#mallikasukumaran | 'മാല എവിടെയെന്ന് ഞാൻ ചോദിക്കും.., ഞങ്ങൾക്ക് വേഷമനുസരിച്ച് ആഭരണം മാറിയ ഓർമ പോലുമില്ല'; മല്ലിക

#mallikasukumaran | 'മാല എവിടെയെന്ന് ഞാൻ ചോദിക്കും.., ഞങ്ങൾക്ക് വേഷമനുസരിച്ച് ആഭരണം മാറിയ ഓർമ പോലുമില്ല'; മല്ലിക
Sep 30, 2024 02:46 PM | By Athira V

കുടുംബ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കാൻ‌ നടി മല്ലിക സുകുമാരന് വലിയ താൽപര്യമാണ്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥിരാജിന്റെയും നേട്ടങ്ങളിൽ ഏറെ അഭിമാനിക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ആടുജീവിതം എന്ന സിനിമയിലൂടെ പൃഥിരാജിന് ലഭിച്ച പുരസ്കാരങ്ങളിലും പ്രശംസകളിലും മല്ലിക സുകുമാരന് വലിയ അഭിമാനമുണ്ട്.

മരുമക്കളെക്കുറിച്ചും മല്ലിക സംസാരിക്കാറുണ്ട്. പൂർണിമയെയും സുപ്രിയ മേനോനെയും കുറിച്ച് മല്ലിക സുകുമാരൻ നടത്തുന്ന പരാമർശങ്ങൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മരുമക്കൾ ചില സമയങ്ങളിൽ മാത്രം താലി മാല ഇടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഓണത്തിന് മരുമക്കൾ വരുമ്പോൾ നല്ല കസവ് സാരിയുടുത്ത് താലിയും കമ്മലുമിട്ട് വരും. അപ്പോൾ ഞാൻ കളിയാക്കും. എന്റെ മരുമക്കളെന്നല്ല, എല്ലാവർക്കും താലി മാലയേക്കാൾ അവർക്കിഷ്ടം വലിയ കമ്മലാണ്.

മാല എവിടെയെന്ന് ഞാൻ ചോദിക്കും. ഉണ്ടമ്മേ എന്ന് പറയും. അമ്മയ്ക്ക് താലി കഴുത്തിൽ ഇടുന്നത് ഇഷ്ടമാണെന്ന് അവർക്കറിയാം. അതുകൊണ്ടായിരിക്കാം ഓണത്തിന് വരുമ്പോൾ താലിയിടുന്നത്. ഇപ്പോൾ സുപ്രിയയെ ഇടയ്ക്കിടയ്ക്ക് താലി ചെയിനിട്ട് കാണാറുണ്ട്. ചില സമയത്ത് അമ്പലത്തിൽ പോകുമ്പോഴൊക്കെ ഇട്ടോണ്ട് പോകാറുണ്ട്. താലി മാല ട്രെഡീഷണലാണ്. അത് അത് പോലെത്തെ വേഷവിധാനത്തിലേ പറ്റുമായിരിക്കുള്ളൂ. 

ഞങ്ങൾക്കൊന്നും വേഷമനുസരിച്ച് ആഭരണങ്ങൾ മാറിയ ഓർമ പോലുമില്ല. കഴുത്തിൽ ഒരു മാലയും കെെയിൽ രണ്ട് വളകളും കാണുമെന്ന് മല്ലിക സുകുമാരൻ ഓർത്തു. മക്കൾക്കും മരുമക്കൾക്കും ഒപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. ഇതേക്കുറിച്ചും മല്ലിക കഴിഞ്ഞ ദിവസം സംസാരിച്ചിട്ടുണ്ട്. സ്വന്തം അമ്മയോ അച്ഛനോ വന്ന് നിൽക്കുന്നത് പോലെയായിരിക്കില്ല മരുമക്കൾക്ക് ഞാൻ വന്ന് നിൽക്കുന്നത്. മരുമക്കൾക്ക് അവരുടേതായ ലോകമുണ്ടെന്ന് താൻ മനസിലാക്കുന്നു. ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. 

അതേസമയം മരുമക്കൾക്ക് രണ്ട് പേർക്കും തന്റെ കാര്യത്തിൽ വലിയ ശ്രദ്ധയുണ്ടെന്നും മല്ലിക വ്യക്തമാക്കി. രണ്ട് പേരും വ്യത്യസ്തരാണ്. സുപ്രിയ ഡൽഹിയിൽ വളർന്ന ആളാണ്. എന്റെ ബന്ധുക്കളെ അധികം അറിയില്ല. എന്നാൽ മൂത്ത മരുമകൾ പൂർണിമയ്ക്ക് എല്ലാവരെയും അറിയാം. കാരണം പൂർണിമയാണ് ആദ്യം വീട്ടിലേക്ക് മരുമകളായി വന്നതെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. 

സിനിമാ രം​ഗത്ത് മല്ലിക സജീവമാണ്. കോമഡി കലർന്ന അമ്മ വേഷങ്ങളാണ് നടി കൂടുതലും ചെയ്യുന്നത്. ‌ടെലിവിഷൻ രം​ഗത്തും മല്ലിക സുകുമാരൻ സാന്നിധ്യം അറിയിക്കുന്നു. മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. മിക്ക അഭിമുഖങ്ങളിലും രസകരമായാണ് മല്ലിക സുകുമാരൻ സംസാരിക്കാറുള്ളത്. 

#I'll #ask #where #the #necklace #is #we #don't #even #remember #ornament #changing #according #costume #Mallika

Next TV

Related Stories
എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

Dec 12, 2025 12:49 PM

എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

'ചോല'യിലെ കാമുകന്റെ മരണം , അഖിൽ ആത്മഹത്യ ചെയ്തു , ഞെട്ടലോടെ...

Read More >>
എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

Dec 12, 2025 12:44 PM

എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

ദിലീപിനെക്കുറിച്ച് ഹരിശ്രീ യൂസഫ്, കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ്...

Read More >>
ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

Dec 12, 2025 12:14 PM

ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

'ഹാൽ' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി....

Read More >>
Top Stories