#Lakshmi | വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്;കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ച.....എന്റെ ബോധം പോയി! ആ രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ലക്ഷ്മി

#Lakshmi | വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്;കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ച.....എന്റെ ബോധം പോയി! ആ രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ലക്ഷ്മി
Dec 10, 2024 11:06 PM | By Jain Rosviya

കേരളം നടുങ്ങിയ വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. 2018 സെപ്തബംര്‍ 24 ന് രാത്രിയുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്.

കുടുംബസമേതമുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറില്‍ ബാലുവിനൊപ്പമുണ്ടായിരുന്ന മകള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം ബാലുവും യാത്രയാവുകയായിരുന്നു.

അന്നുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി ഇപ്പോഴും ആ ഓര്‍മ്മകളുടെ വേദനയില്‍ കഴിയുകയാണ്.

അപകടമുണ്ടായി നാളിതുവരെ നടമാടിയ വിവാദങ്ങളിലൊന്നും ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. പലപ്പോഴും ലക്ഷ്മിയെ ലക്ഷ്യം വച്ചു പോലും വിവാദങ്ങളും കഥകളും പ്രചരിക്കുകയുണ്ടായി. എന്നാല്‍ ലക്ഷ്മി ഒരിക്കല്‍ പോലും മൗനം വെടിഞ്ഞില്ല.

അപകടമുണ്ടായി ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമായി ലക്ഷ്മി അന്ന് നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 

അപകടമുണ്ടാകുമ്പോള്‍ വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നാണ് ലക്ഷ്മി വെളിപ്പെടുത്തുന്നത്. ബാലു പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

രാത്രി തന്നെ തിരിച്ച് വരികയെന്നത് ആരുടേയും നിര്‍ബന്ധം മൂലമായിരുന്നില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ചതു തന്നെയായിരുന്നുവെന്നും ലക്ഷ്മി പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞങ്ങളുടേത് വ്യക്തിപരമായൊരു യാത്രയായിരുന്നു. മകളുടെ നേര്‍ച്ചയ്ക്ക് വേണ്ടിയുള്ള യാത്രയായിരുന്നു. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. എനിക്ക് മഞ്ഞപ്പിത്തത്തിന്റെ പ്രശ്‌നം വന്നിരുന്നു. ഡെലിവറിയ്ക്ക് ശേഷം വന്ന പ്രശ്‌നമാണ്.

അതിങ്ങനെ വിട്ട് വിട്ട് വരികയും റിക്കവര്‍ ആവുകയും ചെയ്യുന്ന ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.'' ലക്ഷ്മി പറയുന്നു. പിന്നാലെ അന്ന് നടന്നത് എന്താണെന്നും ലക്ഷ്മി തുറന്നു പറയുന്നുണ്ട്.

തൃശ്ശൂരില്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ മകള്‍ക്കൊരു നേര്‍ച്ചയുണ്ടായിരുന്നു. നേര്‍ച്ച കഴിഞ്ഞു, രാത്രി തിരികെ വരികയായിരുന്നു. ഒത്തിരി വൈകാത്തതിനാലാണ് രാത്രി തിരിച്ചു വരാന്‍ തീരുമാനിക്കുന്നത്.

ബാലുവിന് തിരുവനന്തപുരത്ത് തിരിച്ച് എത്തിയ ശേഷം ചെയ്യേണ്ട ജോലികളുണ്ടായിരുന്നു. എനിക്ക് ട്രാവല്‍ സിക്‌നെസ് ഉണ്ട്. ഞാന്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുകയാണ്. മകള്‍ എന്റെ മടിയിലായിരുന്നു. മോഷന്‍ സെന്‍സിങ് ഇല്ലാതിരിക്കാന്‍ കണ്ണടച്ചിരിക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

കുറച്ചു ദൂരം വന്നിട്ടുണ്ട്. അതിന് ശേഷം കാര്‍ നിര്‍ത്തിയിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങി. ബാലു പുറകിലെ സീറ്റിലുണ്ട്. ഡ്രൈവ് ചെയ്തിരുന്ന ആളുടെ പേര് അര്‍ജുന്‍. അവര്‍ കടയില്‍ നിന്നും ഡ്രിങ്ക്‌സ് ഒക്കെ വാങ്ങി കഴിക്കുന്നുണ്ട്. അവര്‍ കൊണ്ടു വന്ന് ബാലുവിന് കൊടുക്കുമ്പോള്‍ നിനക്ക് എന്തെങ്കിലും വേണോ എന്ന് ബാലു എന്നോട് ചോദിച്ചു. വേണ്ട എന്ന് ഞാന്‍ പറഞ്ഞു.

