#Trisha | ഇരുവരെയും ഒരുമിപ്പിക്കാൻ ഞാനും സഹായിച്ചിട്ടുണ്ട്; ഇനിയുള്ള ജീവിതം ഈ വ്യക്തിക്കൊപ്പം -തൃഷ

#Trisha | ഇരുവരെയും ഒരുമിപ്പിക്കാൻ ഞാനും സഹായിച്ചിട്ടുണ്ട്;  ഇനിയുള്ള ജീവിതം ഈ വ്യക്തിക്കൊപ്പം -തൃഷ
Sep 28, 2024 09:46 PM | By Jain Rosviya

(moviemax.in)ജയം രവിയുടെ വിവാഹ മോചനം ഇതിനോടകം വലിയ വിവാദമായി മാറിയിട്ടുണ്ട്. ഭാര്യ ആരതി രവി വിവാഹ മോചനത്തിനെതിരെ രം​ഗത്ത് വന്നതോടെയാണ് പ്രശ്നം വഷളായത്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി പിരിയുന്നെന്ന് പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നു. എന്നാൽ ആരതിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചതാണെന്നും കുടുംബത്തോട് സംസാരിച്ചിട്ടുണ്ടെന്നും ജയം രവി വാദിക്കുന്നു.

പുറമെ നിന്ന് നോക്കുമ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത സന്തുഷ്ട കുടുംബമായിരുന്നു ജയം രവിയു‌ടേത്.ഭാര്യയെ പുകഴ്ത്തി ജയം രവി ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ ഇതായിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായി.

ജയം രവി പറയുന്നത് പ്രകാരം വർഷങ്ങളായി ആരതി നടനെ വലിയ തോതിൽ നിയന്ത്രിക്കുന്നുണ്ടായിരുന്നു. നടന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ആരതിയുടെ കൈയിലായിരുന്നു.

സ്വന്തം പണം ജയം രവി ചെലവഴിക്കുന്നതിൽ പോലും ആരതി നിയന്ത്രണം വെച്ചു.പുറമേക്ക് സന്തോഷം നടിച്ചിരുന്ന ദമ്പതികളാണ് ജയം രവിയും ആരതി രവിയുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

ഇത്തരത്തിലുള്ള വിവാഹ ബന്ധങ്ങളെക്കുറിച്ച് നടി തൃഷ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. താൻ അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ചോദ്യം വന്നപ്പോഴായിരുന്നു നടിയു‌ടെ പ്രതികരണം. 

വിവാഹത്തെക്കുറിച്ച് ചോദിക്കുന്നതിൽ ദേഷ്യമില്ല. എന്നാൽ ചോദിക്കുന്ന രീതിയാണ് പ്രശ്നം. മുപ്പതുകളിലെത്തിയാൽ വിവാഹം ചെയ്യണം, 15 വർഷം സിനിമാ രം​ഗത്ത് നിന്നു ഇനിയെന്ത് വേണം എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് എനിക്കിഷ്ടമല്ലാത്തത്.

സാധാരണ പോലെ എന്നോട് ചോദിച്ചാൽ എനിക്കറിയില്ല. ആരെയാണ് ഞാൻ പരിചയപ്പെടുന്നത് എന്നതിന് അനുസരിച്ചിരിക്കും. ഇനിയുള്ള ജീവിതം ഈ വ്യക്തിക്കൊപ്പമെന്ന് എനിക്ക് തോന്നണം.

ഞാൻ വിവാ​ഹമോചനത്തിൽ വിശ്വസിക്കുന്നില്ല.വിവാഹം ചെയ്ത് വേർപിരിയാൻ എനിക്ക് താൽപര്യമില്ല. എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹ ജീവിതത്തിൽ തുടരുന്നത് തെറ്റായ കാരണങ്ങളാലാണ്. എനിക്ക് ഇവരെ അറിയാം.

ചിലർ എന്റെ സുഹൃത്തുക്കളാണ്. കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണ് വിവാഹ ജീവിതത്തിൽ തുടരുന്നത്. തനിക്ക് അങ്ങനെയൊരു വിവാഹ ജീവിതത്തോട് താൽപര്യമില്ലെന്നും തൃഷ പറഞ്ഞു. 

ജയം രവിയുടെയും ആരതി രവിയുടെയും അ‌ടുത്ത സുഹൃത്താണ് തൃഷ. ഇരുവരെയും ഒരുമിപ്പിക്കാൻ താനും സഹായിച്ചിട്ടുണ്ടെന്ന് മുമ്പൊരിക്കൽ തൃഷ പറഞ്ഞിട്ടുമുണ്ട്.

43 കാരിയായ തൃഷ ഇപ്പോഴും വിവാഹത്തിന് തയ്യാറായി‌ട്ടില്ല. വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു.

എന്നാൽ വിവാഹത്തിലെത്തും മുമ്പേ രണ്ട് പേരും പിരിഞ്ഞു. പിന്നീട് കരിയറിന് തൃഷ പ്രാധാന്യം നൽകി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷയിപ്പോൾ ഉള്ളത്.

ഐഡന്റിറ്റി, വിടാമുയർച്ചി തുടങ്ങിയവയാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. മറുവശത്ത് ജയം രവി തന്റെ പുതിയ ചിത്രം ബ്രദറിന്റെ പ്രാെമോഷൻ തിരക്കുകളിലാണ്.

വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ആരതി തന്നെ വീട്ടിലേക്ക് വരാൻ അനുവദിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം നടൻ ഉന്നയിച്ചിരുന്നു. 

#trisha #once #mentioned #unhappy #married #life #her #friends #jayamravi #issue

Next TV

Related Stories
 'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

Jun 13, 2025 03:13 PM

'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് വിക്രാന്ത്...

Read More >>
Top Stories










News Roundup






https://moviemax.in/-