(moviemax.in) 'തുടരും', 'എമ്പുരാന്‍' എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ഇരുചിത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകരും. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ കേക്ക് മോഹന്‍ലാല്‍ മുറിക്കുന്നതിന്റേയും അണിയറപ്രവര്‍ത്തകര്‍ക്ക് പങ്കുവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
എമ്പുരാന്റെ' വിജയം ആഘോഷിക്കാന്‍ ഒരുക്കിയ കേക്ക് മുറിച്ച ശേഷം മോഹന്‍ലാല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നല്‍കി. തുടര്‍ന്ന് 'തുടരും' സിനിമയുടെ വിജയത്തിനായി ഒരുക്കിയ കെയ്ക്ക് ചിത്രത്തിന്റെ നിര്‍മാതാവായ എം. രഞ്ജിത്തിനും മോഹന്‍ലാല്‍ പങ്കുവെച്ചു. സംവിധായകരായ സത്യന്‍ അന്തിക്കാട്, തരുണ്‍മൂര്‍ത്തി, നടി ചിപ്പി രഞ്ജിത്ത്, തുടരും സിനിമയുടെ കഥയൊരുക്കിയ കെ.ആര്‍. സുനില്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
'ചാക്കോ മാഷുടെ മോളല്ലേ' എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ചിപ്പിക്ക് കേക്ക് നല്‍കിയത്. 'വരാന്‍ പോകുന്ന ഗംഭീരവിജയത്തിന്' എന്ന മുഖവുരയോടെ സത്യന്‍ അന്തിക്കാടിനും മോഹന്‍ലാല്‍ കേക്ക് പങ്കുവച്ചു. പിന്നാലെ, തരുണ്‍ മൂര്‍ത്തി 'ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെ' എന്ന് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് മോഹന്‍ലാല്‍ തരുണിനെ ചേര്‍ത്തുപിടിക്കുകയും ഇരുവരും പരസ്പരം സ്‌നേഹചുംബനം നല്‍കുകയും ചെയ്തു.
mohanlal thudarum empuraan success celebration