എത്താറായോ എന്ന് ചോദിച്ചപ്പോള്‍ അധികം വൈകില്ലെന്നും ബാലു പറഞ്ഞുവെന്നും ലക്ഷ്മി ഓര്‍ക്കുന്നുണ്ട്. അതിന് ശേഷം അര്‍ജുന്‍ കാറില്‍ കയറി ഡോര്‍ അടച്ചു. അപ്പോള്‍ ഞാന്‍ കിടക്കട്ടെ എന്ന് ബാലു പറയുന്നുണ്ടായിരുന്നു.

ബാലു വിശ്രമിക്കാന്‍ വേണ്ടി കിടക്കുകയായിരുന്നു. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. അസാധാരണമായൊരു മൂവ്‌മെന്റ് തോന്നിയപ്പോഴാണ് ഞാന്‍ കണ്ണ് തുറക്കുന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, നിയന്ത്രണം ഇല്ലാത്തൊരു അവസ്ഥ.

കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ച അത്ര വ്യക്തമല്ല. പക്ഷെ ഡ്രൈവര്‍ സീറ്റില്‍ അര്‍ജുന്‍ ആകെ പകച്ച്, വണ്ടിയുടെ നിയന്ത്രണം കയ്യില്‍ ഇല്ലാത്തതു പോലൊരു ഇരിപ്പായിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുക്കുന്നുണ്ട്.

സെക്കന്റുകളുടെ ഓര്‍മയാണ്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒച്ച പുറത്ത് വന്നുവോ എന്നറിയില്ല. കൈ കൊണ്ട് ഗിയര്‍ ബോക്‌സില്‍ നന്നായി അടിക്കുന്നുണ്ട്. അവിടെ എന്റെ ബോധം പോയി.പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല.

ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ചാണ് ഞാന്‍ കണ്ണു തുറക്കുന്നതെന്നും ലക്ഷ്മി പറയുന്നു. അതേസമയം, അവിടെ തങ്ങും എന്ന് തീരുമാനിച്ചല്ല പോയത്. എന്റെ വയ്യായ്ക കാരണം പൂജ കഴിയാന്‍ വൈകുകയാണെങ്കില്‍ തങ്ങാം അല്ലെങ്കില്‍ പുറപ്പെടാം എന്നായിരുന്നു ബാലു പറഞ്ഞത് എന്നും ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്.

ബാലുവിന് രാവിലെ ജിമ്മില്‍ പോകണം. പ്രാക്ട്‌സ്, സ്റ്റുഡിയോ വര്‍ക്ക് ഒക്കെയുണ്ടായിരുന്നു. ബാലഭാസ്‌കറെ അറിയുന്നവര്‍ക്കെല്ലാം അറിയാം, അദ്ദേഹം ഒരു റുട്ടീന്‍ ഫിക്‌സ് ചെയ്തു കഴിഞ്ഞാല്‍ അതിലൂടെ തന്നെയാകും അദ്ദേഹം പോകുന്നത് എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.



#car #driven #Arjun #when #opened #eyes #view #outside #lost #consciousness #Lakshmi #reveals #what #happened #that #night

Next TV

Related Stories
#kalabhavansobi | 'ഇവളാണ് അതിന് പിറകിൽ', ഏതായാലും ചത്തില്ലേ... അവന്റെ കുറേ ആക്രി സാധനങ്ങൾ അവിടെ ഇരിപ്പുണ്ടെന്ന് ലക്ഷ്മി പറഞ്ഞു

Dec 11, 2024 02:49 PM

#kalabhavansobi | 'ഇവളാണ് അതിന് പിറകിൽ', ഏതായാലും ചത്തില്ലേ... അവന്റെ കുറേ ആക്രി സാധനങ്ങൾ അവിടെ ഇരിപ്പുണ്ടെന്ന് ലക്ഷ്മി പറഞ്ഞു

. ലക്ഷ്മി കൂടുതൽ കാര്യങ്ങൾ പറയുമെന്ന പ്രതീക്ഷ തനിക്കില്ലെന്നാണ് പുതിയ അഭിമുഖത്തിൽ സോബി...

Read More >>
#Lakshminakshatra | 'സന്തോഷം....ഇനി ഈ വഴി വരരുത്'; ഏഴ്  വര്‍ഷത്തിന് ശേഷം ഷോ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ലക്ഷ്മി നക്ഷത്ര

Dec 11, 2024 01:53 PM

#Lakshminakshatra | 'സന്തോഷം....ഇനി ഈ വഴി വരരുത്'; ഏഴ് വര്‍ഷത്തിന് ശേഷം ഷോ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലക്ഷ്മി വ്യക്തത...

Read More >>
#facebookpost | 'എന്നെ ആക്രമിച്ചതുകൊണ്ടാണ് ഈ അകല്‍ച്ച'; അവര്‍ക്ക് ആ അപകടത്തില്‍ ഒരു സംശയവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര സംശയം? കുറിപ്പ് വൈറലാകുന്നു...

Dec 11, 2024 11:53 AM

#facebookpost | 'എന്നെ ആക്രമിച്ചതുകൊണ്ടാണ് ഈ അകല്‍ച്ച'; അവര്‍ക്ക് ആ അപകടത്തില്‍ ഒരു സംശയവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര സംശയം? കുറിപ്പ് വൈറലാകുന്നു...

അന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇരയായി....

Read More >>
#Lakshminakshathra | 'ഒരുങ്ങി കഴിയുമ്പോൾ കഴുത്തിന് പിറകിലായി കാക്കപുള്ളിയിടാറുണ്ട് ' വൈറലായി ലക്ഷ്മി നക്ഷത്രയുടെ വ്‌ളോഗ്

Dec 11, 2024 09:41 AM

#Lakshminakshathra | 'ഒരുങ്ങി കഴിയുമ്പോൾ കഴുത്തിന് പിറകിലായി കാക്കപുള്ളിയിടാറുണ്ട് ' വൈറലായി ലക്ഷ്മി നക്ഷത്രയുടെ വ്‌ളോഗ്

ഏത് ഫങ്ഷന് വേണ്ടി ഒരുങ്ങി ഇറങ്ങിയാലും താൻ കണ്ണ് കിട്ടാതിരിക്കാനായി കഴുത്തിന് പിറകിലായി ഒളിപ്പിച്ചുകൊണ്ട് ഒരു കാക്കപുള്ളിയിടാറുണ്ട്...

Read More >>
#kalabhavansoby | അച്ഛൻ വീട്ടിലേക്ക് പോയതിന് പിന്നാലെ.....'സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലു റിക്കവർ ചെയ്യാൻ തുടങ്ങി, കഞ്ഞി കുടിച്ചുവെന്ന് പറഞ്ഞു' -കലാഭവൻ സോബി

Dec 10, 2024 08:19 PM

#kalabhavansoby | അച്ഛൻ വീട്ടിലേക്ക് പോയതിന് പിന്നാലെ.....'സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലു റിക്കവർ ചെയ്യാൻ തുടങ്ങി, കഞ്ഞി കുടിച്ചുവെന്ന് പറഞ്ഞു' -കലാഭവൻ സോബി

ക്രിട്ടിക്കൽ ഐസിയുവിൽ കയറാൻ സ്റ്റീഫൻ‌ ദേവസിക്ക് ആരാണ് പെർമിഷൻ കൊടുത്തത് എന്നതുമായി ബന്ധപ്പെട്ടൊന്നും അന്വേഷണം...

Read More >>
Top Stories










News Roundup