#DULQUERSALMAAN | പാന്‍ ഇന്ത്യന്‍ ഹിറ്റ്, 100 കോടിയടിച്ച് ‘ലക്കി ഭാസ്‌കര്‍’; സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍

#DULQUERSALMAAN | പാന്‍ ഇന്ത്യന്‍ ഹിറ്റ്, 100 കോടിയടിച്ച് ‘ലക്കി ഭാസ്‌കര്‍’; സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍
Nov 14, 2024 02:23 PM | By VIPIN P V

ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ 100 കോടി ക്ലബ്ബില്‍.

ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് നേടുന്നത്. രണ്ടാഴ്‌ചയ്ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലും 15 കോടി ഗ്രോസ് കടന്ന് മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആയി മാറിയിട്ടുണ്ട്.

ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നത്.

ഒക്ടോബർ 31 ന് ആഗോള റിലീസായാണ് ലക്കി ഭാസ്‌കര്‍ തിയറ്ററില്‍ എത്തിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക.

ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

1980-1990 കാലഘട്ടത്തിലെ കഥയാണ് ലക്കി ഭാസ്‌കർ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

#PanIndian #hit #LuckyBhaskar #crossed #crores #Dulquer #shares #happiness

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories