#aryabadai | '2024 ല്‍ ലഭിച്ച സര്‍പ്രൈസ്'; അടി വയറ്റില്‍ പൂമ്പാറ്റ പറക്കും, പക്ഷെ കയ്യിലെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം...; ഒരിക്കലും മറക്കില്ലെന്ന് ആര്യ

#aryabadai | '2024 ല്‍ ലഭിച്ച സര്‍പ്രൈസ്'; അടി വയറ്റില്‍ പൂമ്പാറ്റ പറക്കും, പക്ഷെ കയ്യിലെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം...; ഒരിക്കലും മറക്കില്ലെന്ന് ആര്യ
Dec 25, 2024 09:16 PM | By Athira V

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ടെലിവിഷനിലൂടെയാണ് ആര്യ കടന്നു വരുന്നതും താരമാകുന്നതും. ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു ആര്യ. പിന്നീട് ബിഗ് ബോസിലുമെത്തി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ആര്യ.

അവതാരകയായി കയ്യടി നേടിയിട്ടുള്ള ആര്യ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തെക്കുറിച്ചും മറ്റും ആരാധകരുമായി നിരന്തരം സംസാരിക്കാറുണ്ട് ആര്യ. ബിഗ് ബോസ് സമയത്ത് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ആര്യയ്ക്ക്. കടുത്ത വിഷാദരോഗത്തേയും താരത്തിന് ഈ സമയത്ത് നേരിടേണ്ടി വന്നു.

എന്നാല്‍ പിന്നീട് തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റുന്ന ആര്യയെയാണ് കണ്ടത്. വിഷാദ രോഗത്തെക്കുറിച്ചും മറ്റുമുള്ള ആര്യയുടെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ. സോഷ്യല്‍ മീഡിയയിലെ ക്യു ആന്റ് എ സെഷനിലൂടെയാണ് ആര്യ ആരാധകര്‍ക്ക് മറുപടി നല്‍കിയത്.


ക്രിസ്തുമസിനെക്കുറിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ്? എന്നായിരുന്നു ഒരാളുടെ ചോദ്യം. അക്ഷരാര്‍ത്ഥത്തില്‍ തന്നെ എല്ലാം. ക്രിസ്തുമസിനെക്കുറിച്ച് എനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നുമില്ല. വര്‍ഷത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സമയമാണിത് എന്നായിരുന്നു അതിന് ആര്യ നല്‍കി മറുപടി. നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച സര്‍പ്രൈസ് എന്തായിരുന്നു? എന്നായിരുന്നു മറ്റൊരു ചോദ്യം. എനിക്ക് ഏറ്റവും മികച്ച സര്‍പ്രൈസ് ലഭിച്ചത് 2024 സെപ്തംബര്‍ 17 നായിരുന്നു. ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. എന്നാണ് ആര്യ നല്‍കിയ മറുപടി.

2024 ല്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 2025 മൂവ് ഓണ്‍ ചെയ്യുകയും ചെയ്യുന്ന ഒരുകാര്യം എന്തായിരിക്കും എന്നൊരാള്‍ ചോദിച്ചപ്പോള്‍ സിംഗിള്‍ മദര്‍ ജീവിതം എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. താരത്തിന്റെ മറുപടി ആരാധകരില്‍ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. താരം വിവാഹിതയാകാന്‍ പോവുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

പ്രിയപ്പെട്ട കുട്ടിക്കാല ഓര്‍മ്മയും ആര്യ പങ്കുവെക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചയും അച്ഛന്റെ കൂടെ ശംഖുമുഖം ബീച്ചില്‍ പോകുന്നത്. എല്ലാ ഞായറാഴ്ചയും ചിക്കന്‍ കഴിക്കാന്‍ കിട്ടുന്നത്. മിഡില്‍ ക്ലാസ് കുടുംബത്തിന്റെ ഏറ്റവും വലിയ ആര്‍ഭാടം ആണത്. എല്ലാ ഞായറാഴ്ചയും അച്ഛന്‍ ഞങ്ങളെ ഫോര്‍ട്ട് ബേക്കേഴ്സില്‍ കൊണ്ടു പോയി പലഹാരം വാങ്ങിത്തരുന്നതുമാണ് ആര്യയുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഓര്‍മ്മ.

ഷോകള്‍ ചെയ്യുമ്പോള്‍ ജനക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ പേടി തോന്നാറുണ്ടോ? എന്നാണ് മറ്റൊരാള്‍ ആര്യയോട് ചോദിക്കുന്നത്. തീര്‍ച്ചയായും. ആദ്യത്തെ കുറച്ച് സെക്കന്റുകള്‍ ഞാന്‍ തീയില്‍ ചവുട്ടിയാണ് നില്‍ക്കുക. അടി വയറ്റില്‍ പൂമ്പാറ്റ പറക്കും. പക്ഷെ വേദി കയ്യിലെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം ഒരു മാജിക് ആണ്. ഒന്നില്ലേലും ഞാന്‍ സ്നേഹത്തോടെ ചെയ്യുന്ന കാര്യം ആണല്ലോ എന്നായിരുന്നു ആര്യയുടെ മറുപടി.

