#AishwaryaRai | ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചത് ! നടിയുടെ പുതിയ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്‍

#AishwaryaRai | ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചത് ! നടിയുടെ പുതിയ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്‍
Sep 25, 2024 02:39 PM | By ShafnaSherin

(moviemax.in)നടി ഐശ്വര്യ റായിയെ തേടി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി വിവാഹമോചനത്തെ പറ്റിയും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു കഥകള്‍. ഇപ്പോള്‍ നടിയ്‌ക്കെതിരെ വ്യാപക ബോഡിഷെയിമിങ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ്.

പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. സാധാരണ നടന്ന് വന്ന് നമസ്‌തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്.

അതേ സമയം നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്റാണ് ആരാധകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്.

മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം. നടിയ്ക്ക് നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യം ഉയരുകയാണ്... ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം.

ഇത് പ്രായത്തെ കുറിച്ചോ അവളുടെ ഭാരത്തെ കുറിച്ചോ ഒന്നുമല്ല പറയുന്നത്. നടിയ്ക്ക് അത്യാവശ്യമായി ഒരു മികച്ച സ്‌റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്.

അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതും എന്തിനാണ്. പകരം ശരീരഭാരം കുറച്ചാല്‍ പോരെ? കൃത്രിമ സൗന്ദര്യം കൊണ്ട് കാര്യമില്ലെന്ന് ഓരോ നടിമാരും മനസിലാക്കണം.

ബോട്ടോക്‌സും മറ്റ് സൗന്ദര്യ ചികിത്സകളും കൊണ്ട് വീര്‍ത്ത മുഖത്തെക്കാളും അവളുടെ വാര്‍ദ്ധക്യം ഭംഗിയായി കാണാനാണ് എല്ലാവര്‍ക്കുമിഷ്ടം.... എന്നിങ്ങനെ നടിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കൊണ്ടാണ് ട്രോളന്മാര്‍ എത്തിയത്.അതേ സമയം ട്രോളമാരെല്ലാം ചേര്‍ന്ന് നിഷേധാത്മക അഭിപ്രായങ്ങളില്‍ നിന്നും ഐശ്വര്യയ മാറ്റി നിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

നടിയ്ക്ക് 50 വയസ്സ് പ്രായമുണ്ട്, ഇപ്പോഴും വളരെ സുന്ദരിയാണ്. അവരുടെ വസ്ത്രധാരണത്തെ കുറിച്ചും ബോഡിഷെയിം ചെയ്യുന്നതും നിര്‍ത്തൂ... ഒരു മനുഷ്യനെന്ന നിലയില്‍ അവളെ അഭിനന്ദിക്കുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാതിരുന്ന സമയത്ത് അവള്‍ ഏറ്റവും മികച്ച, സെക്‌സി, ഫിറ്റ്‌നസ്സുള്ള, ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു. അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയില്‍ അവരെ ബഹുമാനിക്കുക.

ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാര്‍ദ്ധക്യം മാനിക്കണം. അവളുടെ മുന്നില്‍ നമ്മള്‍ ഒന്നുമല്ലെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.ഇതിന് പിന്നാലെ ഐശ്വര്യയും മകള്‍ ആരാധ്യയും തിരികെ എയര്‍പോര്‍ട്ടിലെത്തിയതും ചര്‍ച്ചയാവുകയാണ്.

ആരാധ്യയെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചാണ് ഐശ്വര്യ നടന്ന് വരുന്നത്. അമ്മയും മകളും എല്ലായിപ്പോഴും ഒരുമിച്ച് നടക്കുന്നത് വിരസമായി മാറുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

ഒരു അമ്മ കുഞ്ഞിനെയും കൂട്ടി എപ്പോഴും ഇങ്ങനെ പോകുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവള്‍ പൊസസീവ് ആണെന്നും കുട്ടിയെ നല്ലത് പോലെ പരിപാലിക്കുന്നുണ്ടെന്നും മനസിലാക്കാം.മാത്രമല്ല മകളെ സ്‌കൂളില്‍ വിടുന്നില്ലേ എന്നും ഈ പെണ്‍കുട്ടി അലഞ്ഞുതിരിഞ്ഞ് എത്ര പ്രശസ്തി നേടിയെന്നുമാണ് ചോദ്യങ്ങള്‍.

