#Nayantara | എനിക്ക് വിഘ്നേശിനെ ലഭിച്ച സിനിമ, പുതിയ ബന്ധം തുടങ്ങിയ നാൾ; ഓർമകൾ പങ്കുവെച്ച് നയൻ‌താര

#Nayantara  | എനിക്ക് വിഘ്നേശിനെ ലഭിച്ച സിനിമ, പുതിയ ബന്ധം തുടങ്ങിയ നാൾ; ഓർമകൾ പങ്കുവെച്ച് നയൻ‌താര
Oct 22, 2024 02:24 PM | By ADITHYA. NP

(moviemax.in)തെന്നിന്ത്യൻ താര റാണി നയൻതാര ഇന്ന് കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്.

കൈ നിറയെ അവസരങ്ങളാണ് താരത്തിന് ഇന്ന്. താൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമകൾക്ക് പുറമെ സൂപ്പർസ്റ്റാർ സിനിമകളിൽ നായികാ വേഷം ചെയ്യാനും നയൻതാര ശ്രദ്ധിക്കുന്നു.


തമിഴകത്ത് മറ്റാെരു നടിക്കും ഇന്ന് ഇത്രമാത്രം താരമൂല്യമില്ലെന്നാണ് ആരാധകർ പറയുന്നത്. നടിക്ക് കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ട്.

നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. ഈ സിനിമ റിലീസ് ചെയ്തിട്ട് ഒമ്പത് വർഷം പൂർത്തിയായിരിക്കെ ഓർമ പുതുക്കുകയാണിപ്പോൾ നയൻതാര.

ന്റെ ജീവിതത്തിലേക്ക് കട‌ന്ന് വന്ന എന്നെന്നേക്കുമായി എന്നെ അനു​ഗ്രഹിച്ച സിനിമ. 9 വർഷം മുമ്പ് ഈ ദിവസമാണ് നാനും റൗഡി താൻ റിലീസ് ചെയ്തത്. ആളുകളിൽ നിന്നും പുതിയൊരു സ്നേഹം ലഭിച്ചതിൽ എനിക്ക് നന്ദിയുണ്ട്.

പെർഫോമർ എന്ന നിലയിൽ പുതിയ പാഠങ്ങളും.പുതിയ അനുഭവങ്ങൾ, പുതിയ ഓർമകൾ, ഒപ്പം പുതിയ ബന്ധവും. നാനും റൗഡി താൻ എനിക്ക് നൽകിയതിൽ വിഘ്നേശിനോട് നന്ദി പറയുന്നു.

ഈ സിനിമയാണ് തനിക്ക് വിഘ്നേശിനെ നൽകിയതെന്നും നയൻതാര സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

കരിയറിൽ നയൻ‌താരയ്ക്ക് ഏറെ നിരൂപക പ്രശംസ ലഭിച്ച സിനിമയാണ് നാനും റൗഡി താൻ. താരമായിരുന്നെങ്കിലും പെർഫോമൻസിന് പ്രാധാന്യമുള്ള സിനിമകൾ അക്കാലത്ത് വിരളമായാണ് ന‌ടിക്ക് ലഭിച്ചത്.

എന്നാൽ നാനും റൗഡി താനിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് നടി ചെയ്തത്. സിനിമ വൻ ഹിറ്റാവുകയും ചെയ്തു. വിഘ്നേശ് ശിവന് കരിയറിൽ വഴിത്തിരിവാകുന്നതും ഈ സിനിമയാണ്.

നാനും റൗഡി താനിന് ശേഷമാണ് വിഘ്നേശ് മുൻനിര സംവിധായകനായി മാറിയത്. ഷൂട്ടിം​ഗിനിടെ നയൻതാരയും വിഘ്നേശും പ്രണയത്തിലായത് സെറ്റിൽ പലരും അറിഞ്ഞിരുന്നില്ല.

ചിത്രത്തിൽ ഒരു വേഷം ചെയ്ത നടി രാധിക ശരത്കുമാർ ഒരിക്കൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റിൽ പ്രൊഫഷണലായ ഇടപഴകലുകളേ അവർ തമ്മിൽ കണ്ടിട്ടുള്ളൂ.

ഷൂട്ടിം​ഗ് കഴിഞ്ഞ് വന്ന് ഒരു ദിവസം ധനുഷ് വിളിച്ച് പറഞ്ഞപ്പോഴാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാണെന്ന് താനറിഞ്ഞതെന്ന് രാധിക വ്യക്തമാക്കി.

ധനുഷ് ആണ് നാനും റൗഡി താൻ നിർമ്മിച്ചത്.ഈ ചിത്രത്തിന് ശേഷം കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന വിഘ്നേശിന്റെ സിനിമയിലും നയൻതാര അഭിനയിച്ചു.

എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൗ ഇൻഷുറൻസ് കമ്പനിയാണ് അണിയറയിൽ ഒരുങ്ങുന്ന വിഘ്നേശിന്റെ സിനിമ.

കരിയറിൽ തുടരെ പരാജയങ്ങൾ വന്നതിനാൽ ഒരു ഹിറ്റ് സിനിമ വിഘ്നേശിനിപ്പോൾ അനിവാര്യമാണ്.

മറുവശത്ത് നയൻതാര ഒന്നിലേറെ സിനിമകളുടെ തിരക്കിലാണ്. ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാള സിനിമയിലും നടി വേഷമിടുന്നുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.

#movie #got #Vignesh #Date #commencement #new #relationship #Nayantara #shares #her #memories

Next TV

Related Stories
തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

May 1, 2025 05:16 PM

തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ആഗോള റിലീസായി...

Read More >>
നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

Apr 30, 2025 09:02 PM

നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ...

Read More >>
'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

Apr 27, 2025 07:58 PM

'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ്...

Read More >>
Top Stories










GCC News