#navyanair | ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത്! അഞ്ജുവിന്റെ കല്യാണത്തിന് വന്ന നവ്യ പറഞ്ഞത്‌

#navyanair |  ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത്! അഞ്ജുവിന്റെ കല്യാണത്തിന് വന്ന നവ്യ പറഞ്ഞത്‌
Dec 1, 2024 03:03 PM | By Athira V

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫിന്റെ വിവാഹം. ഇന്നലെയായിരുന്നു താരം താന്‍ വിവാഹിതയായ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. ആദിത്യന്‍ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ വരന്‍. നവംബര്‍ 28 നായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍ നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു.

അഞ്ജുവിന്റേയും ആദിത്യന്റേയും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

സുഹൃത്തുക്കള്‍ ചേര്‍ന്ന് അഞ്ജുവിന്റെ വിവാഹ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. വധുവും കൂട്ടുകാരും ചേര്‍ന്നുള്ള ഡാന്‍സും വധുവും വരനും പാട്ടു പാടിയതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അഞ്ജുവിനും ആദിത്യനും ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ എത്തിയിരുന്നു. അഞ്ജുവിനും കൂട്ടുകാര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കാന്‍ നടി ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ അഞ്ജുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങുന്ന നടി നവ്യ നായരുടെ വീഡിയോ വൈറലാവുകയാണ്. വേദിയ്ക്ക് പുറത്ത് കാത്തു നിന്ന പാപ്പരാസികളുമായി സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

വിവാഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത് എന്നായിരുന്നു നവ്യയുടെ മറുപടി. താരത്തിന്റെ മറുപടി പാപ്പരാസികള്‍ക്കുള്ള ട്രോളാണെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ചിലര്‍ ഇത് ജാഡയാണെന്നും പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് വീഡിയോ ഇപ്പോള്‍.

ജാഡയാണെന്ന് വിമര്‍ശിക്കുന്നവരോട്, തമാശയെ തമാശയായി കാണണമെന്നും പാപ്പരാസികളുടെ കടന്നു കയറ്റമാണ് വിമര്‍ശിക്കപ്പെടേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. വിവാഹ ശേഷമാണ് നവ്യ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.

നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ തിരികെ വരികയും ചെയ്തു. തിരിച്ചുവരവില്‍ കയ്യടി നേടാനും നവ്യയ്ക്ക് സാധിച്ചു. ഇപ്പോള്‍ അഭിനയത്തിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് നവ്യ നായര്‍.

#one #wedding #is #done #don't #do #it #anymore #Navya #who #came #Anju #wedding #said

Next TV

Related Stories
#ManmohanSingh | 'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

Dec 27, 2024 06:41 AM

#ManmohanSingh | 'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലുളള ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു....

Read More >>
#marco | 'ഒന്നും വിടാതെ വ്യാജൻ'  ; ‘മാർക്കോ’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ, കേസെടുത്ത് സൈബർ പൊലീസ്

Dec 26, 2024 05:03 PM

#marco | 'ഒന്നും വിടാതെ വ്യാജൻ' ; ‘മാർക്കോ’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ, കേസെടുത്ത് സൈബർ പൊലീസ്

വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ...

Read More >>
#MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ

Dec 26, 2024 01:04 PM

#MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ

ഒരു വേഷമുണ്ടെന്നും മംഗലാപുരത്തേക്ക് വരണമെന്നാണ് പെരുന്തച്ചൻ സിനിമയുടെ പ്രൊഡ്യൂസർ വിളിച്ച്...

Read More >>
#mtvasudevannair | കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടനാണ്, അദ്ദേഹത്തെ മറക്കാനാവില്ല

Dec 26, 2024 12:58 PM

#mtvasudevannair | കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടനാണ്, അദ്ദേഹത്തെ മറക്കാനാവില്ല

അന്തരിച്ച സാഹിത്യകാരന്‍ എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയതായിരുന്നു...

Read More >>
Top Stories