോ അല്ലെ? എന്നുള്ള പോലെ പോവും... ഒരിക്കലും ഞാന്‍ അവനെ തെറ്റ് പറയില്ല. കാരണം അവന്റെ സാഹചര്യമോ മനസികാവസ്ഥയോ മിക്കപ്പോഴും മനസ്സിലാക്കിയിട്ടില്ല, അല്ല അവന്‍ പറഞ്ഞിട്ടും ഇല്ല.
ഒരുപാട് പേര് എന്നെ പല സമയത്തും ഞാന്‍ ബുദ്ധിമുട്ടിയപ്പോള്‍ എന്നെ സഹായിച്ചിട്ടുണ്ട്. പല സമയത്തും ദൈവം പോലെ വന്നു എന്തേലും ഉണ്ടെങ്കില്‍ ചോദിക്കു, നീ ഇത് വെച്ചോ എന്ന് പറഞ്ഞു ക്യാഷ് തന്നിട്ടുണ്ട്. മിക്കതും കൊടുത്തു തീര്‍ക്കാനും പറ്റിയിട്ടുണ്ട്. ഇന്നും പഴയപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എനിക്ക് ആയിട്ടില്ല. ഇനി ആവുമോ എന്നും അറിയില്ല. എന്നാലും ഞന്‍ അവനു വേണ്ടി കാത്തിരിക്കും. കാരണം ആ കാത്തിരിപ്പ് മാത്രമാണ് ഇപ്പോള്‍ എനിക്ക് ജീവിക്കാനുള്ള പ്രചോദനം.
ഇത്ര ഒക്കെ നടന്നിട്ടും 2 കല്യാണാലോചനകളും 3 പ്രണയാഭ്യര്‍ത്ഥനകളും എനിക്ക് ഈ വര്‍ഷവും ഉണ്ടായിട്ടുണ്ട്. നല്ല കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. മുന്നേ പറഞ്ഞ അഭ്യര്‍ത്ഥനക്കാരോട് എനിക്ക് പറയാന്‍ ഉള്ളത് അവനെ പ്രണയിക്കുമ്പോള്‍ എന്റെ മനസ്സിന് ഞന്‍ കൊടുത്ത വാക്കായിരുന്നു എന്റെ പ്രണയത്തിന്റെ തുടക്കം എവിടെ ആയിരുന്നാലും അവസാനം അവനില്‍ ആണെന്ന്.
ഇനിയും ആരും വന്നേന്നെ വേദനിപ്പിക്കരുത്. സ്‌നേഹിക്കാന്‍ ആരും ഈ ലോകത്തു ഇല്ലാത്തോണ്ട് പറയുകയാണ്. ഇപ്പോഴും വീണടുത്ത് നിന്ന് എണീറ്റ് വേച്ചു വേച്ചു അല്ലാണ്ട് എനിക്ക് നടക്കാന്‍ പറ്റിയിട്ടില്ല. ഇനിയും എനിക്ക് വയ്യ മരിക്കുവോളം എങ്ങനെയെങ്കിലും ഒന്ന് ജീവിക്കട്ടെ.... സത്യം പറഞ്ഞ ഇതാണ് എന്റെ 2024. ഒരുപാട് പ്രതീക്ഷകളുമായി ഒന്നും 2025 ഞാന്‍ വരവേല്‍ക്കുന്നില്ല. സന്തോഷം വേണമെന്നും ഞാന്‍ ദുആ ചെയ്യുന്നില്ല. ഒത്തിരി എന്നെ കരയിക്കണ്ടും പട്ടിണി കിടത്തണ്ടിരുന്നാലും മതി എന്റെ ഒരപേക്ഷയാണ്...' അഞജ്‌ലി പറഞ്ഞ് നിര്‍ത്തുന്നു.
#I #begged #cried #him #but #AnjaliAmir