---
title: "#Marco | 'ഇനി ഇവിടെ ഞാൻ മതി'; മാര്‍ക്കോയുടെ പുതിയ ആക്ഷൻ ടീസർ പുറത്ത്"
english_title: "#Iam #enough #Marcos #new #action #teaser #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/258471/iam-enough-marcos-new-action-teaser-out"
published_at: "2024-12-23T21:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67698a09b66e1_marco.jpg"
keywords: []
---

# #Marco | 'ഇനി ഇവിടെ ഞാൻ മതി'; മാര്‍ക്കോയുടെ പുതിയ ആക്ഷൻ ടീസർ പുറത്ത്

> **Lead Summary:** **** ഉണ്ണി മുകുന്ദന്റെ മാർക്കയുടെ പുതിയ ആക്ഷൻ ടീസർ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.കിടിലൻ ആക്ഷൻ രംഗങ്ങളാണ് ടീസറിലുള്ളത്.മികച്ച പ്രതികരണമാണ് ടീസറിന് സമൂഹമാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത്.

## Article Content

**** ഉണ്ണി മുകുന്ദന്റെ മാർക്കയുടെ പുതിയ ആക്ഷൻ ടീസർ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.കിടിലൻ ആക്ഷൻ രംഗങ്ങളാണ് ടീസറിലുള്ളത്.മികച്ച പ്രതികരണമാണ് ടീസറിന് സമൂഹമാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സോഫീസില്‍ ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷൻ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.

ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/258471/iam-enough-marcos-new-action-teaser-out)