#rajinikanth | മഞ്ജു വാര്യർ വാട്ട് എ ലേഡി, പ്രശംസിച്ച് രജനികാന്ത്, സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പി നടി

#rajinikanth |   മഞ്ജു വാര്യർ വാട്ട് എ ലേഡി,  പ്രശംസിച്ച് രജനികാന്ത്,  സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പി നടി
Oct 9, 2024 12:34 PM | By Susmitha Surendran

(moviemax.in) സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വേട്ടയ്യൻ. രജിനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും, ബോളിവുഡ് താരം അമിതാബ് ബച്ചനും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ രജിനികാന്തിന്റെ നായികയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജു നായികയായി ചിത്രത്തിലെത്തിയതിനേ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രജിനികാന്ത് ഇപ്പോൾ.

നായികയായി മഞ്ജു വാര്യര്‍ എത്തിയാല്‍ നന്നാകുമെന്ന് സംവിധായകന്‍ ജ്ഞാനവേലാണ് തന്നോട് പറഞ്ഞതെന്ന് രജിനികാന്ത് പ്രതികരിച്ചു. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.

നടി ആരാകണമെന്ന് സംവിധായകന്‍ ജ്ഞാനവേലുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ജ്ഞാനവേല്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് രജിനികാന്ത് പറഞ്ഞു.

ഒരു 20 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ സിനിമയിലെ നായിക ആരാണെന്ന് ഞാന്‍ ആദ്യം തന്നെ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നാറില്ല.

കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നായികയുടെ റോൾ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നാകുമെന്ന് സംവിധായകന്‍ പറഞ്ഞു.- രജിനികാന്ത് പറഞ്ഞു.

മഞ്ജുവിന്റെ കൂടുതല്‍ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആകെ കണ്ടത് അസുരനാണ്. പ്രായമായ കഥാപാത്രമാണത്. ഈ സിനിമയില്‍ നായികമായി മഞ്ജു ഉചിതമായിരിക്കുമെന്ന് തോന്നി.

മഞ്ജു വാര്യർ, വാട്ട് എ ലേഡി,വാട്ട് എ ജെന്റില്‍ ലേഡി. ഡിഗ്നിഫൈഡ്. രജനികാന്ത് പറഞ്ഞു. സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പിയാണ് മഞ്ജു ഇതിനോട് പ്രതികരിച്ചത്.മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 10 - നാണ് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

#Rajinikanth #praises #ManjuWarrier #What #a #Lady #actress #standsup #from #audience #shakes #hands

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup