#majorravi | ബറോസ് കണ്ട് കണ്ണ് നിറഞ്ഞു, കാരണം ഇത്രയും.....; തുറന്ന് പറഞ്ഞ് മേജര്‍ രവി

#majorravi | ബറോസ് കണ്ട് കണ്ണ് നിറഞ്ഞു, കാരണം ഇത്രയും.....; തുറന്ന് പറഞ്ഞ്  മേജര്‍ രവി
Dec 25, 2024 07:43 PM | By Athira V

( moviemax.in ) മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ബറോസ് പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

സാധാരണ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പല പ്രമുഖരും ആദ്യ ദിനം തന്നെ ചിത്രം കണ്ടു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹം ചിത്രം കണ്ടത്.

നിറഞ്ഞ കണ്ണുകളോടെയാണ് മേജര്‍ രവി തിയറ്ററില്‍ നിന്ന് പുറത്തെത്തിയത്. അതിന്‍റെ കാരണവും അദ്ദേഹം തന്നെ  പറഞ്ഞു. "കണ്ണ് നിറഞ്ഞു. കാരണം ഇത്രയും കഴിവുള്ള ഒരു വ്യക്തി നമ്മളൊക്കെ ഡയറക്റ്റ് ചെയ്യുമ്പോള്‍ ഒരിക്കലും ഇടപെട്ടിട്ടില്ല.

അത് വലിയ കാര്യമാണ്", മേജര്‍ രവിയുടെ വാക്കുകള്‍. ചിത്രം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മേജര്‍ രവിയുടെ പ്രതികരണം ഇങ്ങനെ- "ബറോസ് ഒരു ക്ലാസിക് ആണ്. ഫാമിലിയും കുട്ടികളുമൊക്കെ ഇരുന്ന് ശരിക്ക് ആസ്വദിക്കുന്ന പടം. പതുക്കെ ഇരുന്ന് അങ്ങനെ ആസ്വദിക്കാം. ഒരു പോസിറ്റീവ് അഭിപ്രായവുമായാണ് നമ്മള്‍ പുറത്തിറങ്ങുന്നത്", മേജര്‍ രവി പറയുന്നു.

മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും ഇതേ ഷോയ്ക്ക് എത്തിയിരുന്നു. "നന്നായിട്ടുണ്ട്. വെരി നൈസ്. എനിക്ക് ഇഷ്ടപ്പെട്ടു. പ്രേക്ഷകര്‍ക്കും ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു", സുചിത്രയുടെ വാക്കുകള്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

#Burrows #eyes #filled #with #tears #because #so #much #MajorRavi #said #openly

Next TV

Related Stories
#Mtvasudevannair | ആ ഹൃദയത്തിലൊരിടം കിട്ടി, ഈ സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം -മമ്മൂട്ടി

Dec 26, 2024 07:56 AM

#Mtvasudevannair | ആ ഹൃദയത്തിലൊരിടം കിട്ടി, ഈ സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം -മമ്മൂട്ടി

വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി...

Read More >>
#aryabadai | '2024 ല്‍ ലഭിച്ച സര്‍പ്രൈസ്'; അടി വയറ്റില്‍ പൂമ്പാറ്റ പറക്കും, പക്ഷെ കയ്യിലെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം...; ഒരിക്കലും മറക്കില്ലെന്ന് ആര്യ

Dec 25, 2024 09:16 PM

#aryabadai | '2024 ല്‍ ലഭിച്ച സര്‍പ്രൈസ്'; അടി വയറ്റില്‍ പൂമ്പാറ്റ പറക്കും, പക്ഷെ കയ്യിലെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം...; ഒരിക്കലും മറക്കില്ലെന്ന് ആര്യ

2024 ല്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 2025 മൂവ് ഓണ്‍ ചെയ്യുകയും ചെയ്യുന്ന ഒരുകാര്യം എന്തായിരിക്കും എന്നൊരാള്‍ ചോദിച്ചപ്പോള്‍ സിംഗിള്‍ മദര്‍ ജീവിതം...

Read More >>
#Louli | നായികയായി ഒരു ഈച്ച എത്തുന്നു;  മാത്യു നായകനാകുന്ന  'ലൗലി' യുടെ ട്രെയിലര്‍ കാണാം ബറോസിനൊപ്പം

Dec 25, 2024 07:51 PM

#Louli | നായികയായി ഒരു ഈച്ച എത്തുന്നു; മാത്യു നായകനാകുന്ന 'ലൗലി' യുടെ ട്രെയിലര്‍ കാണാം ബറോസിനൊപ്പം

ദിലീഷ് കരുണാകരന്‍ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചത്രത്തിന്റെ ട്രെയിലര്‍ മോഹൻലാൽ ചിത്രം ബറോസിനൊപ്പം...

Read More >>
#nishasarangh | 'പേടിയായിരുന്നു, ജീവിക്കാൻ പോലും തോന്നിയിരുന്നില്ല, ഷൂട്ടിങിന് പോലും ഒപ്പം കൂട്ടും'; പക്ഷെ അവൾ ​ഗർഭിണിയായി -നിഷ സാരംഗ്

Dec 25, 2024 02:37 PM

#nishasarangh | 'പേടിയായിരുന്നു, ജീവിക്കാൻ പോലും തോന്നിയിരുന്നില്ല, ഷൂട്ടിങിന് പോലും ഒപ്പം കൂട്ടും'; പക്ഷെ അവൾ ​ഗർഭിണിയായി -നിഷ സാരംഗ്

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ ദാമ്പത്യം നിഷ അവസാനിപ്പിച്ചു. ഭർത്താവിൽ നിന്നും നേരിട്ട അനുഭവങ്ങളെല്ലാം നിഷ മുമ്പ്...

Read More >>
#anjalyameer | ചത്തില്ലല്ലോ അല്ലെ? അവന് വേണ്ടി യാചിച്ചു, കരഞ്ഞു, വിങ്ങിപ്പൊട്ടി കേണു.. പക്ഷെ; അഞ്ജലി അമീര്‍

Dec 25, 2024 01:26 PM

#anjalyameer | ചത്തില്ലല്ലോ അല്ലെ? അവന് വേണ്ടി യാചിച്ചു, കരഞ്ഞു, വിങ്ങിപ്പൊട്ടി കേണു.. പക്ഷെ; അഞ്ജലി അമീര്‍

വര്‍ഷാരംഭത്തില്‍ തന്നെ ഞാന്‍ പാതി ജീവനായി കാണുന്ന ആള്‍ എന്നെ തള്ളിപ്പറഞ്ഞു അതിന്റെ പേരിലുള്ള വഴക്കും, അടിപിടിയും, ആക്ഷേപങ്ങളും, കുത്തുവാക്കും,...

Read More >>
Top Stories