അതേസമയം, പങ്കാളിയില്‍ വേണമെന്ന് തോന്നുന്ന ഗുണങ്ങള്‍ എന്താണെന്നും ഒരാള്‍ ചോദിക്കുന്നുണ്ട്. എന്റെ പങ്കാളിയില്‍ ഇന്ന ക്വാളിറ്റികള്‍ വേണമെന്ന് പറയാന്‍ ഞാനൊരു പെര്‍ഫെക്ട് മനുഷ്യനല്ല. എനിക്ക് വേണ്ട് ഒരു പങ്കാളിയെയാണ്. ജീവിതകാലം മുഴുവന്‍ കൂട്ടായി ഉണ്ടാകുന്നൊരു പങ്കാളിയെ. എനിക്ക് വീടായിമാറുന്നഒരാള്‍ എന്നായിരുന്നു അതിന് ആര്യ നല്‍കിയ മനോഹരമായ മറുപടി.

#aryabadai #says #she #will #not #be #a #single #mother #2025 #ready #move #on

Next TV

Related Stories
MTVasudevanNair | 'ആധുനിക മലയാളത്തെ വിരല്‍പിടിച്ചു നടത്തിയ എഴുത്തുകാരൻ'; എം.ടി അനുസ്മരിച്ച് നടി മഞ്ജു വാര്യർ

Dec 26, 2024 09:23 AM

MTVasudevanNair | 'ആധുനിക മലയാളത്തെ വിരല്‍പിടിച്ചു നടത്തിയ എഴുത്തുകാരൻ'; എം.ടി അനുസ്മരിച്ച് നടി മഞ്ജു വാര്യർ

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച്...

Read More >>
#Mtvasudevannair | ആ ഹൃദയത്തിലൊരിടം കിട്ടി, ഈ സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം -മമ്മൂട്ടി

Dec 26, 2024 07:56 AM

#Mtvasudevannair | ആ ഹൃദയത്തിലൊരിടം കിട്ടി, ഈ സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം -മമ്മൂട്ടി

വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി...

Read More >>
#Louli | നായികയായി ഒരു ഈച്ച എത്തുന്നു;  മാത്യു നായകനാകുന്ന  'ലൗലി' യുടെ ട്രെയിലര്‍ കാണാം ബറോസിനൊപ്പം

Dec 25, 2024 07:51 PM

#Louli | നായികയായി ഒരു ഈച്ച എത്തുന്നു; മാത്യു നായകനാകുന്ന 'ലൗലി' യുടെ ട്രെയിലര്‍ കാണാം ബറോസിനൊപ്പം

ദിലീഷ് കരുണാകരന്‍ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചത്രത്തിന്റെ ട്രെയിലര്‍ മോഹൻലാൽ ചിത്രം ബറോസിനൊപ്പം...

Read More >>
#majorravi | ബറോസ് കണ്ട് കണ്ണ് നിറഞ്ഞു, കാരണം ഇത്രയും.....; തുറന്ന് പറഞ്ഞ്  മേജര്‍ രവി

Dec 25, 2024 07:43 PM

#majorravi | ബറോസ് കണ്ട് കണ്ണ് നിറഞ്ഞു, കാരണം ഇത്രയും.....; തുറന്ന് പറഞ്ഞ് മേജര്‍ രവി

നിറഞ്ഞ കണ്ണുകളോടെയാണ് മേജര്‍ രവി തിയറ്ററില്‍ നിന്ന് പുറത്തെത്തിയത്. അതിന്‍റെ കാരണവും അദ്ദേഹം തന്നെ ...

Read More >>
#nishasarangh | 'പേടിയായിരുന്നു, ജീവിക്കാൻ പോലും തോന്നിയിരുന്നില്ല, ഷൂട്ടിങിന് പോലും ഒപ്പം കൂട്ടും'; പക്ഷെ അവൾ ​ഗർഭിണിയായി -നിഷ സാരംഗ്

Dec 25, 2024 02:37 PM

#nishasarangh | 'പേടിയായിരുന്നു, ജീവിക്കാൻ പോലും തോന്നിയിരുന്നില്ല, ഷൂട്ടിങിന് പോലും ഒപ്പം കൂട്ടും'; പക്ഷെ അവൾ ​ഗർഭിണിയായി -നിഷ സാരംഗ്

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ ദാമ്പത്യം നിഷ അവസാനിപ്പിച്ചു. ഭർത്താവിൽ നിന്നും നേരിട്ട അനുഭവങ്ങളെല്ലാം നിഷ മുമ്പ്...

Read More >>
Top Stories










News Roundup