#anjujoseph | 'നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല, ഐശ്വര്യ ലക്ഷ്മിയാണ് ഹംസം നമ്പര്‍ വണ്‍'

#anjujoseph | 'നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല, ഐശ്വര്യ ലക്ഷ്മിയാണ് ഹംസം നമ്പര്‍ വണ്‍'
Dec 7, 2024 01:26 PM | By Susmitha Surendran

(moviemax.in)  തങ്ങളുടെ പ്രണയത്തില്‍ പ്രധാന ഹംസമായത് നടി ഐശ്വര്യ ലക്ഷ്മിയാണെന്ന് ഗായിക അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും.

കുട്ടിക്കാലം മുതല്‍ പരിചയമുള്ളവരായിരുന്നു തങ്ങള്‍. എന്നാല്‍ കോവിഡ് കാലത്താണ് അടുത്തത് എന്നാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. 

ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്.

കോവിഡ് കഴിഞ്ഞ് അഞ്ജു റീല്‍സിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ അങ്ങോട്ട് കോണ്‍ടാക്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു.

ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. എന്റെ രണ്ട് സുഹൃത്തുക്കളെയും ആ ഇവന്റിന് കൊണ്ടുപോയി.

അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്.”

ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി പ്രവര്‍ത്തിച്ചത്. ഈ ബന്ധം വിവാഹത്തിലെത്താന്‍ അവര്‍ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട് എന്നാണ് ആദിത്യ പറയുന്നത്. എന്നാല്‍ ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ തനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.

സുഹൃത്തുക്കളായിരുന്നത് കൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് അഥവാ ബ്രേക്കപ് ആയാല്‍ ആ സൗഹൃദവും നഷ്ടപ്പെട്ടു പോകുമല്ലോ എന്നായിരുന്നു എന്റെ പേടി.

നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. അവന്‍ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നു” എന്നാണ് അഞ്ജു പറയുന്നത്.




#AnjuJoseph #AdityaParameswaran #say #actress #AishwaryaLakshmi #main #swan #love.

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup