#neharose | പുരുഷന്മാര്‍ സ്വാര്‍ത്ഥരാണ്; ശരീരം കൊടുക്കാതെ അവസരം നേടാന്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്

#neharose | പുരുഷന്മാര്‍ സ്വാര്‍ത്ഥരാണ്; ശരീരം കൊടുക്കാതെ അവസരം നേടാന്‍ കഴിവുള്ള  സ്ത്രീകള്‍ ഒരുപാടുണ്ട്
Oct 11, 2024 07:56 PM | By ADITHYA. NP

(moviemax.in)മോഡലിംഗിലൂടെയാണ് നേഹ റോസ് താരമായി മാറുന്നത്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ മിന്നും താരമാണ് നേഹ റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്.

ഇതിനിടെ തന്റെ ഗ്ലാമറസ് ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും നേഹ നേരിട്ടിട്ടുണ്ട്. പക്ഷെ അതൊന്നും നേഹയെ തടയുന്നില്ല.

ഇപ്പോഴിതാ നേഹ റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ശരീരം നല്‍കി അവസരം കിട്ടുന്നതിനെക്കുറിച്ചും കഴിവിലൂടെ അവസരം നേടുന്നതിനെക്കുറിച്ചുമാണ് നേഹ റോസ് കുറിപ്പില്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നേഹയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.'അവസരം കിട്ടാത്ത സ്ത്രീകള്‍ അതു കിട്ടുന്ന സ്ത്രീകള്‍ക്ക് എതിരെ പറഞ്ഞു കൊണ്ടേ ഇരിക്കും, ഇനിയും.

ശരീരം കൊടുക്കാതെ അവസരം നേടാന്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അതാണ് പെണ്ണിന്റെ കഴിവ്. ശക്തയായ സ്ത്രീ. അതിന് പറ്റാത്തവര്‍ അവസരം ഉള്ള എല്ലാ പെണ്ണുങ്ങളെ പറ്റിയും കഥകള്‍ പറയും.

ഇപ്പോഴെങ്കിലും ഇത് പറയണം എന്ന് തോന്നി. കഴിഞ്ഞ കുറേ വര്‍ഷമായി ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടാല്‍ 10 കോള്‍ വരും. എങ്ങനെ അവരെ അറിയാം, എങ്ങനെ അവസരം കിട്ടി.

ഓഡിഷന് പോയിരുന്നോ? തുടങ്ങി ഭയങ്കര ശല്യമാണ്.'' എന്നാണ് നേഹ കുറിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട് നേഹ റോസ്.

നേരത്തെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേഹ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. പുരുഷന്മാര്‍ സ്വാര്‍ത്ഥരാണെന്നും ജീവിതത്തില്‍ വിജയിക്കാന്‍ സ്ത്രീയ്ക്ക് പുരുഷന്റെ കൂട്ട് വേണ്ടെന്നുമാണ് നേഹ പറഞ്ഞത്.'

'എന്നെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നവരോട്. പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് സ്ത്രീകളെ ഉപദേശിക്കുന്നത്. പക്ഷെ സ്ത്രീയ്ക്ക് അവള്‍ മാത്രമേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

അവളുടെ വിജയത്തിന്റെ ഉത്തരവാദിത്തം അവള്‍ക്ക് മാത്രമാണ്. ജീവിതത്തില്‍ ഫോക്കസും വിജയവും കൈവരിക്കാനാകണം. അതിന് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം.

അത് നമ്മുടെ കൈയില്‍ തന്നെയാണുള്ളത്. ഭര്‍ത്താവിനോ കാമുകനോ ഒരു സ്ത്രീയെ സഹായിക്കാനാകില്ലെന്നാണ് ഞാന്‍ സത്യമായിട്ടും വിശ്വസിക്കുന്നത്.

കാരണം പുരുഷന്മാര്‍ സ്വാര്‍ത്ഥരാണ്'' എന്നാണ് നേഹ പറഞ്ഞത്.അതേസമയം, നേരത്തെ ബിഗ് ബോസ് താരം ജിന്റോയുടെ അമേരിക്കയിലെ കാമുകി നേഹയാണോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

ഈ സമയത്തും നേഹ പ്രതികരണവുമായി എത്തിയിരുന്നു. ഒരിക്കല്‍ ഒരു ലൈവ് പോയിരുന്നു. ആ സമയം ജിന്റോ ചേട്ടന്‍ എന്റെ അടുത്തുണ്ടായിരുന്നു. അന്ന് പറഞ്ഞൊരു മറുപടിയാണ് ആ വീഡിയോയില്‍ കാണുന്നത്.

ആരോ തെറ്റിദ്ധരിച്ച് അങ്ങനെ എഴുതിയതാണെന്നാണ് നേഹ നല്‍കിയ വിശദീകരണം. ഞാന്‍ അതിന്റെ താഴെ പോയി എഴുതിയിരുന്നു ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്. എനിക്ക് അമേരിക്കയുടെ സ്‌പെല്ലിംഗ് പോലും അറിയില്ല.

എന്നെ വെറുതെ വിടൂ എന്നും നേഹ പറഞ്ഞിരുന്നു.

#Men #selfish #many #women #capable #taking #chances #without #giving #their #bodies

Next TV

Related Stories
'ലോക'യുടെ വിജയം അവരുടെ കൂടി വിജയം'; സ്റ്റോറി പങ്കുവെച്ച് നൈല ഉഷ, പിന്നാലെ ചൂടുപിടിച്ച പ്രതികരണങ്ങൾ

Aug 31, 2025 05:07 PM

'ലോക'യുടെ വിജയം അവരുടെ കൂടി വിജയം'; സ്റ്റോറി പങ്കുവെച്ച് നൈല ഉഷ, പിന്നാലെ ചൂടുപിടിച്ച പ്രതികരണങ്ങൾ

സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ച ആയി നടി നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി...

Read More >>
'ഹൃദയപൂർവ്വം' സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച പ്രേക്ഷകർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി' ; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

Aug 31, 2025 03:52 PM

'ഹൃദയപൂർവ്വം' സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച പ്രേക്ഷകർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി' ; വീഡിയോ പങ്കുവെച്ച് മോഹൻലാൽ

'ഹൃദയപൂർവ്വം' സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച പ്രേക്ഷകർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി' ; വീഡിയോ പങ്കുവെച്ച്...

Read More >>
മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

Aug 30, 2025 05:13 PM

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം...

Read More >>
ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

Aug 30, 2025 04:10 PM

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall