#pushpa2 | ഫയറായി പുഷ്പയും ശ്രീവല്ലിയും, ആരാധകർക്ക് തകർത്താടാൻ പീലിങ്സ്; വീഡിയോ പുറത്തിറങ്ങി

#pushpa2 | ഫയറായി പുഷ്പയും ശ്രീവല്ലിയും, ആരാധകർക്ക് തകർത്താടാൻ പീലിങ്സ്; വീഡിയോ പുറത്തിറങ്ങി
Dec 1, 2024 07:26 PM | By Athira V

'പുഷ്പ'യിലൂടെ ലോകം ഏറ്റെടുത്ത താരജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന 'പുഷ്പ 2'ലെ 'പീലിങ്‌സ്' ഗാനം പുറത്തിറങ്ങി.

അല്ലുവിന്റേയും രശ്മികയുടേയും ​ഗംഭീര നൃത്തചുവടുകളോടെയാണ് ആരാധകർക്ക് ആഘോഷിക്കാനുള്ള ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. ​പുറത്തിറങ്ങി ഒരു മണിക്കൂറിനകം ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബിൽ ​ഗാനം കണ്ടത്.

പുഷ്പ 2: ദ റൂള്‍' ഓരോ അപ്‌ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂര്‍വ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയുന്നു.

പുഷ്പ വൈല്‍ഡ് ഫയറാണെന്ന മുന്നറിയിപ്പുമായാണ് ട്രെയിലര്‍ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ 'പീലിങ്‌സ്' സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2' എത്താന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പുഷ്പ: ദ റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂള്‍' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂള്‍' ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടല്‍.

ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.








#Pushpa #Srivalli #firecrackers #Peelings #fans #video #out

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup






News from Regional Network