മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന്റെ കേസിൽ നടൻ ബൈജുവിനെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സിനാമ മേഖലകളെ കുറിച്ചുള്ള ചർച്ചകളും നിറയുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്.
ബൈജു മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനേയും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ശേഷം മ്യൂസിയം പൊലീസ് നടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നടൻ നന്നായി മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ബലം പിടിച്ചാണ് താരത്തെ കാറിൽ നിന്നും പുറത്തിറക്കിയതെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്. മദ്യപിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാനായി നടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്നും പോലീസ് പറയുന്നു.
അതേസമയം ബൈജുവിന്റെ വാഹനം ഇടിച്ച സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് ബൈജുവിന് എതിരെ കേസെടുത്തത്.
വാർത്ത വൈറലായതോടെ നടനെ ട്രോളിയും പരിഹസിച്ചും കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. ബൈജുവിന്റെ പേര് ഇത്തരം കേസുകളിൽ ഉൾപ്പെട്ട് കേൾക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം നടന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിലുള്ള എതിർപ്പും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്. സാധാരണക്കാരനും സെലിബ്രിറ്റികൾക്കും നാട്ടിൽ രണ്ട് നിയമമാണെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.
ഇതൊരു സാധാരണകാരനാണ് ചെയ്തിരുന്നതെങ്കിൽ അയാൾക്ക് ചുരുങ്ങിയത് ഒരു 25000 രൂപ ഫൈനും കൂടാതെ ലൈസൻസ് ക്യാൻസൽ ചെയ്തിട്ടുമുണ്ടാവും. കാശില്ലതവനും ഉള്ളവനും രണ്ട് നിയമം, മദ്യം, മയക്ക് മരുന്ന്, ബലാത്സംഗം... ഇനിയും എന്തെങ്കിലും ഉണ്ടോ?. മലയാള സിനിമയുടെ സുവർണ കാലം, നടന്മാരുടെ കേസ് മാത്രം നടത്താൻ പ്രത്യേക പോലീസ് സ്റ്റേഷനും കോടതിയും വേണ്ടിവരും എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.
#eyewitnesses #open #up #about #actor #baijusanthosh #car #accident