#Pani | 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു' ജോജു ജോർജ് ചിത്രം 'പണിയെ' പ്രശംസിച്ച് ബോളിവുഡ് സ്റ്റാർ അനുരാഗ് കശ്യപ്

#Pani | 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു' ജോജു ജോർജ് ചിത്രം 'പണിയെ' പ്രശംസിച്ച് ബോളിവുഡ് സ്റ്റാർ അനുരാഗ് കശ്യപ്
Oct 18, 2024 03:25 PM | By VIPIN P V

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണിയെ' പ്രശംസിച്ച് ബോളിവുഡിലെ സ്റ്റാർ ഡയറക്ടറും നടനുമായ അനുരാഗ് കശ്യപ്. 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു' എന്നാണ് ചിത്രം കണ്ടശേഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

കൊറിയൻ നവ തരംഗ സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം എന്നാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

''മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്‍പ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോര്‍ജ്ജിന്‍റെ പവർഫുൾ ത്രില്ലർ ഡ്രാമയായ 'പണി' കണ്ടു, സംവിധായകനായുള്ള അരങ്ങേറ്റം തന്നെ എത്ര ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്.

ചില കൊറിയൻ നവ തരംഗ ചിത്രങ്ങളുടെ തലത്തിലേക്ക് ഉയർന്ന ചിത്രം. ഒരിക്കലും 'പണി' മിസ് ചെയ്യരുത്, ഒക്ടോബർ 24നാണ് തിയേറ്റർ റിലീസ്'', അനുരാഗ് കുറിച്ചിരിക്കുകയാണ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'പണി'യുടെ ട്രെയിലർ ഇതിനകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞു.

ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അഭിനയയാണ് ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്.

സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

#Malayalamcinema #shocking #again #Bollywoodstar #AnuragKashyap #praises #JojuGeorge #film #Pani

Next TV

Related Stories
ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; മൊഴികൾ വിശദമായി പരിശോധിക്കും

Apr 20, 2025 07:31 AM

ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; മൊഴികൾ വിശദമായി പരിശോധിക്കും

ലഹരി ഉപയോ​ഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോ​ഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ...

Read More >>
കോഴിക്കോട്  പയ്യോളി സ്വദേശിയായ ഡ്രൈവർക്ക് വീടുവച്ചുനൽകി നടൻ ശ്രീനിവാസൻ

Apr 19, 2025 07:52 PM

കോഴിക്കോട് പയ്യോളി സ്വദേശിയായ ഡ്രൈവർക്ക് വീടുവച്ചുനൽകി നടൻ ശ്രീനിവാസൻ

കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ്...

Read More >>
ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം; സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി

Apr 19, 2025 07:36 PM

ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം; സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി

ലഹരിക്കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ്...

Read More >>
ഒടുവിൽ ഷൈന്‍റെ കുറ്റസമ്മതം, തസ്ലീമയെ അറിയാം; പിതാവ് തന്നെ ഡീ അഡിക്ഷൻ സെന്‍ററിലാക്കിയെന്നും ഷൈനിന്റെ തുറന്നുപറച്ചിൽ

Apr 19, 2025 04:40 PM

ഒടുവിൽ ഷൈന്‍റെ കുറ്റസമ്മതം, തസ്ലീമയെ അറിയാം; പിതാവ് തന്നെ ഡീ അഡിക്ഷൻ സെന്‍ററിലാക്കിയെന്നും ഷൈനിന്റെ തുറന്നുപറച്ചിൽ

കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട്...

Read More >>
പേടിച്ചോടിയ ദിനം ഡ്രഗ് ഡീലർ സജീറുമായി 20000 രൂപയുടെ ഇടപാട്; ഇനി നിർണായകം ഷൈന്‍റെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം

Apr 19, 2025 03:59 PM

പേടിച്ചോടിയ ദിനം ഡ്രഗ് ഡീലർ സജീറുമായി 20000 രൂപയുടെ ഇടപാട്; ഇനി നിർണായകം ഷൈന്‍റെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം

പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന്...

Read More >>
Top Stories