#Sivakarthikeyan | സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ

#Sivakarthikeyan |  സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ
Sep 27, 2024 03:15 PM | By ShafnaSherin

(moviemax.in)അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തിലായിരുന്നു ശിവകാര്‍ത്തികേയൻ. വിജയ് ശിവകാര്‍ത്തികേയന് തുപ്പാക്കി കൈമാറുന്ന രംഗം ഉണ്ട്.

വിജയ് നേരത്തെ നായകനായ ഹിറ്റ് ചിത്രത്തിന്റെ പേരുമാണ് തുപ്പാക്കി. താര പദവി വിജയ് യുവ താരം ശിവകാര്‍ത്തികേയന് കൈമാറുന്നുവെന്ന് വ്യാഖ്യാനവും ഉണ്ടായി.

അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമ പ്രതീക്ഷയോടെയാണ് ആരാധകര്‍ നിലവില്‍ കാത്തിരിക്കുന്നത്. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ അടുത്ത സിനിമയോടെ ഇടവേളയെടുക്കുകയാണ്.

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്ന പ്രത്യേകയും ഉണ്ട്. അതിനാല്‍ തമിഴ് വിജയ്‍ക്ക് ശേഷമുള്ള താരം ശിവകാര്‍ത്തികേയനാകുമെന്ന് സംസാരമുണ്ട്.

അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ഒരു വീഡിയോ പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്നാണ് അമരനിലെ ഗാനം പുറത്തുവിടുക. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.

സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക.

കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. അടുത്തതായി ശിവകാര്‍ത്തികേയന്റേതായി എത്തുന്ന ചിത്രം കളക്ഷനിലും കുതിപ്പുണ്ടാക്കിയാല്‍ തമിഴകത്തെ പുതിയ ഒന്നാമനേയാക്കും.

ഇനിയും ശിവകാര്‍ത്തികേയൻ നായകനായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യൻ ക്രി

#Vijay #taking #break #from #films #active #Sivakarthikeyan #first #star-new

Next TV

Related Stories
'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

Nov 9, 2025 04:12 PM

'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

'വൂൾഫ്' , ഏറ്റവും പുതിയ തമിഴ്ഗാനങ്ങൾ, അനസൂയ ഭരദ്വാജ് , ഹരിചരൺ, പ്രഭുദേവയുടെ കാൽ കടിച്ചു...

Read More >>
താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

Nov 8, 2025 02:34 PM

താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

ബോഡി ഷേമിംഗ്, നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് , ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ്...

Read More >>
Top Stories










News Roundup






https://moviemax.in/-