സിനിമ റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകള്‍ അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു.
മനഃപ്പൂർവം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവർന്മാർ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യൻ -2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു.
#Film #review #must #be #stopped #deliberate #attempt #destroy #films #Tamil #Producers #HighCourt