(moviemax.in) വിജയ് സേതുപതി നായകനായ മഹാരാജ ചൈനയിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഓരോ ദിവസവും രാജ്യത്ത് നിന്നും വരുന്ന കളക്ഷനുകളും ഓരോ തമിഴ് സിനിമാസ്വാദകനെയും അഭിമാനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചൈനയിൽ ഹോളിവുഡ് പടങ്ങൾക്ക് അടക്കം കടുത്ത മത്സരമാണ് മഹാരാജ കാഴ്ചവയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതുപ്രകാരം 64 കോടി രൂപയാണ് മഹാരാജ ചൈനയിൽ നിന്നും ഇതുവരെ നേടിയിരിക്കുന്നത്.
ഇതോടുകൂടി മഹാരാജയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 174 കോടിയായിരിക്കുകയാണ്. ചൈനയില്‍ മഹാരാജ റിലീസ് ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടു കഴിഞ്ഞു.
വൻ ജനപ്രീതിയിലുള്ള മോന 2 പോലുള്ള ഹോളിവുഡ് സിനിമകൾക്കൊപ്പമാണ് മഹാരാജ ഇപ്പോൾ ചൈന ബോക്സ് ഓഫീസിൽ മുന്നേറുന്നത്.
ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമ എന്ന ഖ്യാതിയും മഹാരാജ സ്വന്തമാക്കി കഴിഞ്ഞു. 22 കോടിയുമായി രജനകാന്ത് ചിത്രം 2.0 ആയിരുന്നു ഇതുവരെ മുന്നിലുണ്ടായിരുന്ന തമിഴ് സിനിമ.
#Maharaja #VijaySethupathis #film #rakes #crores #China