( moviemax.in ) പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കുടുംബപ്രേക്ഷകർക്ക് അടക്കം നിഷ പ്രിയപ്പെട്ടവളായത് ഉപ്പും മുളകിൽ താരം അഭിനയിച്ച് തുടങ്ങിയതോടെയാണ്. ഇപ്പോഴും ഈ സിറ്റ്കോമിന്റെ ആത്മാവ് നിഷയുടെ നീലുവും ബിജുവിന്റെ ബാലുവെന്ന കഥാപാത്രവും തന്നെയാണ്. ഇവരെ മാറ്റി മറ്റാരെയും നീലുവും ബാലുവുമായി മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയ സിനിമകളിലും കേന്ദ്രകഥാപാത്രങ്ങൾ നിഷ ചെയ്ത് തുടങ്ങി. വളരെ ചെറിയ പ്രായത്തിലായിരുന്നു നടിയുടെ വിവാഹം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നുവെന്നും പത്താം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹമെന്നും മുമ്പൊരിക്കൽ നിഷ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. പക്ഷെ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ ദാമ്പത്യം നിഷ അവസാനിപ്പിച്ചു. ഭർത്താവിൽ നിന്നും നേരിട്ട അനുഭവങ്ങളെല്ലാം നിഷ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയശേഷം സിംഗിൾ മദറായി കഠിനാധ്വാനം ചെയ്തതാണ് രണ്ട് പെൺമക്കളേയും നിഷ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം. അതിൽ മൂത്തമകൾ വിവാഹിതയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്.
ഇപ്പോഴിതാ മകൾ ഗർഭിണിയായിരുന്നപ്പോൾ അനുഭവിച്ച മാനസീക സമ്മർദ്ദത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിഷ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മൂത്ത മകൾക്കൊപ്പമാണ് നിഷ അഭിമുഖത്തിൽ പങ്കെടുത്തത്. മകളുടേത് കോംപ്ലിക്കേഷനുള്ള പ്രഗ്നൻസിയായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് നിഷ സാരംഗ് സംസാരിച്ച് തുടങ്ങുന്നത്. രേവതി എന്നാണ് മൂത്തമകളുടെ പേര്.
ചിഞ്ചു എന്നാണ് മൂത്ത മകളെ നിഷ വിളിക്കുന്നത്. മകൾ ഗർഭിണിയായശേഷം താൻ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിഷ സംസാരിച്ച് തുടങ്ങുന്നത്. ആ കാലയളവിൽ ഞാൻ ഉറങ്ങിയിട്ടേയില്ല. ഭയങ്കര ടെൻഷനായിരുന്നു. നമുക്ക് ജീവിക്കാൻ പോലും തോന്നുകയില്ല. കാരണം മകളുടേത് കോംപ്ലിക്കേഷനുള്ള പ്രഗ്നൻസിയായിരുന്നു ആദ്യം തൊട്ടേ പ്രശ്നങ്ങളായിരുന്നു. അതുകൊണ്ട് എനിക്ക് പേടിയായിരുന്നു. ഷൂട്ടിങ്ങിന് പോകുമ്പോൾ പോലും ഞാൻ മോളെയും ഒപ്പം കൂട്ടുമായിരുന്നു.
ഷൂട്ടിങ് ലൊക്കേഷന് അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ മോളെ നിർത്തിയിട്ട് ഷൂട്ട് തീരുമ്പോൾ തിരികെ കൂട്ടികൊണ്ട് വരും. ഒരു മാസം ഹോസ്റ്റലിൽ നിന്നു. പിന്നീട് ലൊക്കേഷനിൽ പോയി നിന്നു. എന്റെ ലോകം മൊത്തം രണ്ട് മക്കളാണ് എന്നാണ് നിഷ പറഞ്ഞത്. പുറത്തേക്ക് പോകാനോ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനോ പോലും അമ്മ സമ്മതിക്കില്ലായിരുന്നുവെന്നും. അവരൊക്കെ വേദനിപ്പിച്ചാലോയെന്ന ടെൻഷനായിരുന്നു അമ്മയ്ക്കെന്ന് മകൾ രേവതിയും പറഞ്ഞു.
നിഷയുടെ രണ്ടാമത്തെ മകളും അഭിനയവുമായി ബന്ധപ്പെട്ട് തന്നെയാണ് പ്രവർത്തിക്കുന്നത്. ഇതേ അഭിമുഖത്തിൽ തന്നെ തനിക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയെന്നും നിഷ വെളിപ്പെടുത്തിയത് വൈറലായിരുന്നു. ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്. അതിന് കാരണവുമുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ ഒരു കാറ്റഗറിയല്ല.
നമ്മൾ പറയുന്നതും ചിന്തിക്കുന്നതും അവർക്ക് ഇഷ്ടപെടണമെന്നില്ല. ആ അവസരത്തിൽ നമുക്ക് പറയുന്നത് കേൾക്കാനും നമ്മളെ കേൾക്കാനും നമുക്ക് പറയാനും ഒരാൾ വേണമെന്ന് തോന്നി തുടങ്ങും. വെറുതെ ഇരുന്ന് നമ്മൾ കരയാൻ തുടങ്ങും. തിരക്കുകളിൽ ഓടി നടക്കുന്നൊരാളാണ് ഞാൻ. അതിന്റെ ഇടവേളകളിൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തോ ആരെയെങ്കിലും ഒരാളെ ആവശ്യമാണ്. വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മൈൻഡ് മാറിപ്പോകും.
50 വയസിനുശേഷം എന്നെ എനിക്ക് സന്തോഷത്തോടെ നിർത്തിയാൽ മാത്രമെ എന്റെ ആരോഗ്യത്തെ നാളെ ഉപയോഗിക്കാൻ പറ്റൂ. അപ്പോൾ ഞാൻ എന്നെ നോക്കണം എന്നായിരുന്നു നിഷയുടെ വാക്കുകൾ. അമ്മയ്ക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടിയാൽ അതിൽ സന്തോഷിക്കുന്നവരാണ് മക്കളും.
#nishasarangh #revealed #mentalstress #she #experienced #when #her #daughter #pregnant