#What #kind #dress #did #Aishwarya #wear #Trolls #make #fun #actress'#new #look

Next TV

Related Stories
#irakhan | എന്തുകൊണ്ടാണ് അവനുമായി ഒരിക്കലും അത് ചെയ്യാത്തത്, അവള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു! ഐറയ്‌ക്കെതിരെ സോഷ്യൽ മീഡിയ

Sep 23, 2024 04:57 PM

#irakhan | എന്തുകൊണ്ടാണ് അവനുമായി ഒരിക്കലും അത് ചെയ്യാത്തത്, അവള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു! ഐറയ്‌ക്കെതിരെ സോഷ്യൽ മീഡിയ

ഇടയ്ക്ക് ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ പറ്റി തുറന്ന് പറഞ്ഞ് താരപുത്രി രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവില്‍ വിവാഹത്തോട് അനുബന്ധിച്ചാണ് ഐറ...

Read More >>
#vidyabalan | 'ഞാനൊരു തടിച്ച പെണ്‍കുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു,ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്;വിദ്യ ബാലന്‍

Sep 23, 2024 12:08 PM

#vidyabalan | 'ഞാനൊരു തടിച്ച പെണ്‍കുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു,ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്;വിദ്യ ബാലന്‍

മാതാപിതാക്കള്‍ എപ്പോഴും മക്കളെ ഓര്‍ത്ത് വിഷമിക്കുന്നവരാണ്, അത് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത...

Read More >>
#kareenakapoor | അപൂർവ സൗന്ദര്യം ഒരു സർജറിക്കും നൽകാനാകില്ല; അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി

Sep 22, 2024 03:30 PM

#kareenakapoor | അപൂർവ സൗന്ദര്യം ഒരു സർജറിക്കും നൽകാനാകില്ല; അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി

ബോളിവുഡിലെ പല നടിമാരും ഇത്തരത്തിൽ കവിൾത്തടവും ചുണ്ടുകളും ലഭിക്കാൻ വേണ്ടി കോസ്മെറ്റിക് സർജറികൾ...

Read More >>
#parveendabas | ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

Sep 21, 2024 03:40 PM

#parveendabas | ബോളിവുഡ് നടൻ പർവീൺ ദബസിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്

പർവീണിന് സംഭവിച്ച അപകടവാർത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നതെന്ന് ടീം...

Read More >>
#aliabhatt | എന്റെതായ സമയങ്ങള്‍ എനിക്കിപ്പോഴില്ല; തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ല -ആലിയ

Sep 21, 2024 02:22 PM

#aliabhatt | എന്റെതായ സമയങ്ങള്‍ എനിക്കിപ്പോഴില്ല; തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ല -ആലിയ

മകള്‍ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും അമ്മയായതിന് ശേഷമുള്ള വെല്ലുവിളികളെ കുറിച്ചുമെല്ലാം മനസ് തുറയ്ക്കുകയാണ്...

Read More >>
#Deepikapadukone | ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും; മുകേഷ് അംബാനി അടക്കം പല പ്രമുഖരും കുഞ്ഞിനെ കാണാനെത്തി

Sep 16, 2024 07:45 AM

#Deepikapadukone | ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും; മുകേഷ് അംബാനി അടക്കം പല പ്രമുഖരും കുഞ്ഞിനെ കാണാനെത്തി

2024 സെപ്റ്റംബർ 8 നാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.ഷാരൂഖ് ഖാന്‍, മുകേഷ് അംബാനി അടക്കം പല പ്രമുഖരും ദമ്പതികളെയും കുട്ടിയെയും കാണുവാന്‍...

Read More >>
Top Stories