( moviemax.in ) നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ മീമുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച 'ചിരി' പദ്ധതിയുടെ പ്രചരണാര്‍ഥമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ബേസില്‍ ജോസഫിന്റെ ട്രോള്‍ മീം ഉപയോഗിച്ച് പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റിട്ടിരിക്കുന്നത്.
ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
'നമ്മളായിട്ട് ആരെയും ഒഴിവാക്കില്ല, സേവനം ആവശ്യമായവര്‍ക്ക് വിളിക്കാം' എന്ന കമന്റും കേരള പോലീസ് പോസ്റ്റിന് താഴെ നല്‍കിയിട്ടുണ്ട്.
അതേസമയം, രസകരമായ പല കമന്റുകളും പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഇത് കാണുന്ന ബേസില്‍ ജോസഫിന്റെ മാനസികസമ്മര്‍ദം കൂടി', 'എയറില്‍പോയ ബേസിലിനെ അവിടെചെന്ന് വീണ്ടും എയറിലാക്കാന്‍ കാണിച്ച മാമന്റെ മനസ്', 'അഡ്മിന്‍ ടൊവിനോ ആണോ, അല്ലേല്‍ സഞ്ജു സാംസണ്‍ ആയിരിക്കും' , ഇത് കാണുന്ന Basil Joseph: എന്റെ മാനസിക സമ്മർദ്ദം കൂടി ...ആദ്യത്തെ കോൾ ബേസ്സിൽ തന്നെ ആവും ബല്ലാത്ത സമ്മർദ്ദം, എന്നിങ്ങനെയായിരുന്നു കമന്റുകള്‍.
ബേസില്‍ ജോസഫിന്റെ ട്രോളുകള്‍ കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതുമാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിന്റെ വീഡിയോയും ട്രോളുകളും കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുകയായിരുന്നു.
#Admin #Tovino #We #will #not #leave #anyone #out #Kerala #police #also #trolled #Basil