വിവാഹത്തോടെ സ്ത്രീകളുടെ ലോകം അടുക്കളയില്‍ ഒതുങ്ങുന്നതായിരുന്നു പണ്ടുകാലങ്ങളില്‍ സംഭവിച്ചിരുന്നത്. വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ 'മറ്റൊരു വീട്ടില്‍ കയറി ചെല്ലേണ്ടതിനാല്‍' മാത്രം പാചകം പഠിപ്പിച്ചിരുന്ന അമ്മമാര്‍ ഉണ്ടായിരുന്ന നാടാണിത്. എന്നാല്‍ കാലം മാറി. അടുക്കളയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടികള്‍ ഉറക്കെ വിളിച്ചുപറയുന്ന ഇന്നും പഴയകാലത്തിന്റെ 'ഹാങ് ഓവര്‍' മാറാത്തവരുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന യുവതി. മാട്രിമോണി ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി ഡിന്നര്‍ കഴിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സ്വാതി പോസ്റ്റുചെയ്തത്. പിന്നാലെ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
'മാട്രിമോണി ആപ്പില്‍ പരിചയപ്പെട്ട യുവാവുമായി ഞാന്‍ ഡിന്നര്‍ കഴിക്കാന്‍ പോയി. ഞങ്ങള്‍ വളരെ നന്നായാണ് സംസാരിച്ചിരുന്നത്. എന്നാല്‍, ജോലിത്തിരക്കുള്ളതിനാല്‍ എനിക്ക് എല്ലാ ദിവസവും പാചകം ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞ ആ നിമിഷം അവന്റെ മുഖം മാറി.
വിവാഹത്തിന് താത്പര്യമില്ലെന്നും പറഞ്ഞു. അത്രയും സമയം എന്റെ സൗന്ദര്യത്തേയും കഴിവുകളേയും പുകഴ്ത്തുകയായിരുന്നു അവന്‍. പാചകം ചെയ്യുന്നത് അത്ര പ്രധാനപ്പെട്ട കാര്യമാണോ?' -ഇതായിരുന്നു സ്വാതിയുടെ പോസ്റ്റ്.
യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് വിഭാഗമായി വലിയ ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. വീട്ടിലെ ജോലികള്‍ രണ്ടുപേരും പങ്കുവെച്ച് ചെയ്യണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. യുവാവ് സത്യസന്ധനാണ് എന്നായിരുന്നു മറ്റൊരു കമന്റ്. അടുക്കളക്കാര്യം നോക്കിയിരുന്നാല്‍ അവന് ജോലിക്ക് പോകാനും പണം സമ്പാദിക്കാനും കഴിയുമോ എന്നാണ് യുവാവിനെ അനുകൂലിച്ച ഒരാള്‍ ചോദിച്ചത്.
#'His #countenance #which #till #then #had #praised #me #changed #when #he #said #that #young #woman #recounts #her #ordeal