#kalabhavansoby | അച്ഛൻ വീട്ടിലേക്ക് പോയതിന് പിന്നാലെ.....'സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലു റിക്കവർ ചെയ്യാൻ തുടങ്ങി, കഞ്ഞി കുടിച്ചുവെന്ന് പറഞ്ഞു' -കലാഭവൻ സോബി

#kalabhavansoby | അച്ഛൻ വീട്ടിലേക്ക് പോയതിന് പിന്നാലെ.....'സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലു റിക്കവർ ചെയ്യാൻ തുടങ്ങി, കഞ്ഞി കുടിച്ചുവെന്ന് പറഞ്ഞു' -കലാഭവൻ സോബി
Dec 10, 2024 08:19 PM | By Jain Rosviya

ആറ് വർഷം മുമ്പ് മലയാളികൾ കേട്ട ഏറ്റവും വലിയ ദുരന്ത വാർത്തകളിൽ ഒന്നായിരുന്നു വയലിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണം.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഭർത്താവിന്റെയും മകളുടെയും ജീവനെടുത്ത വാഹനാപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടും ലക്ഷ്മി ഇക്കാലം വരെയും ഒന്നും പ്രതികരിച്ചില്ല.

ഇപ്പോഴിതാ നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ഇന്ന് രാത്രി അഭിമുഖം ടെലികാസ്റ്റ് ചെയ്യപ്പെടും. അതേസമയം ലക്ഷ്മി ആദ്യമായി അഭിമുഖം നൽകുന്നുവെന്ന് അറി‍ഞ്ഞ് കലാഭവൻ സോബി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ലക്ഷ്മി വാ തുറന്ന് സംസാരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കുമാണെന്ന് സോബി ക്രൈം സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സം​ഗീ​ത സംവിധായകൻ സ്റ്റീഫൻ ദേവസിക്കെതിരെയും ​ഗുരുതരമായ ആരോപണങ്ങൾ പുതിയ അഭിമുഖത്തിൽ സോബി നടത്തി. സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലുവിന്റെ ആരോ​ഗ്യം മെച്ചപ്പെടാനുള്ള ലക്ഷണങ്ങൾ കണ്ടിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും സോബി പറയുന്നു.

ലക്ഷ്മി വാ തുറന്ന് സംസാരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കുമാണ്.

ലക്ഷി സംസാരിക്കണമെന്ന് ആറ് വർഷമായി ഞാൻ ആവശ്യപ്പെടുന്ന കാര്യമാണ്. ലക്ഷ്മി പത്രസമ്മേളനം നടത്തുകയാണെങ്കിൽ അത് കേട്ടിട്ട് ഒരു മണിക്കൂറിനുശേഷം ഞാനൊരു പത്രസമ്മേളനം നടത്തുന്നുണ്ട്.

കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ചശേഷം ഉറങ്ങിയെന്നും ഒന്നും ഓർമയില്ലെന്നുമാണ് ലക്ഷ്മി സിബിഐക്ക് നൽകിയ മൊഴി. ഇനി അതിനെ ഖണ്ഡിച്ച് ലക്ഷ്മി എന്ത് സംസാരിക്കുമെന്നാണ് അറിയേണ്ടത്.

കേസ് റീ ഓപ്പൺ ചെയ്യേണ്ടി വരും. ഞാൻ പറഞ്ഞില്ലേ... കാലം തെളിയിക്കും. ലക്ഷ്മി സംസാരിക്കട്ടെ നമുക്ക് നോക്കാം. ​സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടവരായിരിക്കും ലക്ഷ്മിക്ക് പിറകിൽ.

ഒന്നുകിൽ ലക്ഷ്മി എല്ലാത്തിന്റെയും ഭാ​ഗമാണ്. അല്ലെങ്കിൽ ലക്ഷ്മി ആരെയെങ്കിലും ഭയക്കുന്നുണ്ടാകും എന്ന് സോബി പറഞ്ഞു. ക്രിട്ടിക്കൽ ഐസിയുവിൽ കഴിയുന്ന ബാലഭാസ്കറിനെ കേറി കണ്ട് നാൽപ്പത്തിമൂന്ന് മിനിറ്റ് സ്റ്റീഫൻ‌ ദേവസി സംസാരിച്ചതിനെ കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ല.

ക്രിട്ടിക്കൽ ഐസിയുവിൽ കയറാൻ സ്റ്റീഫൻ‌ ദേവസിക്ക് ആരാണ് പെർമിഷൻ കൊടുത്തത് എന്നതുമായി ബന്ധപ്പെട്ടൊന്നും അന്വേഷണം വന്നിട്ടില്ല.

ക്രിട്ടിക്കൽ ഐസിയുവിൽ കിടക്കുന്ന ഒരാളോട് നാൽപ്പത്തിമൂന്ന് മിനിറ്റ് സംസാരിക്കാൻ എങ്ങനെ അനുവാദം കിട്ടി?. ബാലുവിന്റെ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട്, മൂന്ന് ദിവസം കഴ‍ിഞ്ഞപ്പോൾ ബാലു മൂന്ന് സ്പൂൺ കഞ്ഞി കുടിച്ചുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന്.‍ അതൊരു പോസിറ്റീവ് റിസൽട്ടാണ്. ബാക്കി കാര്യങ്ങൾ പിന്നെ നോക്കാം.

ബാലുവിന് ടെൻഷൻ നൽകുന്നത് പ്രവൃത്തിക്കാതിരുന്നാൽ ആളെ പതിയെ ജീവിതത്തിലേക്ക് കൊണ്ടുവരാം. കുറച്ച് ദിവസം കഴിയുമ്പോൾ ഐസിയുവിലേക്ക് മാറ്റാമെന്നും പറഞ്ഞിരുന്നതാണത്രെ.

ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്. വൈകാതെ ബാലു മരിക്കുകയും ചെയ്തു. നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നാണ് സ്റ്റീഫൻ പറഞ്ഞത്.

അതിനൊന്നും പറയാൻ മറുപടിയില്ലെന്നാണ് പരിഹസിച്ചുകൊണ്ട് സോബി പറഞ്ഞത്. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിലാണ് സ്റ്റീഫൻ ദേവിയുമുള്ളത്. ബാലഭാസ്കറിന്റെ മരണശേഷം സത്യം തെളിയണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നവരിൽ ഒരാളാണ് കലാഭവൻ സോബി.



#kalabhavansoby #react #After #his #father #went #home #Balu #started #recover #before #Stephen #went #up #see #him

Next TV

Related Stories
#kalabhavansobi | 'ഇവളാണ് അതിന് പിറകിൽ', ഏതായാലും ചത്തില്ലേ... അവന്റെ കുറേ ആക്രി സാധനങ്ങൾ അവിടെ ഇരിപ്പുണ്ടെന്ന് ലക്ഷ്മി പറഞ്ഞു

Dec 11, 2024 02:49 PM

#kalabhavansobi | 'ഇവളാണ് അതിന് പിറകിൽ', ഏതായാലും ചത്തില്ലേ... അവന്റെ കുറേ ആക്രി സാധനങ്ങൾ അവിടെ ഇരിപ്പുണ്ടെന്ന് ലക്ഷ്മി പറഞ്ഞു

. ലക്ഷ്മി കൂടുതൽ കാര്യങ്ങൾ പറയുമെന്ന പ്രതീക്ഷ തനിക്കില്ലെന്നാണ് പുതിയ അഭിമുഖത്തിൽ സോബി...

Read More >>
#Lakshminakshatra | 'സന്തോഷം....ഇനി ഈ വഴി വരരുത്'; ഏഴ്  വര്‍ഷത്തിന് ശേഷം ഷോ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ലക്ഷ്മി നക്ഷത്ര

Dec 11, 2024 01:53 PM

#Lakshminakshatra | 'സന്തോഷം....ഇനി ഈ വഴി വരരുത്'; ഏഴ് വര്‍ഷത്തിന് ശേഷം ഷോ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലക്ഷ്മി വ്യക്തത...

Read More >>
#facebookpost | 'എന്നെ ആക്രമിച്ചതുകൊണ്ടാണ് ഈ അകല്‍ച്ച'; അവര്‍ക്ക് ആ അപകടത്തില്‍ ഒരു സംശയവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര സംശയം? കുറിപ്പ് വൈറലാകുന്നു...

Dec 11, 2024 11:53 AM

#facebookpost | 'എന്നെ ആക്രമിച്ചതുകൊണ്ടാണ് ഈ അകല്‍ച്ച'; അവര്‍ക്ക് ആ അപകടത്തില്‍ ഒരു സംശയവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര സംശയം? കുറിപ്പ് വൈറലാകുന്നു...

അന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇരയായി....

Read More >>
#Lakshminakshathra | 'ഒരുങ്ങി കഴിയുമ്പോൾ കഴുത്തിന് പിറകിലായി കാക്കപുള്ളിയിടാറുണ്ട് ' വൈറലായി ലക്ഷ്മി നക്ഷത്രയുടെ വ്‌ളോഗ്

Dec 11, 2024 09:41 AM

#Lakshminakshathra | 'ഒരുങ്ങി കഴിയുമ്പോൾ കഴുത്തിന് പിറകിലായി കാക്കപുള്ളിയിടാറുണ്ട് ' വൈറലായി ലക്ഷ്മി നക്ഷത്രയുടെ വ്‌ളോഗ്

ഏത് ഫങ്ഷന് വേണ്ടി ഒരുങ്ങി ഇറങ്ങിയാലും താൻ കണ്ണ് കിട്ടാതിരിക്കാനായി കഴുത്തിന് പിറകിലായി ഒളിപ്പിച്ചുകൊണ്ട് ഒരു കാക്കപുള്ളിയിടാറുണ്ട്...

Read More >>
#Lakshmi | വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്;കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ച.....എന്റെ ബോധം പോയി! ആ രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ലക്ഷ്മി

Dec 10, 2024 11:06 PM

#Lakshmi | വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്;കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ച.....എന്റെ ബോധം പോയി! ആ രാത്രി സംഭവിച്ചത് വെളിപ്പെടുത്തി ലക്ഷ്മി

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി ഇപ്പോഴും ആ ഓര്‍മ്മകളുടെ വേദനയില്‍...

Read More >>
Top Stories










News Roundup