തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറെ ജനപ്രീതിയുള്ള നടിയാണ് കീർത്തി സുരേഷ്. തമിഴകത്താണ് തുടരെ ശ്രദ്ധേയ സിനിമകൾ കീർത്തിക്ക് ലഭിച്ചത്.
നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തിക്ക് വളരെ പെട്ടെന്ന് അഭിനയ രംഗത്തേക്ക് കടന്ന് വരാനായി. അതേസമയം കരിയറിൽ നില നിൽക്കാൻ കീർത്തിക്കും തന്റേതായ പരിമശ്രമങ്ങൾ വേണ്ടി വന്നു.
വിജയ പരാജയങ്ങൾ കീർത്തിയുടെ കരിയറിൽ ഒരു പോലെ വന്നിട്ടുണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെങ്കിലും പ്രതീക്ഷിച്ചത് പോലെയല്ല പിന്നീട് കീർത്തിയുടെ ഗ്രാഫ് മുന്നോട്ട് പോയത്.
കുറച്ച് നാൾ നടിയെ സിനിമകളിൽ കാണാതായി. ആ ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തിയിപ്പോൾ. മഹാനടിക്ക് ശേഷം ആറ് മാസം ഞാൻ വീട്ടിലിരുന്നു.
വലിയ ഹിറ്റ് കൊടുത്തതിനാൽ കരിയർ കുതിച്ചുയരും എന്ന് കരുതിയ ഘട്ടമാണത്. പക്ഷെ ആറ് മാസം ഒന്നുമില്ലായിരുന്നു. ആളുകൾക്കിത് കേൾക്കുമ്പോൾ ആശ്ചര്യമായിരുന്നു. പക്ഷെ ൺനിക്കത് ഓക്കെ ആയിരുന്നു.
മഹാനടി ചെയ്യുന്ന സമയത്ത് നാല് സിനിമകൾ വേറെയും ചെയ്തു. മഹാനടിയുടെ റിലീസിന് ശേഷമാണ് എനിക്കൊരു ഇടവേള ലഭിച്ചത്. എനിക്കത് ആവശ്യമായിരുന്നു. പക്ഷെ വർഷാവസാനം ടാക്സ് അടച്ചപ്പോഴാണ് കൈയിൽ പണമില്ലെന്ന് തിരിച്ചറിഞ്ഞത്.
ഫിനാൻഷ്യൽ പ്ലാൻ നല്ലതായിരുന്നില്ല. ഒരുപാട് സഹായിക്കും. പക്ഷെ എനിക്കും പണം ആവശ്യമാണെന്ന് മറന്ന് ഒരുപാട് കൊടുത്തു. ആ സമയത്ത് സാമ്പത്തികമായി സ്റ്റേബിൾ ആയിരുന്നില്ല.ഞാൻ പോസിറ്റീവ് ആയിരുന്നു.
മഹാനടി പോലൊരു സിനിമ ചെയ്തതിനാൽ സാധാരണ കൊമേഴ്ഷ്യൽ സിനിമയിലേക്ക് വിളിക്കില്ല. എന്തെങ്കിലും അഭിനയിക്കാനുണ്ടെങ്കിലേ വിളിക്കൂ എന്ന് മനസിലാക്കി.
അങ്ങനെ തോന്നി ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ ശരിയായി. മരയ്ക്കാർ എന്ന സിനിമ വന്നു. പിന്നീട് കരിയർ വീണ്ടും നല്ല രീതിയിലേക്ക് വന്നെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.
നല്ല പെർഫോമൻസല്ലേ കൊടുത്തത് എന്ന ആത്മവിശ്വാസം മോശം സമയത്ത് തനിക്കുണ്ടായിരുന്നെന്നും കീർത്തി സുരേഷ് പറഞ്ഞു. രഘു താത്തയാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ് കീർത്തി സുരേഷ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാനാണ് നായകൻ.
തമിഴ് ചിത്രം തെറിയുടെ റീമേക്കാണ് ബേബി ജോൺ. മലയാള സിനിമാ രംഗത്ത് കീർത്തി സുരേഷ് സജീവമല്ല. വാശിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.
ടൊവിനോ തോമസാണ് ചിത്രത്തിലെ നായക വേഷം ചെയ്തത്. മഹാനടിക്ക് ശേഷം അത്രയും ശക്തമായ കഥാപാത്രം കീർത്തിക്ക് ലഭിച്ചില്ലെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്.
2018 ൽ പുറത്തിറങ്ങിയ മഹാനടി അന്തരിച്ച പ്രഗൽഭ നടി സാവിത്രിയുടെ ബയോപിക്കായിരുന്നു. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, സമാന്ത തുടങ്ങിയ വലിയ താരനിര സിനിമയിൽ അണിനിരന്നു.
കീർത്തിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
#nothing #for #six #months #after #paying #tax #realized #that #no #money #KeerthySuresh