(moviemax.in)ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക ഷെറാവത്ത്. തന്റെ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് മല്ലിക താരമായി മാറുന്നത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ മല്ലിക ഷെറാവത്ത് തിരികെ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിക്കി വിദ്യ കാ വോ വാല വീഡിയോ എന്ന ചിത്രത്തിലൂടെയാണ് മല്ലികയുടെ തിരിച്ചുവരവ്.
മല്ലികയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്.ഇതിനിടെ നല്‍കിയൊരു അഭിമുഖത്തില്‍ മല്ലിക നടത്തിയ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറുകയാണ്.
തെലുങ്കില്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവമാണ് മല്ലിക പങ്കുവെക്കുന്നത്. ഒരു പാട്ട് ചിത്രീകരിക്കുന്നതിനിടെ സംവിധായകന്‍ തന്നോട് പറഞ്ഞ അസാധാരണ ആവശ്യത്തെക്കുറിച്ചാണ് മല്ലികയുടെ തുറന്ന് പറച്ചില്‍ ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാനൊരു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സംവിധയകന്‍ എന്നെ വന്ന് കണ്ടു. മാഡം ഞങ്ങള്‍ക്ക് നിങ്ങള്‍ എത്ര ഹോട്ട് ആണെന്ന് കാണിക്കണം എന്ന് പറഞ്ഞു.
ഞാന്‍ സമ്മതിച്ചു. അതൊരു ടിപ്പിക്കല്‍ ഡാന്‍സ് രംഗം ആയിരിക്കുമെന്നാണ് കരുതിയത്.പക്ഷെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'ഈ സീനില്‍ നായകന്‍ നിങ്ങളുടെ വയറ്റില്‍ റൊട്ടി ചുടും'' മല്ലിക പറയുന്നു.
സംവിധായകന്‍ ആശയം കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ് മല്ലിക പറയുന്നത്. ആ ആശയം താന്‍ നിരസിച്ചു. തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് അവരോട് പറഞ്ഞു.
ഒരു സ്ത്രീയുടെ ആകര്‍ഷണീയത കാണിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം തന്നെ അമ്പരപ്പിക്കുന്നതായിരുന്നു എന്നാണ് മല്ലിക പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം താന്‍ ഇപ്പോള്‍ പറയാന്‍ കാരണം ആളുകളുടെ മാനസികാവസ്ഥ എന്താണെന്ന് കാണിച്ചു തരാനാണെന്നാണ് മല്ലിക പറയുന്നത്.
അതേസമയം സിനിമാ ഇന്‍ഡസ്ട്രിയിലെ ഇരട്ടത്താപ്പിനെക്കുറിച്ചും മല്ലിക സംസാരിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി സ്ത്രീകളുടെ സെക്ഷ്വാലിറ്റി ദുരുപയോഗം ചെയ്യുകയാണ് സിനിമാ ലോകം.
കാറും സോപ്പും വാഷിംഗ് മെഷീനും ടൂത്ത് പേസ്റ്റും വരെ സ്ത്രീയെ വച്ചാണ് വില്‍ക്കുന്നതെന്നും മല്ലിക ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം സ്ത്രീ തന്റെ സെക്ഷ്വാലിറ്റിയെ പ്രതിഫലിപ്പിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിയെന്നും മല്ലിക പറയുന്നു.
''2004 ല്‍ ഞാന്‍ മര്‍ഡര്‍ ചെയ്തപ്പോള്‍, ബോക്‌സ് ഓഫീസിന് വേണ്ടി ഞങ്ങള്‍ ഇറോട്ടിക ഉപയോഗിച്ചു. ആളുകള്‍ കുപിതരായി. അവര്‍ എന്റെ കോലം കത്തിച്ചു. ഒരു വശത്ത് നിങ്ങള്‍ എല്ലാം വില്‍ക്കാന്‍ സ്ത്രീയുടെ സെക്ഷ്വാലിറ്റിയെ ഉപയോഗിക്കുന്നു.
മറുവശത്ത് അതേ കാര്യത്തിന് നിങ്ങള്‍ എന്നെ അധിക്ഷേപിക്കുന്നു'' മല്ലിക പറയുന്നു. അതേസമയം തന്നെ സെക്‌സ് സിമ്പല്‍ എന്ന് വിളിക്കുന്നതിനെതിരേയും മല്ലിക പ്രതികരിക്കുന്നുണ്ട്.
''എന്താണ് ഈ സെക്‌സ് സിമ്പല്‍? ഞാന്‍ ഒരു സ്ത്രീയാണ്. അതിനര്‍ത്ഥം എന്താണ്? അതെ, ഞാനൊരു സ്ത്രീയാണ്. സ്ത്രീയായിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്.
അതിനാല്‍ ഞാനൊരു സെക്‌സ് സിമ്പല്‍ ആകുമോ? അതെന്താണെന്ന് എനിക്കറിയണം'' എന്നായിരുന്നു മല്ലികയുടെ പ്രതികരണം.
അതേസമയം ഇന്റിമേറ്റ് രംഗങ്ങള്‍ അഭിയനിക്കുന്നതിലും ബോള്‍ഡ് വേഷങ്ങള്‍ ധരിക്കുന്നതിലും തനിക്ക് ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നാണ് മല്ലിക പറയുന്നത്.
തിരിച്ചുവരവില്‍ കയ്യടി നേടുന്ന മല്ലിക ഷെറാവത്ത് കൂടുതല്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ്.
#Show #how #hot #you #are #hero #bake #bread #stomach #MallikaSherawat #ordeal