---
title: "#Naslan | ‘ആ സീന്‍ കണ്ടിട്ട് ആളുകള്‍ കൂവി കൊല്ലും എന്നാണ് കരുതിയത്, എന്നാല്‍ വലിയ കയ്യടിയാണ് തിയേറ്ററില്‍ കിട്ടിയത്’ - നസ്ലന്‍"
english_title: "#people #die #seeing #scene #got #big #applause #theatre #Naslan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249360/people-die-seeing-scene-got-big-applause-theatre-naslan"
published_at: "2024-11-14T21:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67361e44a51d2_dfdszf.jpg"
keywords: []
---

# #Naslan | ‘ആ സീന്‍ കണ്ടിട്ട് ആളുകള്‍ കൂവി കൊല്ലും എന്നാണ് കരുതിയത്, എന്നാല്‍ വലിയ കയ്യടിയാണ് തിയേറ്ററില്‍ കിട്ടിയത്’ - നസ്ലന്‍

> **Lead Summary:** **ത**ന്റെ സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ നസ്ലന്‍. പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനുമായി ബന്ധപ്പെട്ട രകസരമായ അനുഭവമാണ് താരം തുറന്നുപറഞ്ഞത്.

## Article Content

**ത**ന്റെ സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ നസ്ലന്‍. പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനുമായി ബന്ധപ്പെട്ട രകസരമായ അനുഭവമാണ് താരം തുറന്നുപറഞ്ഞത്.

പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു.

പക്ഷെ സ്‌ക്രിപ്റ്റില്‍ അതില്ലായിരുന്നു എന്നാണ് നസ്ലന്‍ പറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

*പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു.*

* പക്ഷെ സ്‌ക്രിപ്റ്റില്‍ അതില്ലായിരുന്നു. സ്‌ക്രിപ്റ്റില്‍ അമല്‍ ഡേവിസും സച്ചിനും അവരുടെ ഡാന്‍സ് കണ്ട് പൊളിയുന്നു എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ.*

*ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മമിതയും ശ്യാമേട്ടനും ഡാന്‍സ് കളിക്കുന്ന സീനാണ് ശ്യാമേട്ടന്‍ കൃഷ്ണന്‍ മമിത രാധ. എനിക്കും സംഗീതിനും അവിടെ ഒന്നും ചെയ്യാനില്ല സത്യം പറഞ്ഞാല്‍. *

*അപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു കൊറിയോ സെറ്റ് ചെയ്ത് ഉണ്ടാക്കിയ റിയാക്ഷന്‍സാണത്.*

*ഞങ്ങള്‍ കരുതിയത് തിയേറ്ററില്‍ ആളുകള്‍ കൂവി കൊല്ലും എന്നാണ്. അങ്ങനെ ചെയ്ത റിയാക്ഷനാണത്. പക്ഷെ ഞങ്ങള്‍ ഇത് ചെയ്ത് കഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന്‍ നന്നായിട്ട് ചിരിക്കുന്നുണ്ടായിരുന്നു. *

*അതില്‍ വേറെയും കുറെ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. അതില്‍ നിന്ന് കുറെ കട്ട് ചെയ്ത് നല്ലത് മാത്രമാണ് ഗിരീഷേട്ടന്‍ സിനിമയിലേക്ക് എടുത്തത്,*നസ്ലന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249360/people-die-seeing-scene-got-big-applause-theatre-naslan)