മാത്തന് പ്രിയപ്പെട്ട അപ്പുവായി എത്തി പ്രിയങ്കരിയായി മാറിയ യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളവും തമിഴും കടന്ന് തെലുങ്കിൽ അടക്കം താരം സജീവമാണിപ്പോൾ.
തഗ്ലൈഫ് എന്ന കമൽഹാസൻ സിനിമയാണ് ഇനി ഐശ്വര്യരുടേതായി റിലീസിനെത്താനുള്ളത്. നടി മാത്രമല്ല അഭിനേതാവ് കൂടിയായ താരം അമ്മു, ഗാർഗി തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളിൽ ഒരാളുമായിരുന്നു.
ഡോക്ടറായ ഐശ്വര്യ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ ഈ വർഷം ഇതുവരെ കടന്നുവന്ന നല്ലതും ചീത്തയുമായ സാഹചര്യങ്ങളിൽ പകർത്തിയ ചിത്രങ്ങൾ പങ്കിട്ടിരുന്നു.
അതിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും പൊട്ടിക്കരയുന്ന ഫോട്ടോയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോകൾക്ക് പിന്നിലെ സാഹചര്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
അഭിമുഖത്തിലാണ് ഈ ന്യൂ ഇയറിന് തന്നെ ആശുപത്രിയിൽ ചികിത്സ തേടി പോയതിന് പിന്നിലെ കാരണം ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്.
ഒന്നാം തിയ്യതി ആയതുകൊണ്ട് തന്നെ ആശുപത്രിയിൽ പോകാൻ മടിയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ടെന്ന കാര്യം ഈ വർഷമാണ് ഞാൻ മനസിലാക്കിയത്.
കരയുന്ന ഒരു ഫോട്ടോ മാത്രമെ ഞാൻ ഇട്ടിട്ടുള്ളു. പക്ഷെ കരയുന്ന സമയത്തെല്ലാം ഫോട്ടോ എടുത്ത് വെച്ചിരുന്നു. അതുകൊണ്ട് തന്നെ എന്ന്, എങ്ങനെ, എപ്പോൾ കരഞ്ഞുവെന്ന് എനിക്ക് അറിയാമായിരുന്നു.
എനിക്ക് വല്ലാത്ത മൈഗ്രെയ്നുണ്ട്. ഈ വർഷം ന്യൂ ഇയർ ദിവസം ഞാൻ മൈഗ്രെയ്ൻ കൂടി ആശുപത്രിയിലായിരുന്നു. പക്ഷെ അന്നേ ദിവസം ആശുപത്രിയിൽ പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു.
കാരണം ഒന്നാം തിയ്യതി ആരെങ്കിലും വരികയാണെങ്കിൽ ഇത് തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും.
ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് അങ്ങനെ ആളുകൾ ചിന്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഞാൻ പബ്ലിക്ക് ഫിഗറായതുകൊണ്ട് ഒന്നാം തിയ്യതി ഞാനും ആശുപത്രിയിൽ പോയാൽ അവിടെയുള്ള ഡോക്ടേഴ്സും ഇങ്ങനെ വിചാരിക്കുമോയെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.
ഇതൊക്കെയാണല്ലോ നമ്മുടെ പേടി. ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ന്യൂ ഇയർ സെലിബ്രേഷനുണ്ടായിരുന്നു. അവർ ലൗഡ് സ്പീക്കർ വെച്ചിരുന്നു.
ഒരു പരിപാടിയുമില്ലാതെ ഞാൻ ഒറ്റയ്ക്ക് അപ്പാർട്ട്മെന്റിൽ ഇരിക്കുകയാണ്. ലൗഡ് സ്പീക്കർ സൗണ്ട് ട്രിഗറായപ്പോൾ എനിക്ക് മൈഗ്രെയ്ൻ വന്നു. പണ്ട് മുതൽ മൈഗ്രെയ്നുണ്ട്. 2023ൽ കൂടി.
മെഡിറ്റേഷൻ പഠിക്കാൻ പോയിട്ടും അവിടെ ഇരിക്കാൻ പറ്റുന്നില്ലായിരുന്നു. ലൗഡ് സ്പീക്കർ അവിടെയും ഉണ്ടായിരുന്നു. മൈഗ്രെയ്ൻ കൂടിയശേഷം എല്ലാ ദിവസവും ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥയിൽ എത്തി.
ഡിസംബർ 31ന് മൈഗ്രെയ്ൻ വന്ന് തുടങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ എന്നെ ഉപദേശിച്ചിരുന്നു.
ഡോക്ടമാരും മറ്റ് സ്റ്റാഫും എന്ത് ചിന്തിക്കുമെന്ന് കരുതി ഞാൻ പോകാൻ തയ്യാറായില്ല. പക്ഷെ ഒന്നാം തിയ്യതി കൂടി. ഓമിറ്റിങ്ങ് അടക്കം എല്ലാമുണ്ടായിരുന്നു.
അവസാനം ആശുപത്രിയിൽ പോയി അവിടെ എട്ട് മണിക്കൂറോളം കിടന്നു. അവിടെ എനിക്കൊപ്പം പഠിച്ച കുട്ടി കാഷ്യാലിറ്റിയിൽ ഡോക്ടറായിരുന്നു. അവൾ എടുത്ത ഫോട്ടോയാണ് അന്ന് ഞാൻ പോസ്റ്റ് ചെയ്ത ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ.
സ്ട്രെസ്, പേഴ്സണൽ ലൈഫില പ്രശ്നങ്ങൾ എല്ലാമായിരുന്നു മൈഗ്രെയ്ന് പിന്നിലെ കാരണം എന്നാണ് ഐശ്വര്യ പറഞ്ഞത്.
കിങ് ഓഫ് കൊത്തയാണ് അവസാനം മലയാളത്തിൽ റിലീസ് ചെയ്ത ഐശ്വര്യയുടെ സിനിമ. ചിത്രം പരാജയമായിരുന്നു. ദുൽഖർ സൽമാനായിരുന്നു സിനിമയിൽ നായകൻ.
#take #pictures #whenever#crying #hesitated #go #hospital #despite #having #migraine #AishwaryaLakshmi