മലയാളത്തിന്റെ മിന്നും താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന് വില്ലനായും സഹനടനായും കയ്യടി നേടിയ ശേഷമാണ് ടൊവിനോ നായകനാകുന്നത്. ഇന്ന് മലയാളത്തിലെ മുന്‍നിര നായകനാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയും തല്ലുമാലയും പോലെ കേരളത്തിന് പുറത്തും വലിയ ഹിറ്റായി മാറിയ സിനിമകളിലെ നായകന്‍. എആര്‍എം നേടിയ വിജയത്തിന്റെ തിളക്കത്തിലാണ് ടൊവിനോ ഇപ്പോള്‍.
സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വന്നതിനാല്‍ ഒരുപാട് കാലം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് ടൊവിനോയ്ക്ക്. ഒറ്റയ്ക്ക് വഴി വെട്ടി വന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ടൊവിനോ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്ട്രഗ്‌ളിംഗ് സമയത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്.
കാക്കനാട് താമസിച്ചിരുന്ന സമയത്ത് ഒരുപാട് ഭക്ഷണമൊന്നും വാങ്ങിച്ച് കഴിക്കാന്‍ പണമില്ലായിരുന്നു. ഒരു റൈസ് കുക്കറും കുറച്ച് അരിയും കുറച്ച് പയറും കാണും. വീട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും ഉണ്ടാകും. മാസങ്ങളോളം അതായിരുന്നു ഞങ്ങളുടെ ഭക്ഷണം എന്നാണ് ടൊവിനോ പറയുന്നത്. അഭിമുഖത്തില്‍ അന്ന് ടൊവിനോയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ശ്രീലാലും അതിഥിയായി എത്തുന്നുണ്ട്.
'ഒരിക്കല്‍ തീവ്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയം. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത് ഞങ്ങളുടെ മുകളിലത്തെ ഫ്‌ളാറ്റിലാണ്. അതിന്റേയും മുകളിലായിരുന്നു ടെറസ്. ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റിലെ പെട്ടിക്കട പൊളിച്ച് സാധനങ്ങളൊക്കെ ടെറസില്‍ കൊണ്ടു വച്ചിരുന്നു. കാലാവധി കഴിയാത്ത മാഗി, ബിസ്‌ക്കറ്റ്, ഒക്കെയുണ്ടായിരുന്നു. അതായിരുന്നു കുറച്ച് കാലം ഞങ്ങളുടെ ഭക്ഷണം'' ടൊവിനോ പറയുന്നു.
ഞങ്ങള്‍ക്ക് വീട്ടില്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടും. പക്ഷെ സിനിമ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണല്ലോ. എനിക്ക് അന്ന് ബുള്ളറ്റുണ്ടായിരുന്നു. അതിനാല്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോകുന്നതും ഭക്ഷണം വാങ്ങിക്കാന്‍ പോകുന്നതുമൊക്കെ ഞാനായിരുന്നു.
ദാരിദ്ര്യം ആണെങ്കിലും ഞങ്ങളുടെ ഇടയില്‍ സന്തോഷമായിരുന്നുവെന്നും താരം പറയുന്നു. വിഷമിച്ചിരിക്കുമ്പോള്‍ കരച്ചില്‍ വരുമ്പോള്‍ കണ്ണീര് തുടച്ച് ചിരിച്ചു കൊണ്ട് സെല്‍ഫിയെടുക്കും, എന്നെങ്കിലും സന്തോഷം വരുമ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞായിരിക്കും ഫോട്ടോ എടുക്കുക എന്നും ടൊവിനോ ഓര്‍ക്കുന്നുണ്ട്.
കയ്യില്‍ പൈസ വരുമ്പോള്‍ പൈസ ഉള്ളതു പോലെയും ഇല്ലാത്തപ്പോള്‍ ഇല്ലാത്തതു പോലെയും ജീവിക്കാന്‍ സാധിക്കുമായിരുന്നു. ആ സ്വിച്ചിംഗ് സാധ്യമായിരുന്നു. അത്ര ചെലവൊന്നുമില്ലാത്ത ആളാണ് ഞാന്‍. പല സമയത്തും സഹായിച്ചു കൊണ്ടിരുന്നത് ചേട്ടനായിരുന്നുവെന്നും താരം പറയുന്നുണ്ട്.
അതേസമയം ഐഡന്റിറ്റിയാണ് ടൊവിനോയുടെ പുതിയ സിനിമ. അഖില്‍ പോളും അനസ് ഖാനുമാണ് സിനിമയുടെ സംവിധാനം. അര്‍ച്ചന കവി, തൃഷ, വിനയ് റായ്, റെബ മോണിക്ക ജോണ്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. കുറ്റാന്വേഷണ കഥ പറയുന്ന ഐഡന്റിറ്റിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഐഡന്റിറ്റി.
#that #switching #was #possible #After #demolishing #set #Mammooka #I #lived #by #eating #leftover #food #TovinoThomas