---
title: "#mammootty | 'ആരൊക്കെയാ ആ 3 മുതുക്കന്മാർ? കുട്ടികൾക്കിടയിൽ കുട്ടിയായി മമ്മുക്കുട്ടി'; ശിശുദിനത്തിൽ സ്പെഷ്യൽ ഫോട്ടോയുമായി താരം"
english_title: "#mammootty #share #childrensday #wish #with #child"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249244/mammootty-share-childrensday-wish-with-child"
published_at: "2024-11-14T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67359becdbb39_mammotty.jpg"
keywords: []
---

# #mammootty | 'ആരൊക്കെയാ ആ 3 മുതുക്കന്മാർ? കുട്ടികൾക്കിടയിൽ കുട്ടിയായി മമ്മുക്കുട്ടി'; ശിശുദിനത്തിൽ സ്പെഷ്യൽ ഫോട്ടോയുമായി താരം

> **Lead Summary:** ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള സ്പെഷ്യൽ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ.

## Article Content

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള സ്പെഷ്യൽ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ.

ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ശിശുദിനാശംസകളുമായി രംഗത്തെത്തുന്നത്.

'നാലുകുട്ടികൾ', 'ഇതിലേതാ കുട്ടി', 'കുട്ടികളിൽ കുട്ടിയായി മമ്മൂട്ടി', 'നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി', 'കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാൾ' , ആരൊക്കെയാ ആ 3 മുതുക്കന്മാർ?? ....തുടങ്ങിയ രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് കീഴെ വരുന്നുണ്ട്. നിരവധി പേരാണ് ശിശുദിനാശംസകളുമായി രംഗത്തെത്തുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന താരമാണ് മമ്മൂട്ടി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. മലയാളത്തിനു പുറത്ത് മറ്റു സിനിമ ഇൻഡ്സ്ട്രിക്കകത്തും താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ചർച്ചാ വിഷയമാകാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/249244/mammootty-share-childrensday-wish-with-child)