#Rajinikanth | 'ഫഹദിന്റേത് അസാധ്യമായ അഭിനയം, തുടക്കത്തിൽ ഫഹദിന്റെ കഥാപാത്രത്തിൽ ആശങ്കയുണ്ടായിരുന്നു; വളരെ വേഗം അതുമാറി'- രജനികാന്ത്

#Rajinikanth | 'ഫഹദിന്റേത് അസാധ്യമായ അഭിനയം, തുടക്കത്തിൽ ഫഹദിന്റെ കഥാപാത്രത്തിൽ ആശങ്കയുണ്ടായിരുന്നു; വളരെ വേഗം അതുമാറി'- രജനികാന്ത്
2024-10-08T14:56:00 | By VIPIN P V

യ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത്, അമിതാഭ് ബച്ചൻ, റാണ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഒക്ടോബർ10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഫഹദിനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഫഹദിന്റേത് അസാധ്യമായ അഭിനയമാണെന്നു ഇതുപോലൊരു നാച്വറൽ ആർട്ടിസ്റ്റിനെ കണ്ടിട്ടില്ലെന്നും രജനി വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

തുടക്കത്തിൽ ഫഹദിന്റെ കഥാപാത്രത്തിൽ ആശയങ്കയുണ്ടായിരുന്നെന്നും അതിന് കാരണം അദ്ദേഹം തമിഴിൽ ചെയ്ത കഥാപാത്രങ്ങളാണെന്നും വളരെ പെട്ടെന്ന് തന്നെ അതുമാറിയെന്നും രജനി കൂട്ടിച്ചേർത്തു.

'വേട്ടയ്യനിൽ ഒരു എന്റർടെയ്നർ കഥാപാത്രത്തിലേക്കാണ് ഫഹദിനെ തീരുമാനിച്ചത്. താരങ്ങളെ തീരുമാനിക്കുന്നതിനെക്കുറിച്ച് എന്നോട് പറയേണ്ട ആവശ്യമല്ല.

എന്നാൽ ഫഹദിന്റെ കാര്യം പറഞ്ഞു. അദ്ദേഹത്തെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവരണമെന്നും കഥക്ക് അത്രയധികം ആവശ്യമാണെന്നുമാണ് സിനിമയുടെ അണിയറപ്രവർത്തകർ എന്നോട് പറഞ്ഞത്. എന്നാൽ ആദ്യം ഇതുകേട്ടപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു.

കാരണം ഞാൻ അദ്ദേഹത്തിന്റേതായി കണ്ടിട്ടുള്ളത് വിക്രമും മാമന്നനുമാണ്. ഈ രണ്ട് ചിത്രങ്ങളിലും വളരെ സീരിയസായിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിൽ ആണെങ്കിൽ എന്റര്‍ടെയ്‌നറായ ഒരു ക്യാരക്ടറാണ്. ഇത് എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ആലോചിച്ചു. ഫഹദിന്റെ അധികം സിനിമകളൊന്നും ഞാൻ കണ്ടിട്ടുമില്ല.

എന്റെ ആശങ്ക ഞാൻ അണിയറപ്രവർത്തകരോട് പങ്കുവെച്ചു. അവർ എന്നോട് പറഞ്ഞത് ' സാർ ഫഹദിന്റെ മലയാളം പടങ്ങൾ കാണണം.

സൂപ്പർ ആർട്ടിസ്റ്റാണ്. പിന്നീട് എനിക്കും അത് മനസിലായി, അദ്ദേഹം വളരെ മികച്ച നടൻ ആണെന്ന്. ഇതുപോലൊരു നാച്വറൽ ആർട്ടിസ്റ്റിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല'- രജനി പറഞ്ഞു.

Content Highlight: #Fahadh #impossible #acting #initially #concern #Fahadh #character #changed #very #quickly #Rajinikanth

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup