Nov 13, 2024 05:22 PM

ലയാളത്തിലെ യുവ നടന്മാരിലൊരാളായ അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ആനന്ദ് ശ്രീബാല' നവംബര്‍ 15-ന് റിലീസിനെത്തും.

അര്‍ജ്ജുന്‍ അശോകന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ആദ്യചിത്രമാണിത്. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസ് അന്വേഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'യെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അര്‍ജ്ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അപര്‍ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത,

നോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി. നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി.കെ., സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര,

ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

#ArjunAshokan #cop #AnandSribala #hits #theaters #Friday

Next TV

Top Stories