( moviemax.in ) അമ്മയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആയിരം നാവാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്. അമ്മ മാത്രമാണ് ഇന്ന് സ്വന്തമായി ഉള്ളത്. അമ്മയോടുള്ള അടുപ്പത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും പലപ്പോഴും നടൻ തുറന്ന് പറഞ്ഞിട്ടുണ്ട്.
അച്ഛനേയും ചേട്ടനേയും വർഷങ്ങൾക്ക് മുമ്പ് തന്നെ ലാലിന് നഷ്ടപ്പെട്ടിരുന്നു. എത്ര തിരക്കുകൾക്കിടയിലാണെങ്കിലും അമ്മയെ കാണാനും ഒപ്പം സമയം ചിലവഴിക്കാനും മോഹൻലാൽ എത്തും. ഇപ്പോഴും അതിന് ഒരു മുടക്കവുമില്ല.
ഒരു ഓണം പോലും വിടാതെ കഴിവതും അമ്മയ്ക്ക് ഒപ്പമാണ് മോഹൻലാൽ ആഘോഷിക്കാറുള്ളത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അമ്മയുടെ പിറന്നാൾ മോഹൻലാലും സുചിത്രയും പ്രണവും എല്ലാം ചേർന്ന് ആഘോഷമാക്കിയിരുന്നു. വർഷങ്ങൾക്കുശേഷം അമ്മയുടെ ഒരു ചിത്രവും മോഹൻലാൽ പങ്കിട്ടിരുന്നു. ഏറെക്കാലമായി നിരവധി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിൽ അമ്മ ശാന്തകുമാരി.
വീൽചെയറിലിരുന്നാണ് മകനും കുടുംബത്തിനുമൊപ്പം ശാന്തകുമാരി അമ്മ പിറന്നാൾ ആഘോഷിച്ചത്. സംസാരിക്കുമെങ്കിലും അതിനും പരിമിതികളുണ്ടെന്നും മോഹൻലാൽ മുമ്പ് പറഞ്ഞിട്ടുണ്ട്.
ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും കൊച്ചിയിലേക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെയും മോഹൻലാലും സുചിത്രയും എത്താറുണ്ട്. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്രയാകും അമ്മയുടെ ഒപ്പമുണ്ടാവുക. ഇപ്പോഴിതാ അമ്മയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബറോസും ആയിരം കുട്ടികളും ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് സങ്കടമെന്നും മോഹൻലാൽ പറയുന്നു.
ബറോസിന്റെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നുവോയെന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നും കുട്ടികളിൽ ഒരാൾ ചോദിച്ചപ്പോഴാണ് അസുഖ വിവരം മോഹൻലാൽ വിശദീകരിച്ചത്. ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷെ ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം. സിനിമയിലെ പാട്ടൊക്കെ ഇന്ന് ഞാൻ പോയി അമ്മയെ കേൾപ്പിച്ചു.
എനിക്കുള്ളൊരു സങ്കടം... അമ്മയെ ഒരു തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് ആ സിനിമ കാണിക്കാൻ പറ്റില്ലെന്നതാണ്. അങ്ങനൊരു സങ്കടം കൂടിയുണ്ട്. പക്ഷെ അമ്മയെ വേറൊരു തരത്തിൽ അല്ലെങ്കിൽ 2ഡിയിൽ ആക്കി ആ സിനിമ കാണിക്കും. എന്റെ അമ്മയ്ക്ക് തിയേറ്ററുകളിലൊന്നും പോകാൻ പറ്റില്ല. പക്ഷെ എന്റെ സിനിമകളൊക്കെ അമ്മ ടിവിയിൽ കാണാറുണ്ട്.
എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നാണ് മോഹൻലാൽ പറഞ്ഞത്. സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും.
സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.
തൊണ്ണൂറുകളോട് അടുക്കുന്ന അമ്മയുടെ ആരോഗ്യവും ജീവനും നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുന്നയാളാണ് മോഹൻലാൽ. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അതേസമയം ബറോസ് തിയേറ്ററുകളിലെത്താൻ ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണ്. നാൽപ്പത് വർഷത്തെ സിനിമ ജീവിതത്തിൽ നിന്നും ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഇതിന് തിരക്കഥയെഴുതിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്.
#barroz #director #mohanlal #open #up #about #his #mother #santhakumaris #present #health #condition