ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. നടന്‍ ശ്രീനിവാസനായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയത്.
മമ്മൂട്ടിയും ദിവ്യ ഉണ്ണിയും നായിക നായകന്മാരായ ചിത്രത്തില്‍ ബിജു മേനോനും മോഹിനിയും അടക്കം നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു. സിനിമയിലെ കാസ്റ്റിംഗിനെ കുറിച്ച് പങ്കുവെച്ച ചില കഥകള്‍ വൈറലാവുകയാണ് ഇപ്പോള്‍.
ഓരോ സിനിമയുടെ പിന്നിലും രസകരമായ പല കഥകളും ഒളിച്ചിരിക്കുന്നുണ്ടാവും. അതുപോലെ താരങ്ങളെ തിരഞ്ഞെടുക്കുമ്പോഴുണ്ടായ മാറ്റത്തെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് തുറന്ന് സംസാരിച്ചത്.
ദിവ്യ ഉണ്ണി അവതരിപ്പിച്ച നായിക വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് നടി മഞ്ജു വാര്യരെ ആയിരുന്നു. കാസ്റ്റിംഗ് എല്ലാം പൂര്‍ത്തിയായി അവസാന നിമിഷത്തിലാണ് മഞ്ജുവിന് പിന്മാറേണ്ടതായിട്ട് വന്നത്.
അതിന് കാരണം നടിയുടെ പിതാവിന്റെ നിര്‍ബന്ധം ആയിരുന്നു. ഞാനും ദിലീപും തമ്മിലുള്ള സൗഹൃദമാണ് മഞ്ജുവിന്റെ അച്ഛന് ആശയക്കുഴപ്പമുണ്ടാക്കിയത്.
ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് നായികയായി മഞ്ജു ഉണ്ടാവില്ലെന്ന് പറഞ്ഞു. ഇതോടെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയതെന്നാണ് ലാല്‍ ജോസ് പറയുന്നു.
ലാല്‍ ജോസിന്റെ വാക്കുകളിങ്ങനെയാണ്... 'സിനിമയുടെ കഥ തീരുമാനമായി. ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന ഘട്ടമാണ്. അങ്ങനെ മോഹിനിയും ബിജു മേനോനും ഭാര്യ ഭര്‍ത്താക്കന്മാരാണ്.
അവര്‍ മറവത്തൂരില്‍ കൃഷി ചെയ്യാന്‍ വേണ്ടി വരുന്നു. മുത്തശ്ശിയായി സുകുമാരി ചേച്ചിയെയും ഫൈനലൈസ് ചെയ്യുന്നു. മുത്തശ്ശിയുടെ പേരക്കുട്ടിയായി മഞ്ജു വാര്യരെയും തീരുമാനിച്ചു.
ചിത്രത്തില്‍ ബിജു മേനോന്റെ ജ്യോഷ്ഠനായിട്ട് വരുന്ന ക്യാരക്ടര്‍ മമ്മൂട്ടിയുടേതാണ്. അങ്ങനെ സിനിമയുടെ മേജര്‍ കാസ്റ്റിങ്ങ് ഓക്കെ കഴിഞ്ഞു. പക്ഷേ ഷൂട്ടിങ്ങ് തുടങ്ങാറായപ്പോള്‍ മഞ്ജുവിന്റെ അച്ഛന്‍ ഈ സിനിമയില്‍ നിന്ന് പിന്മാറുകയാണെന്നും ചെയ്യാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു.
അതിന്റെ കാരണമായി പുള്ളി പേഴ്സണല്‍ ആയിട്ടുള്ള സര്‍ക്കിളില്‍ പറഞ്ഞത് ഞാനും ദിലീപുമായിട്ടുള്ള സൗഹൃദമാണെന്നാണ്. അവിടെ മഞ്ജു വന്നാല്‍ ദിലീപ് അവിടെ എന്റെ സെറ്റിലേക്ക് സുഹൃത്തെന്ന നിലയില്‍ വരും.
ഞാന്‍ അതിനുള്ള അവസരമുണ്ടാക്കി കൊടുക്കും. എന്നൊക്കെ അദ്ദേഹം ഭയന്നു. അങ്ങനെ ഇമ്മിഡിയേറ്റ് ആയിട്ട് അടുത്ത ഓപ്ഷന്‍ എന്താണെന്ന് ആലോചിച്ചു.
അങ്ങനെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയതെന്നാണ്', ലാല്‍ ജോസ് പറയുന്നത്. ദിവ്യ ഉണ്ണി സെക്കന്‍ഡ് ഓപ്ഷന്‍ ആയിരുന്നെങ്കിലും അവരത് മനോഹരമായി ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത്.
'ശരിക്കും മഞ്ജുവിനെക്കാളും ദിവ്യ ഉണ്ണി തന്നെയായിരുന്നു നല്ലത്. അവര്‍ ആ കഥാപാത്രം സൂപ്പറായിട്ട് ചെയ്തു. മഞ്ജു വാര്യര്‍ക്ക് മമ്മുട്ടിയോടപ്പം അഭിനയിക്കാനുള്ള നല്ല ഒരു ചാന്‍സ് നഷ്ടപ്പെട്ടു എന്നല്ലാതെ ഒന്നുംതന്നെ സംഭവിച്ചില്ല.
അവര്‍ തൊട്ടടുത്ത വര്‍ഷംതന്നെ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചില്ലേ. അച്ഛനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചില്ലേ, അച്ഛന്‍ ശരിക്കും ദീര്‍ഘവീഷ്ണം ഉള്ള ആളായിരുന്നു.
ഈ പ്രണയം കാരണം മഞ്ജു വാര്യര്‍ക്ക് മോഹന്‍ലാല്‍ സിനിമയിലെ കഥാപാത്രവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന ചിലര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതുപോലെ ഉസ്താദ് മൂവിയില്‍ മോഹന്‍ലാലിന്റെ അനിയത്തി ആയിട്ട് മഞ്ജു ആയിരുന്നു വരേണ്ടത്.
ആ സമയത്താണ് ദിലീപുമായി ഒളിച്ചോടിയത്. പിന്നീടത് ദിവ്യ ഉണ്ണി തന്നെ നന്നായി ചെയ്തു... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. ഇതാണ് മാതാപിതാക്കളെ അനുസരിക്കണം എന്ന് പറയുന്നത്.. എന്ന് പറഞ്ഞ് ചിലര്‍ മ്ഞ്ജുവിനെ ഉപദേശിക്കാനുമെത്തി.
എന്നാല്‍ ദിവ്യ ഉണ്ണി മാതാപിതാക്കളെ അനുസരിച്ച് കല്യാണം കഴിച്ചതല്ലേ, എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടില്ലേ. ആര് കണ്ടുപിടിച്ചാലും എങ്ങനെ കണ്ടുപിടിച്ചാലും എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യമെന്ന് ആരാധകര്‍ പറയുന്നു
#Afraid #Dileep #will #come #set #Manju #will #not #heroine Father's vision #LalJose