മുംബൈ: ( moviemax.in ) വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അന്ത്യം.
മരണവിവരം അദ്ദേഹത്തിന്റെ മകൾ പിയ ബെനഗലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡിസംബർ 14നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്.
#film #director #shyambenegal #passes #away