#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!
Dec 25, 2024 09:38 PM | By Athira V

സോഷ്യൽ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തിൽ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല. നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം വലിയ തോതിൽ ചർച്ചയാകുന്നത്. വിവാഹ മോചനത്തിന് ശേഷവും ഒന്നിലേറെ തവണ അമൃതയ്ക്ക് നേരെ ബാല ആരോപണം ഉന്നയിച്ചു. ഇതാണ് സൈബർ അധിക്ഷേപത്തിന് കാരണമായത്.

അമൃത മറ്റൊരു ബന്ധത്തിലേക്ക് കടന്നപ്പോഴും ബാലയുടെ ആരോപണങ്ങൾ വന്നു. വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് അമൃത സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി അടുക്കുന്നത്. ഈ അടുപ്പം ഇവർ ആരാധകരിൽ നിന്നും മറച്ച് വെച്ചില്ല. ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അമൃതയുടെ കുടുംബത്തിനും പ്രിയങ്കരനായിരുന്നു ​ഗോപി സുന്ദർ.

എന്നാൽ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞതറിഞ്ഞ് സോഷ്യൽ മീഡിയയിൽ ക‌ടുത്ത പരിഹാസങ്ങൾ വന്നു. ഇപ്പോഴിതാ ​ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും പിരിയുകയായിരുന്നെന്ന് അമൃത പറയുന്നു. 

ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥയാണ്. ഞങ്ങൾക്ക് സം​ഗീതമെന്ന ഒരു കോമൺ ലാം​ഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘ‌ട്ടം കഴിഞ്ഞപ്പോൾ മനസിലായി. സമാധാനപരമായി പിരിഞ്ഞെന്നും അമൃത പറഞ്ഞു. ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നാണ് ​ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം വന്ന ട്രോളുകളെക്കുറിച്ച് ചോ​ദിച്ചപ്പോൾ അമൃത പറഞ്ഞത്.

അമൃതയും ​ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് ​അമൃതയുടെ സഹോദരി അഭിരാമി സുരേഷും സംസാരിച്ചു. ലൈഫ് സ്റ്റെെൽ ഭയങ്കര വ്യത്യാസം ആയിരുന്നു. ആശയപരമായുള്ള വ്യത്യാസമായിരുന്നു ചേച്ചിയും ​ഗോപി സുന്ദറും പിരിയാൻ പ്രധാന കാരണമെന്ന് അഭിരാമി വ്യക്തമാക്കി. കല്യാണം കഴിക്കാൻ എനിക്ക് പേടിയേ ഉള്ളൂ. വിവാ​ഹം ചെയ്യണമെന്ന് തനിക്കില്ല. എനിക്ക് സാമ്പത്തിക സ്ഥിരതയാണ് വേണ്ടത്.

അമൃത ചേച്ചിയുടെ കാര്യത്തിൽ ഞങ്ങൾ സാമ്പത്തികമായി സ്റ്റേബിൾ ആയിരുന്നെങ്കിൽ കുറേക്കൂടി ഫൈറ്റ് ചെയ്യാൻ പറ്റിയേനെ. ലീ​ഗലായും മറ്റെല്ലാ രീതിയിലും. അതിനാൽ പണക്കാരി ആകണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് അഭിരാമി പറഞ്ഞു. അടുത്തിടെ അമൃതയും മകളും ബാലയ്ക്കെതിരെ പരസ്യമായി രം​ഗത്ത് വന്നിരുന്നു.

അമൃതയെ ഒരു അഭിമുഖത്തിൽ ബാല കുറ്റപ്പെടുത്തിയത് ചർച്ചയായി. പിന്നാലെ ​ഗായികയ്ക്ക് നേരെ വ്യാപക സൈബർ ആക്രമണം വന്നു. ഇതോടെയാണ് മകൾ ബാലയ്ക്കെതിരെ സംസാരിച്ചത്. അമൃത പിന്നീട് ബാലയ്ക്കെതിരെ പരാതി നൽകി. വിവാഹ ജീവിതത്തിൽ താൻ നേരിട്ട പീഡനങ്ങളും ​ഗായിക അന്ന് വെളിപ്പെടുത്തി.

#amruthasuresh #opens #up #about #her #separation #with #gopisundar

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall