#manjuwarrier | മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം,അമ്പതുകളിലേക്കാണ് ഞാൻ നോക്കുന്നത്;മഞ്ജു

#manjuwarrier | മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം,അമ്പതുകളിലേക്കാണ് ഞാൻ നോക്കുന്നത്;മഞ്ജു
Sep 30, 2024 07:26 AM | By Adithya N P

മലയാള സിനിമയുടെ അഭിമാനമായ മഞ്ജു വാര്യർ ഇന്ന് തമിഴകത്തിനും പ്രിയ നടിയായി മാറിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ സിനിമകളിൽ തുടരെ നായികയായെത്തുന്ന മഞ്ജുവിന്റെ കരിയർ ​ഗ്രാഫ് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് അത്ഭുതക്കാഴ്ചയാണ്.

പല സ്റ്റീരിയോടൈപ്പുകളെയും തകർത്തെറിഞ്ഞ് കൊണ്ടാണ് മഞ്ജു കരിയറിൽ മുന്നോട്ട് പോകുന്നത്. പ്രായം നാൽപതിനോട് അടുത്താൽ അമ്മ വേഷങ്ങൾ മാത്രം ലഭിക്കുന്ന ഇൻഡസ്ട്രിയിൽ 46ാം വയസിലും തന്നേക്കാൾ പ്രായം കുറവുള്ള നായകൻമാർക്കൊപ്പം മഞ്ജു അഭിനയിക്കുന്നു.

തിരിച്ച് വരവിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു നടിയും തെന്നിന്ത്യയിലില്ല. ജീവിതത്തിലെ ഈ ഘട്ടം പൂർണമായും ആസ്വദിക്കുകയാണ് മ‍ഞ്ജു.

ആരോടും പരാതികളില്ല, താരപ്രഭയിൽ സ്വയം മറക്കുന്നില്ല. ഒപ്പം പ്രവർത്തിക്കുന്നവർക്കെല്ലാം മഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ച് സംസാരിക്കുന്നു.

മധ്യ വയസിലുള്ള സ്ത്രീകൾക്ക് മ‍ഞ്ജു വാര്യർ നൽകുന്ന പ്രചോദനം ചെറുതല്ല. തന്റെ പ്രായത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മഞ്ജു വാര്യർ.

എനിക്ക് 46 വയസാണ്. 46 ഒരു പ്രായമല്ലെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ചെറുപ്പത്തിൽ 30 വയസ് വലിയ പ്രായമാണെന്ന് തോന്നും. പക്ഷെ വർഷങ്ങൾ കടന്ന് പോകവെ ഞാൻ തന്നെ മനസിലാക്കി.

നാൽപതുകൾ വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായിരിക്കാമെന്ന് മനസിലാക്കുന്നു. ഇപ്പോൾ ഞാനെന്റെ അമ്പതുകളിലേക്കാണ് നോക്കുന്നത്.

ഇപ്പോൾ ഇത്രയും എനർജറ്റിക്കായി ഇരിക്കുന്നുണ്ടെങ്കിൽ അമ്പതുകളിൽ ഇതിലേറെ എനർജറ്റിക്കായിരിക്കാമെന്ന് തോന്നുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു.

പ്രായത്തെ അം​ഗീകരിച്ച് കൊണ്ടാണ് താൻ മുന്നോട്ട് പോകുന്നതെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. നരയും മുഖത്ത് ചുളിവുകളുമെല്ലാം സ്വാഭാവികമാണ്.

മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം. തന്നെ കാണാൻ ചെറുപ്പമാണെന്ന് പറയുന്നതിൽ സന്തോഷം തോന്നാറില്ല. സന്തോഷമായിരിക്കുന്നു എന്ന് പറയുമ്പോഴാണ് സന്തോഷമെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞു.

വേട്ടെയാനാണ് മ‍ഞ്ജുവിന്റെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന സിനിമ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. മഞ്ജു വാര്യരും രജിനികാന്തും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി തുടങ്ങി വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങൾ.

രണ്ട് സിനിമകളും വൻ ഹിറ്റായി. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സൂപ്പർതാര ചിത്രങ്ങൾ തുടരെ ലഭിക്കുന്ന മഞ്ജു പ്രതിഫലത്തിലും പല നായിക നടിമാരേക്കാൾ മുന്നിലാണ്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

മലയാളത്തിൽ ന‌ടിക്ക് ശക്തമായ തിരിച്ച് വരവ് ആവശ്യമാണ്. ഫൂട്ടേജുൾപ്പെ‌ടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകളൊന്നും വലിയ ജനപ്രീതി നേടിയിരുന്നില്ല.

താരത്തിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ വേട്ടെയാന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി.

അടുത്തിടെയാണ് ന‌ടി തന്റെ 46ാം പിറന്നാൾ ദിനം ആഘോഷിച്ചത്. നിരവധി പേർ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു.

#Happiness #mind #important #looking #towards #fifty #Manju

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories










News Roundup