#Aswathy | 'മൂലയ്ക്ക് കിടക്കുന്നുണ്ട്; എന്റെ ഷഷ്ടി പൂർത്തിക്ക് വേണ്ടിയെങ്കിലും അയച്ച് തരണം, ഓർഡർ കൊടുത്തിട്ട് 101 ദിവസം': പരാതിയുമായി അശ്വതി

 #Aswathy | 'മൂലയ്ക്ക് കിടക്കുന്നുണ്ട്; എന്റെ ഷഷ്ടി പൂർത്തിക്ക് വേണ്ടിയെങ്കിലും അയച്ച് തരണം, ഓർഡർ കൊടുത്തിട്ട് 101 ദിവസം':  പരാതിയുമായി അശ്വതി
Dec 10, 2024 04:05 PM | By Jain Rosviya

സോഷ്യൽമീഡിയ ഭൂരിഭാ​ഗം ആളുകളും ഇപ്പോൾ‌ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും മറ്റുമാണ് ഉപയോ​ഗിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ മൊബൈൽ വഴി ഇന്റർനെറ്റ് ഉപയോ​ഗിച്ച് വാങ്ങിക്കാം. എല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലെത്തും.

ഓൺലൈൻ വഴി ഏറ്റവും കൂടുതൽ നടക്കുന്ന ഒരു വ്യാപാരമാണ് വസ്ത്രങ്ങളുടെ വാങ്ങലും വിൽക്കലും. കേരളത്തിലെ ഭൂരിഭാ​ഗം ബോട്ടീക്കുകൾക്കും ബ്രാന്റഡ് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കും വരെ ഓൺലൈൻ പേജുകളും വെബ്സൈറ്റുകളുമുണ്ട്.

ഇത്തരം സ്ഥാപനങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോയും ചിത്രങ്ങളും റിവ്യൂസും കണ്ടാണ് ആളുകൾ പർച്ചേസിങ് നടത്തുന്നതും. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം ഓൺലൈൻ വ്യാപാരം വഴി ഉപഭോക്താക്കൾക്കും വിൽപ്പനക്കാരനും ചില പ്രതിസന്ധികളും ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ കേരളത്തിലെ സ്ത്രീകൾക്ക് ഇടയിൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ മൂൺ​ഗോഡസിനെ കുറിച്ച് സീരിയൽ താരം അശ്വതി പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്.

മൂൺ​ഗോഡസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ അനിത സോഷ്യൽമീഡിയയിലും വൈറലാണ്. മൂൺ​ഗോഡസിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം പേജിന് നാൽപ്പത് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഏറെയും കച്ചവടം ലഭിക്കുന്നത് ഓൺലൈൻ വഴിയാണ്. സ്ഥാപനത്തിന്റെ ഉടമ അനിത പങ്കുവെക്കുന്ന റീൽ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് ഭൂരിഭാ​ഗം സ്ത്രീകളും മൂൺ​ഗോഡസിൽ നിന്നും വസ്ത്രങ്ങൾ വാങ്ങുന്നത്.

കേരളത്തിലെ പ്രധാന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ ഉൾപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാ​ഗവും മൂൺ​ഗോഡസിന്റെ ഉപഭോക്താക്കളുമാണ്. സോഷ്യൽ‌മീഡിയയിൽ പ്രത്യക്ഷപ്പെട്ട റീൽ കണ്ടിട്ടാവണം നടി അശ്വതി കുറച്ച് നാളുകൾക്ക് മുമ്പ് മൂൺ​ഗോഡസിൽ നിന്നും ഡ്രസ് ഓർഡർ ചെയ്തിരുന്നു.

എന്നാൽ ഓർഡർ കൊടുത്ത് 101 ദിവസം പിന്നിട്ടിട്ടും പ്രൊഡക്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അശ്വതി പരാതിപ്പെടുന്നത്.

ഓർഡർ കൊടുത്തിട്ട് ഇന്നേക്ക് നൂറ്റിയൊന്നാമത്തെ വർക്കിങ് ഡെ. നിങ്ങളുടെ കടയുടെ ഏതേലും മൂലയ്ക്ക് എന്റെ ഓർ‌ഡർ കിടക്കുന്നുണ്ടേൽ അയച്ചുതരാൻ ഓർമ്മിപ്പിക്കുന്നു.

എന്റെ ഷഷ്ടി പൂർത്തിക്ക് എങ്കിലും ഇടാൻ വേണ്ടിയാണ്. മെൻഷനിങ് എല്ലാം ഓഫ് ചെയ്ത് വെച്ചിരിക്കുന്നതുകൊണ്ട് ഒന്നും അറിയേണ്ടല്ലോ എന്നായിരുന്നു സ്ക്രീൻ ഷോട്ട് ഉൾപ്പടെ കൊടുത്ത് അശ്വതി കുറിച്ചത്.

മുമ്പും മൂൺ​ഗോഡസ് എന്ന സ്ഥാപനത്തിന് എതിരെ പ്രൊഡക്ട് ഡെലവറി ചെയ്യാൻ എടുക്കുന്ന കാലതാമസം ചൂണ്ടി കാണിച്ചും വസ്ത്രങ്ങൾക്ക് ഉപയോ​ഗിക്കുന്ന തുണിത്തരങ്ങളുടെ ക്വാളിറ്റിയില്ലായ്മ ചൂണ്ടി കാണിച്ചും ചിലർ പരാതിയുമായി രം​ഗത്തെത്തിയിരുന്നു.

ആദ്യമായാണ് അശ്വതി ഇത്തരമൊരു പരാതി കുറിപ്പുമായി എത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്.

അശ്വതിയുടെ മറ്റൊരു പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയൽ.

ഈ സീരിയലിന്റെ വിജയത്തിനുശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പിൽ അശ്വതി എത്തിയത്.

വിവാഹിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ അശ്വതി സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. വിവാഹശേഷം താരം ഏറെക്കാലം വിദേശത്തായിരുന്നു താമസം.

ഒമ്പത് വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് അശ്വതി അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് അശ്വതി മടങ്ങി വന്നത്. ഏതൊക്കെ സീരിയലുകളിൽ അഭിനയിച്ചാലും അശ്വതി എന്നേക്കും മലയാളികൾക്ക് കുങ്കുമപ്പൂവിലെ അമലയാണ്.



#aswathy #post #against #online #clothing #brand #moongoddess #101 #days #after #placing #order

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall