#Nagarjuna | ഇതിൽ ആരുടെ ഭാര്യയാണ് ശോഭിത? നാ​ഗാർജുന എന്തിന് ഇതൊക്കെ ചെയ്യുന്നു....എല്ലായിടത്തും അമ്മായിച്ഛൻ വേണോ?

#Nagarjuna | ഇതിൽ ആരുടെ ഭാര്യയാണ് ശോഭിത? നാ​ഗാർജുന എന്തിന്  ഇതൊക്കെ ചെയ്യുന്നു....എല്ലായിടത്തും അമ്മായിച്ഛൻ വേണോ?
Dec 8, 2024 05:06 PM | By Jain Rosviya

രണ്ട് ദിവസം മുമ്പായിരുന്നു നാ​ഗചൈതന്യ അക്കിനേനിയുടേയും താരത്തിന്റെ പ്രണയിനിയായിട്ടുള്ള നടി ശോഭിത ധൂലിപാലയുടേയും വിവാഹം.

ഏറെ ചർച്ചയായ ഒരു താര വിവാഹം കൂടിയായിരുന്നു നാ​ഗചൈതന്യയുടേയും ശോഭിതയുടേയും. കാരണം ആദ്യ ഭാര്യ സാമന്തയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം നാ​ഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു.

ഹൈദരാബാദിലെ നാഗചൈതന്യയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ വച്ച് ഡിസംബർ നാലിന് രാത്രിയായിരുന്നു വിവാഹം.

നാഗാര്‍ജുനയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. ഗോള്‍ഡന്‍ സില്‍ക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് നാഗചൈതന്യ എത്തിയത്.

ചിരഞ്ജീവി, പിവി സിന്ധു, നയന്‍താര, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഉപാസന കോനിഡേല, മഹേഷ് ബാബു, നമ്രത ശിരോദ്‍കര്‍, അക്കിനേനി- ദഗുബാട്ടി കുടുംബാംഗങ്ങള്‍ തുടങ്ങി വലിയ താരനിരയാണ് വിവാഹത്തില്‍ പങ്കുകൊള്ളാന്‍ എത്തിയത്.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ ശോഭിത നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഓ​ഗസ്റ്റില്‍ ഹൈദരാബാദില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

മുപ്പത്തിയെട്ടുകാരനായ നാ​ഗചൈതന്യ സാമന്തയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത് 2021ലാണ്. ശേഷമാണ് ശോഭിതയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ വിവാഹശേഷം ആദ്യമായി ഇരുവരും ക്ഷേത്ര ദർശനം നടത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. നവദമ്പതികൾക്കൊപ്പം നാ​ഗാർജുനയുമുണ്ടായിരുന്നു.

പരമ്പരാഗത വസ്ത്രധാരണത്തിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. നാഗചൈതന്യ ധരിച്ചിരുന്നത് വെളുത്ത നിറത്തിലുള്ള കുർത്തയും സ്വർണ്ണ ബോർഡറുകളുള്ള മുണ്ടുമായിരുന്നു.

ചുവപ്പും ഓറഞ്ചും ബോർഡറുകളുള്ള മഞ്ഞ സാരിയിൽ അതിമനോഹരിയായാണ് ശോഭിത എത്തിയത്.

പേസ്റ്റൽ പിങ്ക് കുർത്തയും കറുപ്പ് നിറത്തിലുള്ള പാന്റുമായി നാ​ഗാർജുനയുടെ വേഷം. സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന വീഡിയോയിൽ പൂജാരി ശോഭിതയ്ക്ക് പൂജിച്ച ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാ​ഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം.

ഈ രം​ഗങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നാ​ഗാർജുനയുടെ പെരുമാറ്റം അമ്മായിച്ഛൻ എന്ന രീതിയിലല്ലെന്നാണ് കമന്റുകൾ‌ ഏറെയും.

ഇതിൽ ആരുടെ ഭാര്യയാണ് ശോഭിത? വീഡിയോ കാണുമ്പോൾ നാ​ഗാർജുനയുടെ ഭാര്യയാണോ ശോഭിതയെന്ന് സംശയം തോന്നിപ്പോകുന്നുവെന്നായിരുന്നു ഒരു കമന്റ്.

നാ​ഗാർജുന എന്തിനാണ് ശോഭിതയുടെ ഭർത്താവ് എന്ന മട്ടിൽ പെരുമാറുന്നത്?. മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാ​ഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നു? എന്നും കമന്റുണ്ട്.

ശോഭിത കുടുംബത്തിലേക്ക് വന്നതിൽ നാ​ഗചൈതന്യയേക്കാൾ ഹാപ്പി നാ​ഗാർജുനയാണല്ലോ എന്നാണ് മറ്റൊരാൾ കുറിച്ചത്. ശോഭിതയെ ഇംപ്രസ് ചെയ്യാൻ നാ​ഗാർജുന ശ്രമിക്കുന്നതായി തോന്നുന്നു.

എല്ലായിടത്തും അമ്മായിച്ഛൻ വേണോ എന്തിനാണ് ചായിക്കും ശോഭിതയ്ക്കും ഒപ്പം നാ​ഗാർജുന കറങ്ങുന്നത് എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ നാ​ഗചൈതന്യയുടെ ശോക മുഖഭാവത്തെ കുറിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.

പുതിയ വിവാഹ ജീവിതത്തിൽ ഒട്ടും ഹാപ്പിയല്ലെന്ന രീതിയിലാണ് നാ​ഗചൈതന്യ പെരുമാറുന്നതെന്നും നിറഞ്ഞ ചിരി വിവാഹ ദിവസത്തിലെ ഫോട്ടോയിലോ പുതിയ വീഡിയോയിലോ കാണാൻ കഴിയുന്നില്ലെന്നും ആരാധകർ കുറിക്കുന്നു.

അതേസമയം ശോഭിതയെ കെയർ ചെയ്ത നാ​ഗാർജുനയെ പരിഹസിച്ചവരെ വിമർശിച്ചും ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരുമകളുടെ കാര്യങ്ങളിൽ‌ അമ്മയിയച്ഛൻ ശ്രദ്ധകാണിക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു നാ​ഗാർജുനയുടെ പ്രവൃത്തിയെ അനുകൂലിച്ച് എത്തിയവർ കുറിച്ചത്.

നാ​ഗാർജുനയുടെ ആദ്യ വിവാഹബന്ധത്തിലുള്ള മകനാണ് നാ​ഗചൈതന്യ.



#nagarjuna #akkineni #over #caring #daughter #in #law #sobhitadhulipala

Next TV

Related Stories
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

Jan 15, 2026 12:49 PM

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ നിർമ്മാതാക്കളുടെ ഹർജി തള്ളി...

Read More >>
'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

Jan 14, 2026 04:10 PM

'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി...

Read More >>
Top Stories