#Kajol | അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്, ഒരു രാത്രിക്ക് മാത്രം...!

#Kajol | അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്,  ഒരു രാത്രിക്ക് മാത്രം...!
Oct 10, 2024 02:44 PM | By Susmitha Surendran

(moviemax.in) അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്. ഗോവയിലെ ആഡംബര വില്ലയായ വില്ല എറ്റേണ ആണ് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

5 ബെഡ്‌റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂള്‍ എന്നീ ആഡംബരങ്ങളും ഈ വില്ലയുടെ പ്രത്യേകതയാണ്. വില്ലയിലെ പ്രധാന ബെഡ്‌റൂം തുറക്കുന്നത് ഗാര്‍ഡനിലേക്കാണ്.


 ഗോവയില്‍ എത്തുമ്പോഴെല്ലാം കാജോളും അജയ് ദേവ്ഗണും ഈ വില്ലയിലാണ് താമസിക്കാറുള്ളത്. ഈ വില്ലയില്‍ ഇവരുടെ കുടുംബചിത്രങ്ങളും, നിരവധി പെയിന്റിങ്ങുകളും, ശില്‍പങ്ങളും വില്ലയിലുണ്ട്.

പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മ്മിച്ച വില്ലയില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.

വില്ലയുടെ താഴത്തെ നിലയില്‍ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയില്‍ മൂന്നു ബെഡ്‌റൂമുകളുമുണ്ട്. 5 ബാത്ത്‌റൂമുകളും നാലോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്.

അടുത്തിടെ കര്‍ളി ടെയ്ല്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഈ വില്ലയുടെ ഹോം ടൂര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇനി ഗോവയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയില്‍ വാടകയ്ക്ക് താമസിക്കാം.

എന്നാല്‍ വാടകത്തുക ഞെട്ടിപ്പിക്കുന്നതാണ്. ഒരു രാത്രിക്ക് മാത്രം 50,000 രൂപയാണ് വാടകയായി നല്‍കേണ്ടത്. 50,000 രൂപ നല്‍കി താമസിക്കാന്‍ റെഡിയാണെങ്കില്‍ ഇനി ഈ വില്ല നോക്കാം.


#AjayDevgn #Kajol's #house #rent.

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories










News Roundup