(moviemax.in) സിനിമയിൽ ഉയരങ്ങളിലെത്താൻ കാരണം ഭർത്താവ് ആണെന്ന് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ തന്റെ ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ആളാണ് നടി ലക്ഷ്മിപ്രിയ. എന്നാൽ വിവാഹത്തിന് ശേഷം അഭിനയം നിർത്തുന്ന നടിമാരും ഉണ്ട്. അതിന് കാരണം ഭര്‍ത്താവിന്റെ പിന്തുണ ഇല്ലാത്തത് കൊണ്ടാണെന്ന് അടുത്തിടെ നടി ഉര്‍വശി ഒരു പ്രസ്താവന നടത്തിയിരുന്നു.
തനിക്ക് അവസരം കിട്ടുന്ന വേദികളിലെല്ലാം ഭര്‍ത്താവ് ജയ് ദേവിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ഫേസ്ബുക്കിലൂടെ താനും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ ഒരു നീണ്ട കുറിപ്പ് പ്രത്യക്ഷപ്പെട്ടു. രണ്ടാളും തമ്മിലുള്ള വൈകാരിക പ്രശ്‌നമാണ് വേര്‍പിരിയാന്‍ കാരണമെന്നും സൂചിപ്പിച്ചിരുന്നു.
ഈ പോസ്റ്റ് പങ്കുവെച്ച് അധികം വൈകും മുന്‍പ് തന്നെ ലക്ഷ്മി അത് ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്തു. എന്നാല്‍ പലയിടങ്ങളിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ താരദമ്പതിമാരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായി. മാത്രമല്ല യൂട്യൂബ് ചാനലുകാര്‍ ഈ വിഷയം ഏറ്റെടുത്തതോടെ പല അഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റും ഇതിന് താഴെ ആരാധകര്‍ക്ക് നല്‍കിയ വിശദീകരണവും ചര്‍ച്ചയാവുകയാണ്. 'എനിക്ക് തോന്നുന്നു നമുക്കൊക്കെ ചൂണ്ടിപ്പറയാന്‍ ഒരു അഛനും അമ്മയും ഉണ്ടായത് അക്കാലത്ത് ഇവിടെ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് കൊണ്ടാണ്...' എന്നാണ് ജയ് ദേവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. പിന്നാലെ ലക്ഷ്മിയെ കുറിച്ചുള്ള ചോദ്യങ്ങളുമായി സുഹൃത്തുക്കളും എത്തി.
ചേട്ടാ, ലക്ഷ്മി എങ്ങനെയുണ്ട്. അവളുടെ പോസ്റ്റിനെ കുറിച്ച് നിങ്ങള്‍ രണ്ടുപേരും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, എന്റെ സഹോദരങ്ങളുമാണ്. നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നു, എന്ന് പറഞ്ഞ സുഹൃത്തിനോട്, 'ലേഖ... ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങള്‍ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാര്‍ത്തയാണ്. ചില വാര്‍ത്തകള്‍ക്ക് മൗനമാണ് ഏറ്റവും നല്ല ഉത്തരം...' എന്നാണ് ജയ് മറുപടിയായി കൊടുത്തിരിക്കുന്നത്.
അതേ സമയം ജയ് ദേവിന്റെ പോസ്റ്റിലെ അര്‍ഥം മനസിലാക്കാതെ കമന്റിട്ടവരുമുണ്ട്. 'അതെന്ത് വര്‍ത്തമാനം. ഇപ്പഴത്തെ കുട്ടികള്‍ക്ക് അപ്പനെയും അമ്മയേയും ചൂണ്ടികാണിക്കാന്‍ പറ്റില്ലേ?' എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിനും ജയ് മറുപടി പറഞ്ഞു. 'പ്രിയ.. പറയുന്നതിന്റെ ഡയറക്ട് അര്‍ത്ഥമല്ല നമ്മള്‍ മനസ്സിലാക്കേണ്ടത്. പലര്‍ക്കും ഇവിടെ ആ ഭാഗ്യം കിട്ടിയതിന്റെ കാരണങ്ങളില്‍ ഒന്ന് അത് തന്നെയാണ്. സ്വകാര്യതകള്‍ കൂടിയാല്‍ നമുക്ക് കുടുംബവുമായുള്ള അകലവും കൂടും. പിന്നീട് നമ്മള്‍ മൊത്തത്തില്‍ അതിന്റെ നിയന്ത്രണത്തിലാവും. അത് ഫോണ്‍ മാത്രമല്ല. അങ്ങിനെയുള്ളതെന്തും...' ജയ് കൂട്ടിച്ചേര്‍ത്തൂ...
മൊബൈലിന്റെ അമിതമായ ഉപയോഗവും മറ്റുമൊക്കെ ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് ഇതിലൂടെ വായിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിം കുടുംബത്തില്‍ ജനിച്ച് പിന്നീട് സ്വന്തം കുടുംബത്തില്‍ നിന്നും യാതൊരു പിന്തുണയും കിട്ടാതെ വളര്‍ന്ന് വന്ന ആളാണ് നടി ലക്ഷ്മിപ്രിയ.
divorce actress lakshmi priya husband jai dhev post viral